Current Date

Search
Close this search box.
Search
Close this search box.

വംശഹത്യക്ക് കുഴലൂത്ത് നടത്തുന്ന ജെറുസലം പോസ്റ്റ്

മിഡിലീസ്റ്റിലെ ഏക സമ്പൂർണ്ണ ജനാധിപത്യ രാജ്യമെന്നാണ് ഇസ്രായേൽ സ്വയം അവകാശപ്പെടാറുള്ളത്. ഇസ്രായേലിന്റെ അഭ്യുദയകാംക്ഷികൾക്കും അതിൽ ഭിന്നഭിപ്രായമില്ല. നാലു വർഷത്തിലൊരിക്കലല്ല, നാലു വർഷത്തിനിടയിൽ നാലു തവണ തിരഞ്ഞെടുപ്പ് നടന്ന ചരിത്രവും ഇസ്രായേലിനുണ്ട്. ജനാധിപത്യത്തിന്റെ മാനദണ്ഡം തെരഞ്ഞെടുപ്പ് മാത്രമാണെങ്കിൽ മിഡിലീസ്റ്റിലെ ‘ഏക ജനാധിപത്യ രാജ്യ’മാണ് ഇസ്രായേൽ.

എന്നാൽ ഒരു രാജ്യത്തിന്റെ ഭരണകൂടവും നീതിപീഠവും പോലീസ് സംവിധാനവും സൈന്യവും മൊത്തത്തിൽ വംശീയതയിൽ അധിഷ്ഠിതമാണെങ്കിൽ അതിനെ വിളിക്കേണ്ടത് ജനാധിപത്യ രാജ്യം എന്നല്ല വംശീയ ഫാഷിസ്റ്റ് രാഷ്ട്രം എന്നാണ്. ജനാധിപത്യത്തിലെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളും അന്ധമായി സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുകയാണെങ്കിൽ അത്തരം ഒരു ജനാധിപത്യ സങ്കൽപ്പത്തെ കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്.

ഇസ്രായേലിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് ‘ജെറുസലം പോസ്റ്റ്’. 1932ൽ ‘പാലസ്തീൻ പോസ്റ്റ്’ എന്ന പേരിൽ തുടങ്ങിയ പത്രം 1950ലാണ് ‘ജെറുസലം പോസ്‌റ്റ്’ എന്ന പേര് സ്വീകരിച്ചത്. ഒരു ഇടതുപക്ഷ സ്വഭാവമുള്ള പത്രമായാണ് ആരംഭിച്ചതെങ്കിലും 1980കളുടെ മധ്യത്തോടെ അത് വലതുപക്ഷ ലൈനിലേക്ക് മാറുന്നതാണ് കണ്ടത്. ഇപ്പോൾ വലതുപക്ഷ സെൻട്രിസ്റ്റ് പത്രമായാണ് ജെറുസലം പോസ്റ്റ് അറിയപ്പെടുന്നത്. എന്നിരുന്നാലും ഇസ്രായേലിലെ ഏറ്റവും അധികം സർക്കുലേഷൻ ഉള്ള പത്രമാണ് ജെറുസലം പോസ്റ്റ്.

പത്രം കഴിഞ്ഞദിവസം നടത്തിയ ട്വിറ്റർ സർവ്വേ സയണിസ്റ്റ് വംശീയ ആക്രമണങ്ങൾക്ക് ഓശാന പാടുന്നതായിരുന്നു. വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന പ്രതികാര ആക്രമണങ്ങളെകുറിച്ച അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. ബാഡ് ടേസ്റ്റിലുള്ള സർവ്വേക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഇസ്രായേലിനു അകത്തുനിന്നും പുറത്തുനിന്നും വന്നത്. എതിർപ്പ് ശക്തിപ്പെട്ടതോടെ മണിക്കൂറുകൾക്കകം അവർ ട്വിറ്റർ സർവ്വേ പിൻവലിച്ചു. 197 പേർ ഇതിനകം സർവ്വേയിൽ പങ്കെടുത്തെങ്കിലും ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. സയണിസ്റ്റ് ആശയക്കാരുടെയും കുടിയേറ്റക്കാരുടെയും ഇഷ്ടപത്രമായ ‘ജെറുസലം പോസ്റ്റ്’ ഇത്തരമൊരു സർവ്വേ സംഘടിപ്പിച്ചതിന്റെ ഉന്നം വ്യക്തമാണല്ലോ.

ട്വീറ്റിന്റെ സ്ക്രീൻഷോട്ട്

ഇതായിരുന്നു ട്വിറ്റർ സർവേയിലെ വാചകം:
“What is your opinion on the ‘price tag’ actions carried out by settlers against Palestinians in the West Bank in response to the terrorist attack that resulted in the death of four Israelis?”
(അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിവരുന്ന ക്രൂരമായ പ്രത്യാക്രമണങ്ങളെയാണ് പ്രൈസ് ടാഗ് എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ഇത്തരം അക്രമണങ്ങൾ തുടരുന്നു).

 

”കുറച്ചുമുമ്പ് ട്വിറ്ററിൽ ഒരു സർവ്വേ പ്രഖ്യാപിച്ചിരുന്നു. അത് മോശം സ്വഭാവത്തിലുള്ളതും പത്രത്തിന്റെ നിലവാരത്തിന് യോജിക്കാത്തതുമായതിനാൽ പിൻവലിക്കുന്നു” എന്നായിരുന്നു പോസ്റ്റ് പിന്നീട് നൽകിയ വിശദീകരണം.
ഫലസ്തീനികളെ കൊല്ലുന്നതിനെയും അവരുടെ ഭൂമിയും വീടും പിടിച്ചെടുക്കുന്നതിനെയും അനുകൂലിക്കുന്നുണ്ടോയെന്ന അങ്ങേയറ്റം വംശ വിദ്വേഷം നിറഞ്ഞ ചോദ്യം രാജ്യത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം അതിന്റെ വായനക്കാരുടെ മുന്നിൽ വെക്കുക എന്നത് എത്ര മലീമസമായ ജേണലിസമാണ് എന്ന് പറയേണ്ടതില്ലല്ലോ.

ഇതൊരു ഹെയിറ്റ് ക്രെയിമിന് തുല്യമായതിനാൽ ‘ജെറുസലം പോസ്റ്റി’ന്റെ എഡിറ്റർ എവി മേയർ രാജിവെക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

അറബ് രാജ്യങ്ങളിലെ ഏതെങ്കിലും പത്രമാണ് ‘ഇസ്രായേലിലെ ജൂതന്മാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ’ക്കുറിച്ച് ഇതുപോലുള്ള സർവ്വേ നടത്തിയതെങ്കിൽ അതിനെതിരെ ആദ്യം രംഗത്ത് വരിക ‘ജെറുസലം പോസ്റ്റ്’ ആണെന്നതിൽ സംശയമില്ല. ഇത്തരം ആശയങ്ങൾ വെച്ചുപുലർത്തുന്നവരുമായി എങ്ങനെയാണ് സമാധാന ചർച്ചകൾ നടത്തുക എന്ന ചോദ്യവും പത്രം ഉന്നയിച്ചേനെ.

2009 ഇസ്രായേൽ സൈന്യം ഗസ്സയിൽ നിഷ്ഠൂരമായ ബോംബാക്രമണം നടത്തുമ്പോൾ യുഎസ് ആസ്ഥാനമായ ജൂത എൻ ജി ഒ ആന്റി ഡിഫമേഷൻ ലീഗ് (എ.ഡി.എൽ) നടത്തിയ സർവ്വേയാണ് ഓർമ വരുന്നത്. അമേരിക്കക്കാർക്കിടയിലും ഇസ്രായേലികൾക്കിടയിലും വെവ്വേറെ നടത്തിയ സർവ്വേകളിലെ ഫലം ഒരുപോലെയായത് സ്വാഭാവികം. സർവ്വേയിൽ പങ്കെടുത്തവരിൽ 96% പേരും ഗസ്സയെ ആക്രമിച്ചു നിലംപരിശാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles