Current Date

Search
Close this search box.
Search
Close this search box.

തെറി പറഞ്ഞവർക്ക് നന്ദി

ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം ലീഗിനും മറ്റ് മുസ്ലിം സംഘടനകൾക്കും ജനപിന്തുണയില്ലെന്ന് സ്ഥാപിക്കാനാണ് കുഞ്ഞിക്കണ്ണൻ തീവ്രമായി ശ്രമിക്കുന്നത്.

എന്നാൽ ഒരു കാര്യം ഉറപ്പ്. ജമാഅത്തെ ഇസ്ലാമി ക്രമ പ്രവൃദ്ധമായി വളർന്നു കൊണ്ടിരിക്കുകയാണ്. അതിൻറെ അംഗസംഖ്യ വർധിക്കുന്നു. പ്രവർത്തകരും അനുഭാവികളും കൂടിക്കൊണ്ടേയിരിക്കുന്നു. സമൂഹത്തിൽ അനുദിനം കൂടുതൽ സ്വാധീനം നേടുന്നു.

സി.പി.എമ്മോ? കണക്കുകൾ തന്നെ മറുപടി പറയട്ടെ.
1952ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 5.4 ശതമാനം വോട്ടും 27 സീറ്റും ലഭിക്കുകയുണ്ടായി. ലോക സഭയിലെ പ്രധാന പ്രതിപക്ഷം അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു.1957 ലെ പൊതുതിരഞ്ഞെടുപ്പിൽ 9 ശതമാനം വോട്ട് ലഭിച്ചു. അപ്പോഴും ലോകസഭയിലെ പ്രധാന പ്രതിപക്ഷമായി തുടരാൻ അവർക്ക് സാധിച്ചു. 1962 ലെ തെരഞ്ഞെടുപ്പിൽ 10 ശതമാനം വോട്ടും 29 സീറ്റും ലഭിച്ചു. 2004 ൽ 43 സീറ്റ് ലഭിച്ച സിപിഎമ്മിന് 2014ൽ 9 ആയും 2019 ൽ കേവലം 3 ആയും ചുരുങ്ങി.

സി.പി.എം. ഏറ്റവും കൂടുതൽ കാലം ഭരിച്ച പശ്ചിമബംഗാളിൽ പാർട്ടിയുടെ ജന പിന്തുണ എവിടെപ്പോയി? കണക്കുകൾ പറയുന്നത് ബി.ജെ.പി.യിലേക്ക് എന്നുതന്നെ.

2009 ൽ സി.പി.എമ്മിന് 33.10 ശതമാനം വോട്ട് ലഭിച്ചിരുന്നു.2014ൽ അത് 23% ആയും 2019 ആയപ്പോഴേക്ക് 6.34 ശതമാനമായും ചുരുങ്ങി. അതേസമയം 2009 ൽ 6.10 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പി.ക്ക് 2014ൽ 17.02 ശതമാനമായും 2019 ൽ 40.64 ശതമാനമായും ഉയർന്നു. സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പി.യിൽ കുടിയേറിയെന്നർത്ഥം.

എന്തുകൊണ്ട് ?വിജയ രാഘവനെപ്പോലുള്ളവർ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മറ്റുള്ളവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരലും തനിക്ക് നേരത്തന്നെയാണെന്ന കാര്യം മറക്കാതിരിക്കുക.

അന്താരാഷ്ട്രതലത്തിലും ഇതുതന്നെയല്ലേ അവസ്ഥ? ലോകത്തുണ്ടായിരുന്ന എല്ലാ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകർന്നടിഞ്ഞു. കമ്മ്യൂണിസത്തിൽ പ്രതീക്ഷയർപ്പിക്കുന്നവരും അതിന് എന്തെങ്കിലും ഭാവിയുണ്ടെന്ന് വിശ്വസിക്കുന്നവരും ലോകത്തെവിടെയെങ്കിലുമുണ്ടോ?
അതേസമയം അമേരിക്കയിലും യൂറോപ്പിലുമുൾപ്പെടെ ലോകമെങ്ങും ഇസ്ലാം വളർന്നുകൊണ്ടിരിക്കുകയും വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.സംശയമുണ്ടെങ്കിൽ സ്ഥിതി വിവരക്കണക്കുകൾ പരിശോധിക്കുക.

ഇതൊക്കെ നിഷേധിക്കാൻ കുഞ്ഞിക്കണ്ണനോ അദ്ദേഹത്തിൻറെ പാർട്ടിക്കോ സാധ്യമാണോ?

തെറി പറഞ്ഞവർക്ക് നന്ദി
ഈ പരമ്പരയിൽ എൻറെ കുറിപ്പുകൾക്ക് വന്ന വിമർശനങ്ങൾക്ക് വായനക്കാർ തന്നെ മറുപടി നൽകിയിരിക്കുന്നു.അവരോടുള്ള കടപ്പാടുകൾ വിനയ പൂർവ്വം രേഖപ്പെടുത്തുന്നു.

തെറി വിളിച്ചവർക്കും പരിഹസിച്ചവർക്കും അനല്പമായ നന്ദി. യേശു പറഞ്ഞതു പോലെ ഒരു പാത്രത്തിലുള്ളതാണല്ലോ അതിൽ നിന്ന് പുറത്ത് വരിക. മാലിന്യം നിറഞ്ഞ പാത്രത്തിൽ നിന്ന് അതല്ലേ പുറത്ത് വരൂ.

അസഭ്യവും പരിഹാസവും സഹിക്കാനും ക്ഷമിക്കാനും അവർ എനിക്ക് അവസരം നൽകിയിരിക്കുന്നു.അതു വഴി ദൈവത്തിൻറെ മഹത്തായ പ്രീതിക്കും പ്രതിഫലത്തിനും അർഹനാകാനും.

അതിനാൽ ഒരിക്കൽ കൂടി തെറികൾക്കും പരിഹാസങ്ങൾക്കും നന്ദി.ദൈവത്തിന് സ്തുതി.

Related Articles