Current Date

Search
Close this search box.
Search
Close this search box.

അമേരിക്കൻ ഫസ്റ്റ് V/S മേക് ഇൻ ഇന്ത്യ

അമേരിക്കൻ ഫസ്റ്റ് എന്നത് അമേരിക്കൻ വിദേശകാര്യത്തിൻന്റെ അടിത്തൂണാണ്. അതിനു ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1920 കളിലാണ് ഈ മുദ്രാവാക്യം ഉയർന്നു വന്നത്. എന്തിലും മേലെ അമേരിക്കൻ താല്പര്യം എന്നത് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഒരേ പോലെ അംഗീകരിച്ചതാണ് .” “No Democrats, no Republicans only Americans” എന്ന ബരാക് ഒബാമയുടെ പ്രശസ്തമായ വാക്കുകൾ അതാണ് കാണിക്കുന്നതും. അടുത്തിടെ പ്രസിഡന്റ് ട്രംപിനെതിരെ വന്ന ഇംബീച്ച് മെൻറിലും ഉന്നയിക്കപ്പെട്ട മുഖ്യ ആരോപണങ്ങളിൽ ഒന്ന് അദ്ദേഹം ” അമേരിക്ക ഫസ്റ്റ്” എന്നതിന് പകരം ” ട്രംപ് ഫസ്റ്റ്” എന്ന നിലപാടിലേക്ക് പോയി എന്നതാണ്.

അത് കൊണ്ട് തന്നെയാണ് ലോകത്തിലെ രണ്ടു വലിയ ജനാധിപത്യ രാജ്യ നേതാക്കൾ ഒന്നിക്കുന്നതിനെ വലിയ പ്രതീക്ഷയോടും അത്ഭുതത്തോടും കൂടി ലോകം നോക്കി കാണുന്നത്. അമേരിക്ക ഫസ്റ്റ് നിലപാടായി ഒരാളും ” മേക് ഇൻ ഇന്ത്യ” നിലപാടിൽ മോദിയും എങ്ങിനെ കാര്യങ്ങളെ വിട്ടുവീഴ്ച ചെയ്യും എന്നതാണ് വിദേശ മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യം.  142.6 ബില്യൺ ഡോളറിന്റെ കച്ചവടം 2018 കണക്കനുസരിച്ചു ഇന്ത്യക്കും അമേരിക്കക്കും ഇടയിൽ നടന്നിട്ടുണ്ട്.  കയറ്റുമതിയും ഇറക്കുമതിയും ചേർത്ത് വെച്ചാൽ ഇറക്കുമതി തന്നെയാണ് മുന്നിൽ എന്ന് കാണാം.  എന്ത് കൊണ്ട് ട്രംപ് ഇന്ത്യയിലേക്ക് വരുന്നു എന്ന ചോദ്യം ലോകം കാര്യമായി തന്നെ ചർച്ച ചെയ്തിട്ടുണ്ട്. ഇക്കൊല്ലം അവസാനത്തിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. ഇന്ത്യയുമായി കാര്യമായ ഒരു വ്യാപാര കരാറാണ് ട്രംപിന്റെ ലക്‌ഷ്യം. അടുത്ത തിരഞ്ഞെടുപ്പിന് അതൊരു നല്ല പ്രചാരണമാണ്.

Also read: സ്വയം വിലയിരുത്താന്‍ ഒരു മാര്‍ഗ്ഗരേഖ

ഇന്ത്യ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡണ്ടല്ല ട്രംപ്. പലപ്പോഴായി  ആറോളം പ്രസിഡന്റുമാർ ഇന്ത്യയിൽ വന്നിട്ടുണ്ട്.  ഒബാമ രണ്ടു തവണ  വന്നിട്ടുണ്ട്.  മൂന്നു നഗരങ്ങളാണ് ട്രംപ് സന്ദർശിക്കുക. ദൽഹി അഹ്മദാബാദ് ആഗ്ര. അഹമ്മാദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അദ്ദേഹം അഭിസംബോധന ചെയ്യും.  ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളെ കുറിച്ചു ട്രംപ് എന്ത് പറയും എന്നതും ലോകം ആകാംക്ഷയോടെ നോക്കുന്നു.  ” ദേശീയ പൗരത്വ പട്ടികയിൽ അമുസ്ലിംകൾ ഉൾപ്പെട്ടാൽ അവർക്കു പൗരത്വം കിട്ടാൻ സി എ എ വഴി സാധിക്കും. അതെ സമയം മുസ്ലിംകൾ രാജ്യമില്ലാത്തവരായി തീരാനുള്ള സാധ്യതയും കൂടുതലാണ്. ഹിന്ദുത്വ രാഷ്ട്രീയ നിലപാടുകൾ  മുസ്‌ലിംകളുടെ ഇന്ത്യൻ പൗരത്വത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുകയും ഈ വിശ്വാസത്തെ കൂടുതൽ പാർശ്വ വൽക്കരിക്കാൻ കൂടി കാരണമാകും. ഉദാഹരണമായി ഉത്തർപ്രദേശ് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2005 ൽ ഇന്ത്യയെ മറ്റ് മതങ്ങളിൽ നിന്ന് ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം നൽകി, ഇതിനെ ‘ഹിന്ദുത്വത്തിന്റെ നൂറ്റാണ്ട്’ എന്നാണ് അവർ വിളിക്കാൻ ആഗ്രഹിക്കുന്നത്” എന്നാണു “യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം” പറയുന്നത്.  a significant downward turn in religious freedom  എന്നാണു USCIRF  സി എ എ യെ രേഖപെപടുത്തുന്നത്.

നിലവിൽ കച്ചവട താല്പര്യമാണ് ട്രംപിന് മുൻതൂക്കം. അതെ സമയം ട്രൂമ്പ് പോലുള്ള ഒരു ലോക നേതാവിനെ കൊണ്ട് വരിക വഴി ഇന്ത്യ ഒറ്റപ്പെട്ടുപോയി എന്ന രാഷ്ട്രീയ ആരോപണത്തെ തടയിടുക എന്നതാണ് മോഡി ആഗ്രഹിക്കുന്നതും. ഇന്ത്യയിലേക്ക് കൂടുതൽ അമേരിക്കൻ വ്യവസായങ്ങളെ കൊണ്ട് വരിക എന്നത് തീർത്തും ദുഷ്കരമായ ഒന്നായി വിലയിരുത്തപ്പെടുന്നു. അമേരിക്കയിൽ വോട്ടുള്ള രണ്ടര മില്യൺ ഇൻഡ്യാക്കാരുണ്ട്. അവരെ കൂടി സ്വാധീനിക്കൽ ഈ വരവിന്റെ ഉദ്ദേശമായി വിലയിരുത്തപ്പെടുന്നു.  ഇന്ത്യയെ ഒരിടത്തു പുകഴ്ത്തുമ്പോൾ തന്നെ പാകിസ്താനെ പുകഴ്ത്താനും ട്രംപ് മടികാണിച്ചിട്ടില്ല.  മൂന്നാം ലോക രാജ്യങ്ങളെ പിണക്കുന്ന ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ അമേരിക്ക ശ്രമിക്കില്ല എന്നുറപ്പാണ്.  അമേരിക്കൻ ഫസ്റ്റ് എന്ന നിലപാടും മേക് ഇൻ ഇന്ത്യ എന്നതും രണ്ടു ദേശീയതകളായി ഏറ്റുമുട്ടുമ്പോൾ ആർക്കാണ് കൂടുതൽ മേൽകൈ എന്നതാണ് അന്താരാഷ്‌ട്ര ചോദ്യം.  മോഡി സർക്കാരിന്റെ ഭരണ ഘടന വിരുദ്ധ നിലപാടുകളെ ട്രംപ് എങ്ങിനെ കാണും എന്നതാണ് ഇന്ത്യക്കകത്തെ വിഷയം.

Related Articles