Current Date

Search
Close this search box.
Search
Close this search box.

ഇത് ഉപകാരസ്മരണയല്ലെങ്കില്‍ പിന്നെ…?

2019 നവംബർ 16 നു THE Asian Age പത്രം നൽകിയ ഒരു വാർത്ത ” ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അഭിമുഖം നിരസിച്ചു” എന്ന തലക്കെട്ടിലായിരുന്നു. ശേഷം വാർത്ത ഇങ്ങിനെ വായിക്കാം . വിരമിക്കുന്നതിനു മുമ്പ് ഒരു അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ട പത്ര പ്രവർത്തരോട് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചു ” ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. പത്ര മാധ്യമങ്ങളെ സമീപിക്കുക എന്നത് എന്നത് എന്റെ സ്ഥാപനത്തിന്റെ താല്പര്യത്തിനു എതിരാണ്. പത്രക്കാരിലൂടെയല്ല പകരം ന്യായാധിപൻ എന്ന നിലയിൽ ഞങ്ങളുടെ പ്രവർത്തിയിലൂടെയാണ് പൊതു ജനത്തിനു ബോധ്യപ്പെടുത്തേണ്ടത്” .

ഇന്നത്തെ THE HINDU പത്രം മറ്റൊരു വാർത്ത നൽകുന്നുണ്ട്. RSS കേന്ദ്ര സർക്കാരിന് ചില നടപടികളുടെ പേരിൽ അനുമോദനം അറിയിച്ചിരുന്നു . അതിൽ ഒന്ന് രാം ജന്മഭൂമി ഹിന്ദുക്കൾക്ക് നൽകിയതാണ്. മറ്റു രണ്ടെണ്ണം പൗരത്വ ബില്ലും കാശ്മീരിന്റെ 370 വകുപ്പ് എടുത്തു കളഞ്ഞതും. അന്ന് തന്നെ ആ വിധി പറഞ്ഞ ജഡ്ജിക്ക് രാജ്യസഭ സീറ്റ് കിട്ടി എന്നതു ഒരു യാദൃശ്ചികതയായി നാം കരുതരുത്. ഭരണ കൂടത്തോട് ഒട്ടി നിന്നാൽ എന്തെല്ലാം ലഭിക്കും എന്നതിന്റെ അവസാനത്തെ ഉദാഹരണമായി നമുക്കിതിനെ മനസ്സിലാക്കാം.

രഞ്ജൻ ഗൊഗോയിയെ കഴഞ്ഞ ദിവസം  രാജ്യ സഭയിലേക്കു പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരുന്നു. 245 അംഗങ്ങളിൽ 12 പേരെ കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനങ്ങൾ എന്നീ നിലകളിൽ നിന്നും നോമിനേറ്റ് ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ട്. ഭരണ ഘടന വിദഗ്ദൻ എന്ന നിലയിൽ അത് കൊണ്ട് തന്നെ മുൻ സുപ്രീം കോടതി ജഡ്ജി രാജ്യസഭയിൽ വരുന്നത് തെറ്റല്ല. അതെ സമയം രഞ്ജൻ ഗാഗോയിയെ ലോകം പുകഴ്ത്തുന്നത് മറ്റു പല കാരണം കൊണ്ടാണ്. 134 വര്ഷം പഴക്കമുള്ള തർക്കം ഇല്ലാതാക്കി എന്നതാണ് അദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ട ഒന്നാമത്തെ വിശേഷണം. ബാബരി മസ്ജിദ് തർക്കം അവസാനിപ്പിച്ചതിൽ അദ്ദേഹം സ്വീകരിച്ച നടപടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. റാഫേൽ അഴിമതി കേസിലെ വിധിയും ഭരണ കക്ഷിയെ സുഖിപ്പിക്കുന്നതായിരുന്നു.

Also read: കൊറോണ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന വിധം

ഇന്ത്യൻ ചരിത്രത്തിൽ മുമ്പൊരിക്കലും ഒരു മുൻ ചീഫ് ജസ്റ്റിസ് വിരമിച്ച് മാസങ്ങൾക്കകം അപ്പർ ഹൗസിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ല. അയോദ്ധ്യ വിധി കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഗോഗോയ് കഴിഞ്ഞ നവംബറിൽ വിരമിച്ചത്. ഭരണ പക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചു പ്രവർത്തിച്ചതിന്റെ പ്രതിഫലം ലഭിച്ചു എന്ന രീതിയിലാണ് ഈ നിയമനത്തെ നിരവധി മുതിർന്ന അഭിഭാഷകരും രാഷ്ട്രീയക്കാരും വിശേഷിപ്പിച്ചത്.

“ഇന്ത്യയിൽ സ്വതന്ത്ര നീതി മരിച്ചു’ എന്നാണു സുപ്രീം കോടതി അഭിഭാഷകൻ ഗൗതം ഭാട്ടിയ ട്വീറ്റ് ചെയ്തത് . സമാനമായ ഒരു പാട് അഭിപ്രായങ്ങൾ പല സ്ഥലത്തു നിന്നും ഉയർന്നു വന്നിട്ടുണ്ട്. ജുഡീഷറിയെ എങ്ങിനെ രാഷ്ട്രീയം കീഴടക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ നിയമനത്തെ പൊതു സമൂഹം കാണുന്നു. വിരമച്ചതിനു ശേഷം ലഭിക്കാനിടയുള്ള സൗകര്യങ്ങൾ തീർച്ചയായും വിധികളെ സ്വാധീനിക്കും. അടുത്ത കാലത്തായി നമ്മുടെ സഭകൾ പാസാക്കിയ പല നിയമങ്ങളും ജന വിരുദ്ധമായിരുന്നു. അപ്പോഴെല്ലാം പൊതു ജനത്തിന് ആശ്വാസവുമായി വന്നത് നീതി പീഠങ്ങളാണ്. അവസാനം നീതി കോടതികളിൽ നിന്നും ലഭ്യമാകും എന്ന ജനത്തിന്റെ വിശ്വാസമാണ് ഇവിടെ തകരുന്നത്. ബാബരി മസ്ജിദ് കേസിൽ അവസാന വിധി പറഞ്ഞ പാനലിൽ ഇപ്പോഴത്തെ ചീഫ് ജസ്റിസുമുണ്ടായിരുന്നു. അവിടെ തന്നെയാണ് ഇപ്പോൾ പൗരത്വ ബില് കേസ് നിലനിൽക്കുന്നത്. രഞ്ജൻ ഗോഗോയ് ഒരു പാഠമാണെങ്കിൽ ആധുനിക ഇന്ത്യയിൽ സ്വതന്ത്ര നീതി എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും തീർച്ച.

Related Articles