Current Date

Search
Close this search box.
Search
Close this search box.

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് …

നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ ആരവം കൊടുമ്പിരികൊണ്ടിരിക്കുകയാണല്ലോ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് എട്ട് മാസമെങ്കിലും ഇനിയും ബാക്കിയുണ്ട്. അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളിൽ നാലഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പും നടക്കും. കഴിഞ്ഞ പത്ത് വർഷമായി തെരഞ്ഞെടുപ്പുകൾ എൻഡിഎയുടെ കുത്തകയായിരുന്നു, കോൺഗ്രസിനെ രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാക്കുന്നതിനെക്കുറിച്ചായിരുന്നു ബിജെപി വാചാലമായിരുന്നത്. എന്നാലിപ്പോൾ പ്രതിപക്ഷ പാർട്ടികൾ ശക്തമായ ഒരു സഖ്യം രൂപീകരിച്ചിരിക്കുകയാണല്ലോ, ‘ഇന്ത്യ’ എന്നപേരിൽ. അതായത് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ്. ഈ കൂട്ടുകെട്ടും അതിന്റെ പേരും കൂടിയായതോടെ ബിജെപിയുടെ കയ്യും കാലും അയഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ. ആ പേരിന്റെ പേരിൽ ബി ജെ പി സർക്കാറും ഭാരവാഹികളും ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു, മാത്രവുമല്ല ഇന്ത്യ എന്ന പേര് തന്നെ ഔദ്യോഗികമായി നീക്കം ചെയ്യാനും അവർക്ക് അതിയായ ആഗ്രഹമുണ്ട്. അവർക്ക് എതിർപ്പ് ‘ഇന്ത്യ’യിലാണ്. ഇതിനിടയിലാണ് പുതിയ പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ഈയിടെ സനാതന ധർമ്മത്തിനെതിരെ നടത്തിയ പ്രസ്താവന ചേർത്തു വായിക്കാം. പ്രസ്താവനയിൽ പ്രതികരണത്തിന് കൊടുങ്കാറ്റിന്റെ വേ​ഗതയാണുണ്ടായത്. ഉദയനിധി സ്റ്റാലിന്റെ തലയെടുക്കുന്നയാൾക്ക് പത്ത് കോടി പാരിതോഷികമാണ് അയോധ്യയിലെ സന്യാസി പരംഹൻസ് ആചാര്യ പ്രഖ്യാപിച്ചത്. മറ്റു ചിലരും സമാനമായ പ്രസ്താവനകൾ നടത്തിയതായി പത്രങ്ങളിലൂടെ നാം വായിച്ചു. ആരും തയ്യാറായില്ലെങ്കിൽ “വാളുമായി ഞാൻ തന്നെ ഈ ദൗത്യത്തിന് പോകും” എന്നും ഈ സന്യാസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രസ്താവനയിൽ രോഷം പ്രകടിപ്പിക്കുന്നവരേക്കാൾ സന്തോഷവും ആവേശവും പ്രകടിപ്പിക്കുന്നവരാണ് കൂടുതലും എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്.

സംഘികൾക്ക് എന്തിനാണ് ബേജാറ്?

അതിനിടെ, ആർ എസ് എസ് നേതാവ് മോഹൻ ഭഗവത് മറ്റൊരു കാര്യം തുറന്ന് പറ‍ഞ്ഞിരിക്കുന്നു. “ഞങ്ങളുടെ” ആളുകൾ ദലിതർക്കും നിരാലംബരായ വിഭാഗങ്ങൾക്കും നേരെ നിരവധി അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി അവർക്കെതിരെ ക്രൂരതകൾ നടക്കുന്നുണ്ടന്നും. അതിനാൽ, സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവർക്ക് നൽകുന്ന സംവരണത്തിന്റെ സൗകര്യം ഇരുനൂറ് വർഷത്തേക്ക് കൂടി തുടരേണ്ടത് വളരെ പ്രധാനമാണന്നും ഭഗവത് പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ ഇതാണ് നിലപാടെങ്കിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് സംവരണം പുനഃപരിശോധിക്കുന്നതിനെക്കുറിച്ചായിരുന്നു ഭഗവത് ഘോരഘോരം പറഞ്ഞിരുന്നത്. അത് സംബന്ധിച്ച് അന്ന് ഒരുപാട് കോലാഹലങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. പുതിയ പ്രസ്താവനയിലും കോലാഹലങ്ങൾ നടക്കുന്നുണ്ട്, പക്ഷേ അത്രയില്ല എന്ന് മാത്രം. സംവരണത്തെ എതിർക്കുന്നവരും അവശത അനുഭവിക്കുന്നവരെ അങ്ങനെത്തന്നെ കാണാൻ ആഗ്രഹിക്കുന്നവരുമാണ് ഇതൊക്കെ ചെയ്യുന്നത്. ഭഗവതിന്റെ വാക്കുകളുടെ അർത്ഥം ജനങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല ഭഗവതിന്റെ പ്രസ്താവനയെ കൂടുതൽ ശക്തമായി എതിർക്കുന്നത്. അവരുടെ ഒരു വാക്കിലും സ്ഥിരതയില്ല എന്ന തിരിച്ചറിവാണ് അതിന് കാരണം. പലപ്പോഴും അവർ എന്തെങ്കിലും പറയും. നിരീക്ഷകർ ഈ പ്രസ്താവനയെ തെരഞ്ഞെടുപ്പ് പ്രസ്താവനയായി വിശേഷിപ്പിക്കുകയും ദലിതുകളിലും നിരാലംബരായ വിഭാഗങ്ങളിലും ഇത്തരം പ്രസ്താവനകൾ ആവേശം സൃഷ്ടിച്ച് ആർഎസ്‌എസിലേക്ക് അവരെ അടുപ്പിക്കാനുള്ള വഴിയാണിതെന്നുമാണ് നിരീക്ഷകർ പറയുന്നത്. തെരഞ്ഞെടുപ്പിന് ശേഷം എന്ത് ചെയ്യുമെന്ന് കണ്ടറിയാം. കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്തിയ സനാതന ധർമ്മം തന്നെയാണ് ഹിന്ദു ധർമ്മമെന്ന് പറയുന്നവരും കുറവല്ല. അതിന് ഒരു ദൈവമോ ഒരു പുസ്തകമോ ഒരു ജനതയോ ഇല്ല. ഈ മാറ്റങ്ങളെല്ലാം ചെയ്യുന്നത് ബ്രാഹ്മണരും. എന്നിരുന്നാലും, ഒരു മതത്തിനെതിരായും ഒന്നും പറയുന്നത് നല്ലതല്ല എന്നതാണ് ഏറെ ശരിയും. ചില നിർഭാഗ്യവാന്മാർ ഇസ്ലാമിനെതിരെയും സംസാരിക്കുന്നത് കാണാം. ചില മുസ്ലിങ്ങൾക്ക് ഇതിൽ ദേഷ്യം വരുന്നു, പക്ഷേ പണ്ഡിതന്മാരും ബുദ്ധിജീവികളും അവരെ തടയുന്നു. പ്രവാചകൻ മുഹമ്മദ് (സ) അത്തരത്തിലുള്ള പ്രതികരണങ്ങളെല്ലാം വിലക്കിയിട്ടുമുണ്ട്.

വിദേശ രാജ്യങ്ങളുമായുള്ള ചങ്ങാത്തം തുണക്കുമോ

‘ഇന്ത്യ’ എന്ന പേരിൽ പ്രതിപക്ഷ പാർടികളുടെ ഐക്യമാണ് ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വിളിപ്പാടകലത്തിൽ ഇത്ര വലിയ ചൂട് ഉണ്ടാക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ എതിരാളികളായി ആരും ഇല്ലന്ന മട്ടിലായിരുന്നു ബി ജെ പി കാര്യങ്ങൾ കണ്ടിരുന്നത്. എന്നാലിപ്പോൾ പ്രതിപക്ഷ സഖ്യം സ്ഥാപിതമായതോടെ ഈ പ്രചരണത്തിന്റെ കാറ്റ് എതിർദിശയിലേക്ക് വീശിതുടങ്ങിയിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ കാര്യത്തിലാണ് ഭരണകക്ഷിക്ക് ഏറെ ആശങ്കയുണ്ടായിരുന്നത്, എന്നാലിപ്പോൾ ഇന്ത്യ എന്ന പേര് കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. “ഇന്ത്യ” എന്ന പേര് മാറ്റാൻ പലരും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്, എന്നാൽ ചിലർ ഇന്ത്യയുടെ പേര് തന്നെ മാറ്റാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് മോഹൻ ഭഗവതും പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ “ഇന്ത്യയും ഭാരതവും” എന്ന പേരുതന്നെയാണ് നമ്മുടെ രാജ്യത്തിനുള്ളത്. “ഇന്ത്യ / ഭാരത്” എന്ന വാക്കുകളോടെയാണ് ഭരണഘടന ആരംഭിക്കുന്നത്, എന്നാൽ പ്രതിപക്ഷം സഖ്യത്തിന് ഈ പേര് തിരഞ്ഞെടുത്തത് ഭരണകക്ഷിയെ ആശയക്കുഴപ്പത്തിലാക്കി. ഇതിനർത്ഥം പ്രതിപക്ഷ പാർടികളുടെ ബംഗളൂരു മീറ്റിംഗ് വിജയത്തിലെത്തി എന്ന് വേണം കരുതാൻ. വോട്ടിന്റെ കാര്യമായതിനാൽ ബിജെപി പരിഭ്രാന്തിയിലാണ്. മാത്രവുമല്ല, കർണാടക തെരഞ്ഞെടുപ്പ് റിസൽട്ട് മോദിക്കേറ്റ ഒരു മഹാ അടിയായിരുന്നല്ലോ. മോദിയുടെ മുഖം ഇപ്പോൾ ആകർഷകമല്ലെന്നും പ്രാദേശിക നേതാക്കൾ രംഗത്ത് വരണമെന്നും അടുത്തിടെ മോഹൻ ഭഗവതും പറഞ്ഞിരുന്നു. എന്നാൽ വിദേശ നേതാക്കളുടെ സഹായത്തോടെ മുന്നോട്ട് പോകാനാണ് മോദി ആഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ (ഓഗസ്റ്റ് 15) ചെങ്കോട്ടയിൽ നിന്ന്, അടുത്ത വർഷവും ഇവിടെ വന്ന് ത്രിവർണ്ണ പതാക ഉയർത്തുമെന്ന് മോദി പറഞ്ഞതും നമ്മൾ കേട്ടതാണല്ലോ. എന്നാൽ സ്ഥിതി തികച്ചും വിപരീതമാണ്. ജി-20 നേതാക്കൾക്ക് ഈ സ്ഥിതി മാറ്റാൻ കഴിയുമോ?

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles