Current Date

Search
Close this search box.
Search
Close this search box.

തെരുവുകള്‍ അണയാതിരിക്കട്ടെ

അവസാനം ആക്സിനോവിനു അനുകൂലമായ വിധി വന്നു. പക്ഷെ വിധിപ്പകര്‍പ്പ്‌ കൈപ്പറ്റാന്‍ അന്ന് ആക്സിനോ ജീവിച്ചിരുന്നില്ല. ടോള്‍സ്റ്റോയ്‌” ദൈവം സത്യമാണ് പക്ഷെ വൈകി പ്പോയി” എന്ന തന്റെ കഥ അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്. പൗരത്വ ബില്ലിലും നാം പ്രതീക്ഷിക്കുന്നത് അത് തന്നെയാണ്.

ചോദ്യം സംഘ പരിവാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ നിയമത്തിനു ഭരണഘടനാ പരമായ അടിത്തറയുണ്ടോ?. ഇല്ല എന്നാണു ഉത്തരമെങ്കില്‍ ഈ നിയമം അടിയന്തിരമായി സ്റ്റേ ചെയ്യണം. പക്ഷെ അതുണ്ടായില്ല. അതെ എന്ന് പറയാനുള്ള ശക്തി കോടതിക്ക് ഇല്ലാത്ത പോലെ തോന്നി. കഴിഞ്ഞ തവണ കോടതി പറഞ്ഞ കാരണം നിയമം നടപ്പാക്കിയിട്ടില്ല എന്നാണു. ഇന്ന് അതല്ല അവസ്ഥ നിയമം പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചില സംസ്ഥാന സര്‍ക്കാരുകള്‍ നടപടി തുടങ്ങിക്കഴിഞ്ഞു.

Also read: ഖുര്‍ആനില്‍ ലിംഗ വ്യത്യാസമില്ല: അമന്‍ദാ ഫിഗറസ്

നിയമം സ്റ്റേ ചെയ്തില്ല എന്ന കാരണത്താല്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത് നടപ്പാക്കാന്‍ തടസ്സമില്ല. കോടതിക്ക് കാരണം പറഞ്ഞു എത്ര വേണമെങ്കിലും കേസ് നീട്ടി കൊണ്ട് പോകാം. അപ്പോഴേക്കും സര്‍ക്കാര്‍ വേണ്ട പോലെ കാര്യം നടപ്പാക്കിയിരിക്കും. അവസാനം ഭരണ ഘടനയുടെ വിധി വരും . അപ്പോഴേക്കും പോകേണ്ടവര്‍ പോയിരിക്കും. വരേണ്ടവര്‍ വന്നിരിക്കും.

ഭരണ കൂടങ്ങളുടെ അനീതിയെ ചോദ്യം ചെയ്യാനുള്ള പൗരന്റെ അവസാനത്തെ അത്താണിയാണ് കോടതികള്‍. വൈകി വരുന്ന നീതി നീതി നിഷേധമാണ്. എല്ലാം കരുതി വെച്ചാണ് സംഘ പരിവാര്‍ നിയമവുമായി രംഗത്ത് വന്നത്. അവരുടെ പോഷക സംഘനടകള്‍ ഒരു പാട് കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് ഒറ്റ ദിനം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കി കൊടുത്തത്. നിയമം നിലവില്‍ വന്ന ആഴ്ചകൊണ്ട് തന്നെ യു പി പോലുള്ള സംസ്ഥാനങ്ങള്‍ പത്തൊമ്പത് ജില്ലകളിലെ കുടിയേറ്റക്കാരെ കണ്ടെതിയത്രേ. മറ്റു ബി ജെ പി ഭരണ സംസ്ഥാനങ്ങളുടെ അവസ്ഥയും അങ്ങിനെ തന്നെയാവും. ആസാമിലെയും ത്രിപുരയിലെയും വിഷയം കോടതി പ്രത്യേകം പരിഗണിച്ചു. ആര്‍ക്കും പൗരത്വം നല്‍കരുതെന്ന ആവശ്യം കോടതിക്ക് വലുതായി തോന്നി. അതെ സമയം സി എ എ ഒരു വിഭാഗത്തെ മാത്രമാണു ബാധിക്കുന്നത്.

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കോടതിയെ ഒട്ടും ബാധിച്ചിട്ടില്ല. അതായത് വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാന്‍ കോടതി സന്നദ്ധമായില്ല. ഭരണ ഘടന ബെഞ്ച് തന്നെയാണു വിഷയം പരിഗണിക്കേണ്ടത്. അവിടേക്ക് കേസുകള്‍ മാറ്റപ്പെടാന്‍ ഇനിയും സമയം പിടിക്കും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന ഓരോ നിമിഷവും അനുഗ്രഹമാണ് എന്ന് പറയായിതിരിക്കാന്‍ കഴിയില്ല.

Also read: ഡൽഹിയിൽ വിപ്ലവം തീർത്ത മദ്രസ ഇ-ഫിറോസ് ഷാഹിയുടെ ചരിത്രം

ബാബറി മസ്ജിദിന്റെ വിധി നമ്മുടെ മുന്നിലുണ്ട്. അതൊരു പള്ളിയുടെ വിഷയമായിരുന്നു. അത് കയ്യിലാക്കി അവര്‍ ഒരു ജനതയുടെ അവകാശങ്ങളെ ചോദ്യം ചെയ്തു. സി എ എ അതുപോലെയല്ല. അത് ഒരു ജനതയുടെ നിലനില്‍പ്പിന്റെ കൂടി വിഷയമാണ്‌. ഭരണ ഘടയുടെ നേര്‍ക്ക്‌ നേരെയുള്ള ലംഘനമായി അത് മനസ്സിലാക്കപ്പെടുന്നു. പക്ഷെ പരമോന്നത നീതി പീടത്തിനു മാത്രം അത് മനസ്സിലായില്ലെങ്കില്‍ അതൊരു ദുരന്തമാണ്. ജീവിക്കാനുള അവകാശം മൌലികമാണ്. തെരുവുകളില്‍ അലറി വിളിച്ചാണ് പലരും അത് നേടിയെടുത്തത്. അത് കൊണ്ട് തന്നെ ഈ സമുദായത്തിന് തെരുവുകള്‍ തന്നെ ശരണമാകും.

Related Articles