Columns

ഭയത്തോടെ ഒരു ജനതയ്ക്ക് എത്ര കാലം ജീവിക്കാം

ഇന്നലെ കൊസോവ എം പി Eman Rrahmani “I Love Muhammad” എന്നെഴുതിയ മാസ്ക് ധരിച്ചു കൊണ്ടാണ് കൊസൊവോ പാര്‍ലിമെന്റില്‍ പങ്കെടുത്തത്. Self-Determination Movement kosovo എന്ന പാര്‍ട്ടിയിലെ അംഗമാണ് റഹ്മാന്‍. progressive, social-democratic, Albanian nationalist political party in Kosovo എന്നതാണ് അദ്ദേഹം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ വിശദീകരണം. ഫ്രാന്‍സിലെ കൊസോവന്‍ അംബാസിഡറുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രവാചകന്റെ പേരുള്ള മാസ്ക് ധരിച്ചത്. അംബാസിഡര്‍ Qendrim Gashi പ്രവാചകന്റെ കാര്‍ട്ടൂണ്‍ അടങ്ങിയ ലേഖനം വിതരണം ചെയ്തു എന്നതാണ് പ്രതികരണത്തിന് കാരണമായി പറയപ്പെടുന്നത്‌. “ എന്റെ രാജ്യം അംബാസിഡറുടെ നടപടിയെ എതിര്‍ത്തില്ല എന്നത് പോലെ തന്നെ ഇത് പ്രവാചകന്‍ ജനിച്ച മാസം കൂടിയാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Also read: മുന്നാക്ക സംവരണം: ആമയുടെ വേഗത കൂടുമെന്നോ?

പ്രവാചകനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും ഫ്രാന്‍സ് നടത്തിയ പ്രതികരണങ്ങള്‍ പുതിയ തലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ ക്ലാസ് മുറികളില്‍ കാണിക്കാന്‍ മാത്രം ജനാധിപത്യമുള്ള രാജ്യമാണ് ഞങ്ങളുടേത് എന്നാണ് ഫ്രാന്‍സ് അവകാശപ്പെടുന്നത്. “ പ്രകടിപ്പിക്കാനുള്ള അവകാശം ( right to express) പുതിയ വ്യാഖ്യാനം തേടുകയാണ്. എന്തൊക്കെ ഏതുവരെ എന്നത് ഇനിയും വ്യാഖ്യാനിക്കപ്പെടണം. പ്രവാചക കാര്‍ട്ടൂണ്‍ പഴയ കഥയാണ്. കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസം പത്രം വീണ്ടും അത് പ്രസിദ്ധീകരിച്ചു. അതൊന്നും വലിയ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ കൊണ്ട് പോയില്ല. അതെ സമയം ഫ്രഞ്ച് പ്രസിഡന്റ്റ്  അടുത്തിടെ നടത്തിയ ഇസ്ലാം വിരുദ്ധ പരാമര്‍ശമാണ് കാര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കിയത്.

ഫ്രഞ്ച് ഉല്‍പ്പനങ്ങള്‍ ബഹിഷ്കരിക്കാന്‍ ചില രാജ്യങ്ങള്‍ നടത്തിയ ആഹ്വാനത്തെയും ഫ്രഞ്ച് പ്രസിഡന്റ്റ് കാര്യമായി എടുക്കുന്നില്ല. radical minority യുടെ പ്രവര്‍ത്തനം എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്‌. “ ഞങ്ങൾ ഒരിക്കലും വിദ്വേഷ പ്രസംഗത്തെ അംഗീകരിക്കില്ല അതെ സമയം സംവാദത്തിന്റെ വാതിലുകള്‍ എന്നും തുറന്നു വെക്കും, കാരണം ഞങ്ങള്‍ എന്നും മനുഷ്യത്വത്തിന്റെ കൂടെയാണ്” പ്രസിഡന്റ് മാക്രോണ്‍ ഇന്ന് ട്വിറ്ററില്‍ കുറിച്ചതു ഇങ്ങിനെയായിരുന്നു.

1905 ലാണ് മതത്തെ പൂര്‍ണമായി രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന നിയമം ഫ്രാന്‍സ് കൊണ്ട് വന്നത്. രണ്ടാം ലോക യുദ്ധത്തോടെ പല കോളനി രാജ്യക്കാരും ഫ്രാന്‍സിന്റെ അകത്തു താമസം ഉറപ്പിച്ചു. അതില്‍ അധികവും വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുമായിരുന്നു. അള്‍ജീരിയ ഒരിക്കല്‍ ഫ്രാന്‍സിന്റെ കോളനിയായിരുന്നു. അവിടെ നിന്നുമുണ്ടായ പരാജയത്തിന്റെ അനുഭവങ്ങള്‍ ഒരു ഇസ്ലാം വിരുദ്ധ മനസ്സ് ഫ്രാന്‍സില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഫ്രാസിലെ ആറു മില്യന്‍ മുസ്ലിം ജനതയില്‍ നിന്നും ഒരു മില്യന്‍ അള്‍ജീറിയയില്‍ നിന്നാണ് എന്നാണു പഠനം പറയുന്നത്. സ്ത്രീകള്‍ ഹിജാബ് ധരിച്ചു കൊണ്ട് സ്കൂളുകളില്‍ പോകരുത് എന്ന നിയമം 2004 ലാണ് ഫ്രാന്‍സ് പാസ്സാക്കിയത്. കുറച്ചു സമയത്തിന് ശേഷം സ്ത്രീകള്‍ മുഖാവരണം ധരിച്ചു പൊതു സ്ഥലങ്ങളില്‍ വരുന്നതും രാജ്യം വിലക്കി. മൊത്തത്തില്‍ ഇസ്ലാമിനെ “ ടാര്‍ഗറ്റ്‌” ചെയ്യുന്നതില്‍ ഫ്രാന്‍സ് എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു. രാജ്യത്തെ ജനങ്ങളുടെ കണക്കെടുക്കുമ്പോള്‍ പോലും അവരുടെ മതവും ജാതിയും വര്‍ണവും ചോദിക്കരുത് എന്നാ നിലപാടിലായിരുന്നു ഫ്രാന്‍സ്.

Also read: അസ്തിത്വത്തിലേക്ക് വേരൂന്നിയ വ്യക്തിത്വം

ഒരു മതത്തിനും പ്രാധാന്യമില്ലാത്ത നാട്ടില്‍ എന്ത് കൊണ്ട് മുസ്ലിംകളെ ഫ്രാന്‍സ് നോട്ടമിടുന്നു എന്ന  ചോദ്യം ലോകം ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത തവണ മത്സര രംഗത്ത്‌ വലതു പക്ഷ സാന്നിധ്യം കൂടുതലായി പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ വലതു പക്ഷം ഒരു ഇസ്ലാം വിരുദ്ധ ചേരിയാണ്. അതിനെ തടയിടാന്‍ താന്‍ തന്നെയാണ് വലിയ വലതു പക്ഷം എന്ന നിലപാടിലേക്ക് മാക്രോണ്‍ പോകുന്നുവെന്നു വിലയിരുത്തപ്പെടുന്നു. പുറത്തു നിന്നും പള്ളിയിലെ ഇമാമുകളെ കൊണ്ട് വരുന്നത് നിര്‍ത്തി സര്‍ക്കാര്‍ ചിലവില്‍ തന്നെ പള്ളികള്‍ നടത്താനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു. ഇതേ അവസ്ഥകള്‍ നാല് വര്ഷം മുമ്പും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിബിസി നാല് വര്ഷം മുമ്പ് French Muslims fear state aims to control their faith എന്നൊരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ഭയത്തോടെ ഒരു ജനതയ്ക്ക് എത്ര കാലം ജീവിക്കാം ?. ഇല്ലാത്ത ആരോപണങ്ങളുടെ പേരില്‍ പേടിപ്പിച്ചു നിര്‍ത്തുക എന്നത് മുസ്ലിം സമൂഹത്തോട് ലോകാടിസ്ഥാനത്തില്‍ നടക്കുന്ന പ്രവണതയാണ്. അതിനു കിഴക്ക് പടിഞ്ഞാറ് എന്നൊരു വ്യത്യാസമില്ല. തന്റെ എതിരാളിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ്‌ വിളിച്ചത് “ തീവ്ര കമ്യുണിസ്റ്റ്” എന്നായിരുന്നു. അവിടെ ചിലവാകാന്‍ സാധ്യതയുള്ള ഒരു ഭയമാണ് കമ്യുണിസം. ലോകാടിസ്ഥാനത്തില്‍ കമ്യുണിസം ഒരു വസ്തുവല്ല എന്നിരിക്കെ അടുത്ത ശത്രുവിനെ കണ്ടെത്തേണ്ടത്‌ സാമ്രാജ്യത്ത ശകതികളുടെ ആവശ്യമാണ്‌. അതിനിടയില്‍ ഒറ്റപ്പെട്ട ശബ്ദമായ തുര്‍ക്കിയും ഉര്‍ദുഗാനുമൊക്കെ മാറുന്നു എന്നതും നാം കാണാതെ പോകരുത്.

Also read: ഖബീബ് നൂര്‍മഗോമെദോവ്; യു.എഫ്.സി നേടിയ ആദ്യത്തെ മുസ്‌ലിം

ഇസ്ലാമും പ്രവാചകനും ഒരിക്കല്‍ കൂടി യൂറോപ്പില്‍ ചര്‍ച്ചയാകുന്നു. ഇസ്ലാമിനെ ഭീകരതയുടെ നിറം നല്‍കി മാറ്റി നിര്‍ത്താന്‍ നോക്കുമ്പോഴും എന്ത് കൊണ്ട് ഇസ്ലാം എന്ത് കൊണ്ട് പ്രവാചകന്‍ എന്ന ചോദ്യം അവിടെ മൊത്തത്തില്‍ ചര്‍ച്ചയാകുന്നു. ഇസ്ലാം ചര്‍ച്ചയായ കാലങ്ങളില്‍ അതിന്റെ ഫലം ഇസ്ലാം അനുഭവിച്ചിട്ടുണ്ട്. പ്രവാചകനും ഭീകരതയും ഒരു കാര്‍ട്ടൂണിനു അപ്പുറത്തേക്ക് വട്ടപ്പൂജ്യമാണെന്ന് പടിഞ്ഞാറ് പെട്ടെന്ന് തിരിച്ചറിയും. ഒരിക്കല്‍ യൂറോപ്യനായ ബോസ് ചോദിച്ചു “ എന്ത്കൊണ്ട് ഇസ്ലാമിനെ ലോകം ഭയക്കുന്നു”. ഞാന്‍ അദ്ദേഹത്തിന് വായിക്കാന്‍ ഒരു പുസ്തകം നല്‍കി. “ really fantastic” എന്ന് പറഞ്ഞാണ് അദ്ദേഹം പുസ്തകം തിരിച്ചുതന്നത്. അവസരങ്ങള്‍ ഉപയോഗിക്കാന്‍ മുസ്ലിംകള്‍ മടി കാണിക്കുന്നു എന്നത് മാത്രമാണ് ഇസ്ലാമും പ്രവാചകനും ഇന്ന് അനുഭവിക്കുന്ന ദുരന്തം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker