Columns

കോണ്‍ഗ്രസ് നെഹ്റു പാരമ്പര്യം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു

2004ല്‍ നിന്നും 2019ലെത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറി എന്ന് വേണം മനസ്സിലാക്കാന്‍. 2014 സംഘ പരിവാര്‍ അധികാരത്തില്‍ വന്നത് നിലവിലുണ്ടായിരുന്ന യു പി എ സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് എന്നതായിരുന്നു നമ്മില്‍ പലരും മനസ്സിലാക്കിയത്. പക്ഷെ 2019ല്‍ അത്തരം ചര്‍ച്ചകള്‍ക്ക് ഒരു സ്ഥാനവുമില്ല എന്നതാണ് പറഞ്ഞു വരുന്നത്. കോണ്‍ഗ്രസ്,ഇടതുപക്ഷം എന്നതായിരുന്നു 2004ലെ വിശേഷം. അതെ സമയം പതിനഞ്ചു വര്‍ഷം കൊണ്ട് ഈ രണ്ടു പാര്‍ട്ടികളുടെയും പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയിരിക്കുന്നു. കോണ്‍ഗ്രസ്് കഴിഞ്ഞ തവണ നേടിയ സീറ്റുകളില്‍ നേരിയ വര്‍ധന ഉണ്ടാക്കി. അതെ സമയം ഇടത് പക്ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീരെ പ്രസക്തമല്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ പ്രസക്തി അവസാനിച്ചു എന്ന് പറയാന്‍ കഴിയില്ല. ഇടതുപക്ഷത്തിനു വളരാന്‍ സാധ്യമായ എല്ലാം ഇന്ത്യന്‍ സാമൂഹിക അവസ്ഥയിലുണ്ട്. ആ അവസ്ഥകള്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ കാര്യമായ ഇടപെടല്‍ സാധ്യമാകാതെ ഇടതുപക്ഷം സ്വയം രംഗത്തു നിന്നും പിന്മാറുന്നു. പതിനഞ്ചു വര്‍ഷം അത്ര വലിയ കാലമായി പറയാന്‍ കഴിയില്ല. പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷം അതീവ ഗുരുതരമായിരുന്നു. ഒരിക്കല്‍ ശക്തമായ മതേതര ചേരികള്‍ കൂട്ടത്തോടെ തകരുന്ന കാഴ്ചക്ക് നാം സാക്ഷികളായി. അതില്‍ വലിയ തകര്‍ച്ച നേരിട്ടത് കോണ്‍ഗ്രസും ഇടതുപക്ഷവും. ദേശീയ തലത്തില്‍ ശക്തമായ രണ്ടു വിഭാഗങ്ങളുടെ തകര്‍ച്ചയെ കുറിച്ച് ഇത്രയും സമയമായി അവരുടെ പക്ഷത്തു നിന്നും കാര്യമായ ഒരു നടപടിയും കണ്ടില്ല. ഒരിക്കല്‍ തങ്ങളുടെ ശക്തി ദുര്‍ഗങ്ങളായ സംസ്ഥാനങ്ങളില്‍ അധിക സീറ്റുകളിലും കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല എന്നത് നിസാര കാര്യമല്ല. കേരളം പോലും എപ്പോള്‍ എന്നത് സമയത്തിന്റെ മാത്രം വിഷയമാണ്. ഇടതുപക്ഷം തകര്‍ന്നിടത്ത് സംഘപരിവാര്‍ ശക്തികള്‍ പിടിമുറുക്കുന്നു എന്നതും നമുക്ക് നല്‍കുന്നത് നല്ല ചിന്തകളല്ല.

അടുത്ത അഞ്ചു വര്‍ഷവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പ്രാധ്യാന്യമുണ്ട് എന്നാണു പൊതുവില്‍ നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസ് നെഹ്റു പാരമ്പര്യം ഒഴിവാക്കേണ്ട സമയം കഴിഞ്ഞു എന്നിടത്താണ് പല രാഷ്ട്രീയ നിരീക്ഷകരും വന്നു നില്‍ക്കുന്നത്. കുടുംബ പാരമ്പര്യത്തിന് മൂന്നു തലമുറക്കപ്പുറം പിടിച്ചു നിലല്‍ക്കാന്‍ കഴിയില്ല എന്ന പ്രമുഖ അറേബ്യന്‍ ചിന്തകള്‍ ഇബ്‌നു ഖല്‍ദൂനിനെ ഓര്‍മ്മിപ്പിച്ചാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സോണിയ നിര്‍ബന്ധമായും ഇബ്‌നു ഖല്‍ദൂമിന്റെ ‘മുഖദ്ദിമ’ വായിച്ചിരിക്കണം എന്ന് പറയുന്ന നിരീക്ഷകരുമുണ്ട്.

ഒരിക്കല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലിയ ശബ്ദമായിരുന്നു ഇടതുപക്ഷം. നെഹ്റു അപ്പുറത്തായിരുന്നപ്പോള്‍ ഇപ്പുറത്തുണ്ടായിരുന്നത് എ കെ ജി യെ പോലുള്ള ഇടതന്മാരായിരുന്നു. അടുത്ത കാലം വരെ അവരുടെ വാക്കുകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടായിരുന്നു. പക്ഷെ ഇന്നവര്‍ മുങ്ങുന്ന കപ്പലായി മാറിയിരിക്കുന്നു. അവരുടെ ഇടങ്ങള്‍ സംഘ പവിരാര്‍ കയ്യടക്കുന്നു എന്നത് തികച്ചും ഭയപ്പെടുത്തണം. കോണ്‍ഗ്രസ് പോലെയല്ല ഇടതുപക്ഷത്തെ മനസ്സിലാക്കപ്പെടുന്നത്. അതിന്റെ കേഡര്‍ സ്വഭാവം സാധാരണ എടുത്തു പറയാറുണ്ട്. പുതിയ സാഹചര്യങ്ങളില്‍ അതെല്ലാം ഒരു മായയായി നമുക്ക് അനുഭവപ്പെടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ടു അതികായകന്മാരെ മൂലക്കിരുത്താന്‍ കഴിഞ്ഞു എന്നതാണ് സംഘപരിവാര്‍ വിജയത്തിന്റെ അടിസ്ഥാനമായി മനസ്സിലാക്കപ്പെടുന്നത്. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയം കാണുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും രണ്ടു രീതിയില്‍ ജനങ്ങള്‍ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കണം. കേന്ദ്രം ഭരിക്കാന്‍ മോഡി മാത്രമാണ് യോഗ്യന്‍ എന്ന രീതിയില്‍ ഇന്ത്യന്‍ ജനത ചിന്തിക്കുന്നു എന്ന വാദം പലരും ഉന്നയിക്കുന്നു. പറഞ്ഞു വന്ന തിരിമറികള്‍ വോട്ടിങ് യന്ത്രത്തില്‍ സംഭവിച്ചിട്ടില്ലെങ്കില്‍ അതൊരു ശരിയാണ്. അങ്ങിനെ വന്നാല്‍ കോണ്‍ഗ്രസ്സ് കാര്യമായ നയം മാറ്റം നടത്തണം എന്നാണ് പരിഹാരമായി പറയുന്നതും. ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ എന്ന നേതാവിനെ വിശ്വസിക്കാന്‍ ഇനിയും കാലം വേണ്ടി വരും എന്ന് സാരം.

കോണ്‍ഗ്രസ്സ് തിരിച്ചു വരവിന്റെ സ്വഭാവം പലപ്പോഴും കാണിക്കാറുണ്ട്. പക്ഷെ ഇടതുപക്ഷം അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം ഒരിക്കല്‍ പോലും തിരിച്ചു വരുന്ന ഒരു ലക്ഷണവും കാണിച്ചിട്ടില്ല. താഴ്ചയില്‍ നിന്നും താഴ്ചയിലേക്ക് എന്നതാണ് നാം കണ്ടു വരുന്ന സത്യവും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കു സാക്ഷ്യം വഹിച്ച കാലം എന്നതാണ് കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രം. അടുത്ത അഞ്ചു വര്‍ഷം കൂടി പ്രസക്തമാകുന്നത് അതൊരു സ്ഥായിയായ തിരിച്ചു പോക്കോ അതോ തിരിച്ചു വരവോ എന്നതും കൂടിയാണ്.

സായുധ വിപ്ലവത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിച്ചു എടുക്കണം എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. ശേഷമാണ് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അന്ന് സംഘടനയിലുണ്ടായിരുന്ന വീ എസൊക്കെ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒന്ന് ചോദിച്ചു നോക്കണം. എന്നിട്ടും സീ പിഎം ഭരണഘടനയില്‍ ഇന്നും പറയുന്നത് പാര്‍ട്ടിയുടെ ലക്ഷ്യം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുക എന്നതാണ്. ഇജ്ജാദി പോയത്തമൊക്കെ

Facebook Comments
Related Articles
Close
Close