Current Date

Search
Close this search box.
Search
Close this search box.

“ഞങ്ങൾ ഒരു പാലം കടന്നു, ആ പാലം വിറച്ചു..”

2011-ൽ ആയിരക്കണക്കിന് സിറിയൻ ജനത തങ്ങളുടെ രാജ്യത്തെ അടിസ്ഥാന സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി തെരുവിലിറങ്ങി. പ്രതിഷേധിക്കുന്ന പൗരന്മാരോടുമുള്ള സിറിയൻ ഭരണകൂടത്തിന്റെ പ്രതികരണം ക്രൂരമായിരുന്നു. ഇത് അര ദശലക്ഷം പൗരന്മാരുടെ മരണത്തിനും പകുതിയിലധികം ജനസംഖ്യയെ കുടിയൊഴിപ്പിക്കപ്പെടുന്നതിനും കാരണമായി. “We Crossed a Bridge and It Trembled: Voices from Syria” (ഞങ്ങൾ ഒരു പാലം കടന്നു, ആ പാലം വിറച്ചു: സിറിയയിൽ നിന്നുള്ള ശബ്ദം) എന്ന പുസ്തകം അന്നത്തെ സംഭവങ്ങൾ ഉണ്ടാക്കിയ അനന്തരഫലങ്ങൾ അനുഭവിച്ച സിറിയക്കാരുടെ വീക്ഷണത്തിൽ നിന്ന് സിറിയൻ യുദ്ധത്തിന്റെ ആഖ്യാനം നൽകുന്ന സിറിയൻ അഭയാർത്ഥികളിൽ നിന്നുള്ള ശ്രദ്ധേയമായ സാക്ഷ്യങ്ങളുടെ ശേഖരമാണ്.

ഗ്രന്ഥകാരിയായ വെൻഡി പേൾമാൻ ഈ പുസ്തകം അനിശ്ചിതത്വത്തിൽ കഴിയുന്ന സിറിയൻ ജനതക്കാണ് സമർപ്പിച്ചിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകൾ സിറിയയിൽ മരിച്ചവരുടെ എണ്ണം 400,000ത്തൽ എത്തിയപ്പോൾ കണക്കെടുക്കുന്നത് വരെ നിർത്തിവെച്ചു. ഇത് സിറിയക്കാരുടെ സ്വന്തം വാക്കുകളായി സ്വീകരിക്കുക എന്നാണ് തന്റെ ആമുഖത്തിൽ വെൻഡി വായനക്കാരനോട് പറയുന്നത്. ഓരോ അധ്യായവും അതിന് മുമ്പുള്ളതിനെ അടിസ്ഥാനമാക്കിയാണ് സ്ഥിതിചെയ്യുന്നതെന്ന് അവർ വിശദീകരിക്കുന്നു. വെൻഡി കഥ പറയുന്ന ഓരോരുത്തർക്കും ഓമനപ്പേരുകളാണ് നൽകിയിരിക്കുന്നത്. കാരണം അവരുടെ പേര് തിരിച്ചറിഞ്ഞാൽ വീട്ടിൽ നിന്ന് എത്ര ദൂരെയാണെങ്കിലും അസദ് ഭരണകൂടത്തെ എതിർക്കുന്നവരെ ഇപ്പോഴും തീവ്രമായ വേട്ടയാടൽ കാത്തിരിക്കുന്നുണ്ട്.

സിറിയൻ വിപ്ലവാനുഭവത്തിന്റെ പ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന എട്ട് ഭാഗങ്ങളായാണ് വെൻഡി പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഹാഫിസ് അസദിന്റെ കീഴിലുണ്ടായിരുന്ന മാതാപിതാക്കൾ ‘ചുവരുകൾക്ക് ചെവിയുണ്ട്’ എന്ന പറഞ്ഞു കുട്ടികളെ ഭയപ്പെടുത്തുകയും 2000-ൽ നേത്രരോഗവിദഗ്ദ്ധനായ അദ്ദേഹത്തിന്റെ മകൻ ബഷാറുൽ അസദ് അധികാരത്തിൽ വന്നതെങ്ങനെയെന്നും പറയുന്ന ആമുഖം ദൈർഘ്യമേറിയതാണെങ്കിലും, അസദ് ഭരണത്തിന് കീഴിൽ ജീവിക്കുന്ന പൗരന്മാർ എങ്ങനെയാണ് അസദ് ഭരണകൂടത്തെ അട്ടിമറിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് എന്നതിന്റെ പശ്ചാത്തലവും ചരിത്രവും നൽകിക്കൊണ്ട് ആരംഭിക്കുന്ന പുസ്തകം എട്ട് ഘട്ടങ്ങളിലൂടെ നിങ്ങളെ കൊണ്ടുപോകുന്നു.

സിറിയൻ കലാപത്തിന്റെ സൈനികവൽക്കരണം രചയിതാവ് വിശദമായി പരിശോധിക്കുന്നുണ്ട്. ആദ്യം സിറിയൻ വിപ്ലവം എന്നത് അഹിംസാത്മക പ്രതിഷേധമായിരുന്നു. ‘ഫ്രീ സിറിയൻ ആർമി’ എന്ന അസംഘടിത സേനയെ അൽ-ഖ്വയ്ദ അനുബന്ധ ഗ്രൂപ്പുകളായ അൽ-നുസ്ര, ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ (ഐഎസ്ഐഎസ്) എന്നിവയുമായി ഉടൻ സംയോജിപ്പിച്ചിട്ട് സിറിയൻ ജയിലുകളിൽ നിന്ന് പൊതുമാപ്പ് അനുവദിച്ച ഇസ്ലാമിസ്റ്റ് പോരാളികളുമായി ഭരണകൂടം ‘തന്ത്രപൂർവ്വം’ കലാപം പകർന്നതെങ്ങനെയെന്ന് വെൻഡി വിവരിക്കുന്നുണ്ട്.

വെൻഡി പേൾമാൻ രണ്ടു പതിറ്റാണ്ടിലേറെ കാലം അറബ് ലോകത്ത് താമസിക്കുകയും പഠിക്കുകയും ചെയ്ത ഒരു അസോസിയേറ്റ് പ്രൊഫസറാണ്. ഈ പുസ്തകം എഴുതുന്നതിനായി അവർ മൂന്ന് ഭൂഖണ്ഡങ്ങളിലെ സിറിയക്കാരുമായി അറബിയിൽ നൂറുകണക്കിന് അഭിമുഖങ്ങൾ നടത്തി. അവൾ അഭിമുഖം നടത്തിയവരുടെ മാതൃഭാഷ ഉപയോഗിക്കുമ്പോൾ, പുസ്തകത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനുമുമ്പ് കൂടുതൽ വ്യക്തിപരവും ആധികാരികവുമായ വിവരണങ്ങൾ പുറത്തെടുക്കാൻ വെൻഡിക്ക് കഴിഞ്ഞു. അതിനാൽ സിറിയൻ വിപ്ലവത്തെ കാലക്രമത്തിൽ പിന്തുടരുന്ന ആദ്യ ഗവേഷകയുടെ വിവണങ്ങളുടെ ഒരു ശേഖരമാണ് വീ ക്രോസ്ഡ് എ ബ്രിഡ്ജ്. സ്വേച്ഛാധിപത്യം, പ്രതീക്ഷ നിരാശ, വിപ്ലവം, അടിച്ചമർത്തൽ, സൈനികവൽക്കരണം, ലിവിംഗ് വാർ, ഫ്ലൈറ്റ്, കലാപ പ്രതിഫലനങ്ങൾ ഈ അധ്യായങ്ങൾ സിറിയൻ വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

2012-ൽ വിപ്ലവ കാലഘടത്തിലാണ് വെൻഡി സിറിയയിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നത്. അവർക്ക് ആ രാജ്യത്തിന്റെ പിന്നാമ്പുറക്കാഴ്ച്ചകൾ വലിയൊരു അനുഭവമായിരുന്നു. അവളുടെ അഭിമുഖങ്ങളിലൂടെ ‘നിയമപരമായ പ്രതിപക്ഷം’ ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയും. മുൻ സിറിയൻ പ്രസിഡന്റ് ഹാഫിസ് അസാദിന്റെ കീഴിലുള്ള ക്രൂരതയുടെ ചരിത്രപരമായ ചില സന്ദർഭങ്ങൾ വായനക്കാരന് നൽകുന്ന ദൗമയിൽ നിന്നുള്ള അബ്ദുൽ നാസറിനെപ്പോലുള്ള സിറിയക്കാരെ ഈ പുസ്തകത്തിൽ നിങ്ങൾ കാണും. “ബശ്ശാറുൽ അസദിന്റെ കീഴിൽ പുതിയ ഭരണമായിരുന്നില്ല. പീഡനം ഒന്നുതന്നെ, രഹസ്യപോലീസും ഒന്നുതന്നെ, സർക്കാരും ഒന്നുതന്നെ. ഒരു പുതിയ മുഖത്തോടെ ഹാഫിസ് അസദിന്റെ കീഴിലുള്ള അതേ ഭരണമായിരുണ് ബശ്ശാറിന്റെ ഭരണകൂടം” എന്ന് അദ്ദേഹം വായനക്കാരനോട് പറയുന്നു.

വിപ്ലവത്തിന്റെയും പ്രതീക്ഷയുടെയും പ്രാരംഭ ഘട്ടങ്ങളിലൂടെ ഗ്രന്ഥകാരി കടന്നു പോകുമ്പോൾ സിറിയയിൽ റിപ്പോർട്ടുചെയ്യുന്നതിന്റെയും ഭരണകൂടത്തിന്റെ പതനത്തിന് ആഹ്വാനം ചെയ്യാൻ ആളുകൾ തെരുവിലിറങ്ങുന്നതിന്റെയും വികാരം അവൾക്ക് കാണാൻ കഴിയുന്നു. അവൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരരായ ചിലരായിരുന്നു തെരുവിലുണ്ടായിരുന്നത്. ഗ്രന്ഥകർത്താവ് തുണീഷ്യയിൽ ആരംഭിച്ച അറബ് വസന്തത്തിന് മുന്നിൽ സിറിയക്കാരുടെ പ്രതീക്ഷകൾ അനാവരണം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ദാറയിൽ നിന്നുള്ള എഞ്ചിനീയറായ അബു ത്വയ്റ മാറ്റത്തിന്റെ ചലനങ്ങൾ സിറിയയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാണാം. “തുണീഷ്യയിലെ സൈനുൽ അബിദീൻ ബിൻ അലിയുടെ നിർബന്ധിത രാജി ഒരു സ്വപ്നം പോലെയായിരുന്നു. അന്ന് കണ്ണുനീർ നിറഞ്ഞ സിറിയക്കാരിൽ ഒരാളായിരുന്നു ഞാൻ” എന്ന് അദ്ദേഹം പറയുന്നു. ലതാകിയയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകനായ ആദം, ഗദ്ദാഫിയെ അട്ടിമറിച്ചതും ആ വിപ്ലവത്തെ അന്താരാഷ്ട്ര സമൂഹം പിന്തുണച്ച രീതിയും സിറിയയിലുള്ളവർക്ക് പ്രചോദനമായതായെന്ന് വിവരിക്കുന്നു. സിറിയയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാൾക്കും പ്രതീക്ഷയുടെ യഥാർത്ഥ ഹൃദയസ്പർശിയായ നിമിഷങ്ങളായിരുന്നു അത്. ഒപ്പം സിറിയക്കാരെ തെരുവിലിറക്കാൻ പ്രേരിപ്പിച്ച ലിബിയയിലെ ഇടപെടൽ പാശ്ചാത്യരെ വീണ്ടും ഇടപെടാൻ പ്രേരിപ്പിച്ച ഇടപെടലാണെന്ന് പിൽക്കാലത്താണ് സിറിയക്കാർ അറിയുന്നത്.

വെൻഡിയുടെ പുസ്തകവും അവൾ അഭിമുഖം നടത്തുന്നവരും അനീതി തടയാൻ ലോകം പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുമ്പോൾ സംഭവിക്കുന്ന അനന്തരഫലങ്ങളുടെ വ്യക്തമായ വിവരണം വായനക്കാർക്ക് അവതരിപ്പിക്കുന്നു. അധ്യായങ്ങളിൽ കഷ്ടപ്പാടുകളുടെ ക്രൂരമായി നേരിട്ടുള്ള വിവരണം നൽകുന്ന കഥാപാത്രങ്ങളെ വായനക്കാരനും കണ്ടുമുട്ടുന്നതാണ്. നിലവിലുള്ള യുദ്ധത്തിന്റെ യാഥാർത്ഥ്യവും ഭരണകൂടത്തിന്റെയും അതിന്റെ പ്രധാന പിന്തുണക്കാരുടെയും സ്ഥാനവും കണക്കിലെടുക്കുമ്പോൾ, ഒരു മാറ്റത്തിനുള്ള പ്രതീക്ഷ എപ്പോഴും സിറിയൻ ജനതക്കു മുമ്പിൽ നിലനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ സാധ്യത കുറവായിരുന്നുവെന്ന് അവർക്കു തന്നെ അറിയാമായിരുന്നു. മാറ്റം കൊണ്ടു വരിക എന്ന കാര്യത്തെ പുനരുജ്ജീവിപ്പിക്കാനും അവരുടെ കഥ പറയാനും ശ്രമിച്ചപ്പോയും ഈ ജനങ്ങൾ വീണ്ടും അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത.

വെൻഡി അവളുടെ ജോലിയിൽ വ്യക്തമായും അർപ്പണബോധമുള്ളവളായിട്ടാണ് രചന നിർവഹിച്ചിട്ടുള്ളത്. അഭിമുഖങ്ങൾക്കായി അവൾ ചെലവഴിച്ച വലിയ സമയവും ഊർജവും അവൾക്ക് ലഭിച്ചിട്ടുള്ള അനുഭവങ്ങളും ചെറിയ കാര്യങ്ങളല്ല എന്ന് ഈ പുസ്തകത്തിന്റെ ഓരോ പേജും മറിക്കുമ്പോൾ മനസിലാകുന്നതാണ്. തെറ്റായ വിവരങ്ങളാൽ കലാപം സൃഷ്ടിച്ച ഒരു യുദ്ധത്തിൽ, ഈ പുസ്തകം നിങ്ങളെ വിപ്ലവത്തിന്റെ തുടക്കത്തിലേക്കും അസദ് ഭരണകൂടത്തെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ട സിറിയക്കാരുടെ പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കും നിങ്ങളെ തിരികെ കൊണ്ടുപോകുന്നുണ്ട്.

യുദ്ധസമയത്തിലുടനീളം സിറിയയിലെ മണ്ണിൽ നിന്ന് റിപ്പോർട്ട് ചെയ്ത വെൻഡി സിറിയക്കാരുടെ നിരാശയെ നേരിട്ട് അനുഭവിച്ച വ്യക്തിയാണ്. സിറിയൻ യുദ്ധം സിറിയക്കാരെ സ്വാധീനിച്ച രീതിയെ അവരുടെ സ്വന്തം സ്വരത്തിൽ കേൾക്കാനും അതിനെ വിശകലനം ചെയ്യാനും ഈ പുസ്തകം വായനക്കാർക്ക് അവസരം നൽകുന്നു. സിറിയക്കാരുടെ സിറിയയെക്കുറിച്ചുള്ള ഒരു വിവരണം കണ്ടെത്തുക എന്നത് വളരെ അപൂർവമല്ല. പക്ഷേ ഈ പുസ്തകം അപൂർവമാണ്.

നിർബന്ധിത കുടിയേറ്റത്തിലും മനുഷ്യാവകാശങ്ങളിലും താൽപ്പര്യമുള്ളവർക്ക് ഈ പുസ്തകം പൂർണമായും അത്യന്താപേക്ഷിതമാണ്. അഭയാർത്ഥി നയത്തെ സ്വാധീനിക്കാൻ കഴിവുള്ള മനുഷ്യാവകാശ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഈ പുസ്തകം താൽപ്പര്യമുള്ളതായിരിക്കും. അഭിമുഖം നടത്തിയവരിൽ പലരും തങ്ങളുടെ കഥകൾ വെളിപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കിൽ സിറിയൻ വിപ്ലവത്തിന്റെ ഒരു ഭാഗം നമുക്ക് നഷ്ടപ്പെടുമായിരുന്നു.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles