Current Date

Search
Close this search box.
Search
Close this search box.

ജൂതരഹസ്യങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിയ പുസ്തകം

ഇസ്രായേലെന്ന ‘രാജ്യമില്ലാത്ത ‘ ഒരു കൂട്ടരുടെ ഫലസ്തീന് മേലുള്ള നരനായാട്ടുകളിലേക്കാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധകേന്ദ്രീകൃതമായിരിക്കുന്നത്. അധിനിവേശ ശക്തികള്‍ കുടിയേറിപ്പാര്‍ത്ത ഒരു രാജ്യത്ത് നിന്നും ആ രാജ്യത്തുള്ള നിവാസികളെ ആട്ടിപ്പുറത്താക്കാനും ഉന്മൂലനം ചെയ്യാനുമുള്ള കുത്സിതശ്രമം അനവരതം നടന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇതിന് പിന്നില്‍ മറഞ്ഞ് കിടക്കുന്ന നിജസ്ഥിതികളെപ്രതി ആരും അത്ര ബോധവാന്മാരല്ല. ഉണ്ടെങ്കില്‍ തന്നെ തുലോം വിരളമായിരിക്കും.

ലോകത്ത് പലവിധത്തിലുള്ള മതങ്ങളും ദര്‍ശനങ്ങളും പ്രത്യയശാസ്തധാരകളും നിലനില്‍ക്കുന്നുണ്ട്. നടേപറഞ്ഞ നിലവില്‍ ലോകതലത്തില്‍ തന്നെ വിഷയീഭവിക്കുന്ന ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നത്തിന്റെ പിന്നില്‍ യഹൂദരാണെന്നും തദനുബന്ധ സംബന്ധിയായുള്ള (ആ പ്രശ്‌നത്തിന്റെ മാത്രമല്ല) സയണിസം, ഫ്രീമെയ്‌സണ്‍ എന്നിവയുടെ ചരിത്രത്തെ കുറിച്ചും വിശ്വാസപരമായ രീതികളെ കുറിച്ചും നിഗൂഢ – രഹസ്യപ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് ദഅവാ ബുക്‌സ് പുറത്തിറക്കിയ ഷൈന്‍ ഷൗക്കത്തലിയുടെ ‘ജൂതായിസം സയണിസം ഫ്രീമെയ്‌സണ്‍ ‘ എന്നത്.

ലോകത്ത് ആള്‍ബലം കൊണ്ട് പ്രബലരല്ലാത്ത എന്നാല്‍ സാന്നിധ്യം കൊണ്ട് കരുത്തറിയിച്ച, ലോകജനതയുടെ ഒരു ശതമാനം പോലുമില്ലാത്ത, ലോകം അടക്കി ഭരിക്കുന്ന വലിയ സാമ്രാജത്വ ശക്തികളെ തങ്ങളുടെ വരുതിയിലാക്കാന്‍ കെല്‍പുള്ള, ‘അസാന്നിധ്യം’ കൊണ്ട് സാന്നിധ്യമറിയിക്കുന്ന മതവിഭാഗമാണ് ജൂതായിസം. അതില്‍ തന്നെ വലിയ തരത്തില്‍ അതിശയോക്തിയുളവാക്കുന്നു. കാലങ്ങളായി ഒരു ദിവാസ്വപ്നത്തിനായി അരയും തലയും മുറുക്കി ലോകശ്രദ്ധ പിടിച്ചുപറ്റി മനുഷ്യത്വരഹിത സമീപനങ്ങളും പ്രവണതകളുമായി മുന്നോട്ട് നീങ്ങികൊണ്ടിരിക്കുകയാണീ വിഭാഗം.

ജുഗുപ്‌സാവഹമായ നീക്കങ്ങളിലൂടെ ആത്യന്തികലക്ഷ്യത്തിലേക്കെത്തിപ്പെടാന്‍ തുനിഞ്ഞിറങ്ങിയവരുടെ ചരിത്രം തന്നെ കൗതുകകരമാണ്. പൂര്‍വകാലത്തും നിലനില്‍ക്കുന്ന കാലത്തുമെല്ലാം മറ്റുജന വിഭാഗങ്ങളില്‍ നിന്ന് തീര്‍ത്തും വ്യതിരിക്തരായ ജൂതന്മാര്‍ പ്രവാചകരാല്‍ നയിക്കപ്പെട്ടവരായിരുന്നുവെങ്കിലും പില്‍ക്കാലത്ത് അതില്‍ നിന്നെല്ലാം വഴിമാറി സഞ്ചരിച്ച വിരോധാഭാസപരമായ ചരിത്രവും അവര്‍ക്കവകാശപ്പെട്ടതാണ്. അവരുടെ ചരിത്രങ്ങളിലേക്കും വ്യാവഹാരികപാരമ്പര്യങ്ങളിലേക്കും ഊളിയിട്ട് കൊണ്ടുള്ള പഠനമാണ് ഉപര്യുക്ത കൃതി. അതിനാല്‍ ഒരു രാജ്യത്തെ ജനതയെ ആട്ടിപ്പായിക്കുന്ന കുത്സിത ശ്രമങ്ങള്‍ക്ക് പിന്നിലുള്ള നിഗൂഢ പ്രവര്‍ത്തനങ്ങളെയും രഹസ്യങ്ങളെയും അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന സന്ദര്‍ഭം കൂടിയാണിതെന്നതിനാല്‍ ഈ പുസ്തകവായനയുടെ അനിവാര്യത എത്രത്തോളമുണ്ടെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചരിത്രത്തെ കുറിച്ച് വര്‍ത്തമാനകാലത്ത് രചിക്കപ്പെടുമ്പോള്‍ അതില്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കപ്പെടാറുണ്ട്. രചിക്കപ്പെടുന്നവരുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ അതില്‍ അടിഞ്ഞ് കൂടാറുമുണ്ട്. അങ്ങനെയാണ് ഇതപര്യന്തം നാം അറിഞ്ഞിരിക്കേണ്ടതായ ചരിത്രരചനകളിലൊക്കെ ദൃശ്യമായിട്ടുള്ളത്. ഒരു ജനത തങ്ങളുടെ ആദിമകാലത്തെ വിസ്മരിച്ച് കൊണ്ട് തങ്ങളുടേതായ ശൈലിയും ഭാവവും സ്വീകരിച്ച് ആഗോളതലത്തില്‍ തന്നെ തങ്ങളുടെ സാന്നിധ്യം’ അസാന്നിധ്യ’ത്തിലൂടെ തെളിയിച്ചവരാണ് ജൂതരെന്ന് അവരുടെ ചരിത്രപരിശോധനയിലൂടെ ബോധ്യപ്പെടുന്ന വസ്തുതയാണ്.

ജൂതന്മാരുടെ ചരിത്രാരംഭം തന്നെ പ്രവാചകപരമ്പരകളോട് ഇഴുകിച്ചേര്‍ന്നതാണെന്ന് സുവ്യക്തമാണ്. അവരെ കുറിച്ചും അവരുടെ നയനിലപാട് സമീപന രീതികളെക്കുറിച്ചും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ.പ്രസ്തുത പുസ്തകത്തില്‍ യഹൂദികളുടെ ചരിത്രവും വിശ്വാസവും കൃത്യവും വ്യക്തവുമായി പ്രതിപാദിക്കുന്നുണ്ട്. അതിലൂടെ തന്നെ നമുക്ക് കാര്യങ്ങള്‍ ഏറക്കുറെ ബോധ്യപ്പെടുന്ന കാര്യമാണ്. അവരില്‍ തന്നെയുള്ള അവാന്തരവിഭാഗങ്ങളെപ്രതിയും കേരളത്തിലെ അവരുടെ പ്രാതിനിധ്യവും അവരുടെ 24 പ്രോട്ടോകോളുകളെ കുറിച്ചും സുതരാം സുവിദിതമാക്കുന്നു.

കൂടാതെ മോട്ടോര്‍ ലോകത്തെ ഇതിഹാസമായ ഹെന്‍ട്രി ഫോര്‍ഡിന്റെ ജൂതരെനിശിതമായി വിമര്‍ശിക്കുന്ന നാല് വാള്യങ്ങളുള്ള ‘The Dearborn Independent ‘ എന്ന പുസ്തകം തുറന്ന് കാട്ടുന്ന വസ്തുതകളെയും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയും വിലയിരുത്തുന്നുണ്ടെന്നത് അനുവാചകന് ജൂതരുടെ ജുഗുപ്‌സാവഹനീക്കങ്ങളെ തിരിച്ചറിയാന്‍ ഉപോദ്ബലകമാണ്. ഒരു ആശയസങ്കല്പത്തിന് പിന്നില്‍ അണിനിരക്കുന്ന ഒരുപറ്റം ആള്‍ക്കൂട്ടങ്ങളുടെ അധിനിവേശ അഭിനിവേശത്തിലൂടെ പ്രകൃത്യാ ഉള്ള ഒരു മതവിഭാഗത്തിലെ ജനതയെ തങ്ങളുടെ ഇരകളാക്കി മാറ്റി തങ്ങളുടെ റാന്‍മൂളികളാകുന്ന രാജ്യങ്ങളുടെ പിന്തുണയോട് കൂടി തങ്ങളുടെ മതവിഭാഗത്തിന്റേതായ ഒരു രാജ്യം പണിയാം എന്ന ഉട്ടോപ്യന്‍ സ്വപ്നങ്ങള്‍ക്ക് വേണ്ടി ഉറക്കമൊഴിച്ചിരുന്ന് കുതന്ത്രങ്ങള്‍ മെനയുമ്പോള്‍ അവരുടെ ഗൂഢരഹസ്യ നീക്കങ്ങളുടെ ചുരുളഴിക്കാന്‍ പ്രാപ്തമാക്കുന്നുണ്ട് പ്രസ്തുത പുസ്തകം.

യഹൂദരാഷ്ട്രത്തിന് വേണ്ടി തിയോഡര്‍ ഹെര്‍സല്‍ രൂപംകൊടുത്ത സയണിസത്തെ കുറിച്ചും ചര്‍ച്ചാവിധേയമാണ് പുസ്തകത്തില്‍. ആരു നിയന്ത്രിക്കുന്നു എന്ന് വ്യക്തമല്ലാത്ത, എന്നാല്‍ സുപ്രധാനമായ പല ആസൂത്രണങ്ങളും നടത്തുന്നു എന്ന് പലരും വിശ്വസിക്കുന്ന ഫ്രീമെയ്‌സണ്‍റി എന്ന യഹൂദനിയന്ത്രിത ലോകത്തിനുവേണ്ടിയുള്ള രഹസ്യസംഘത്തെ കുറിച്ചുള്ള വിവരങ്ങളും ഉപരിസൂചിത കൃതിയില്‍ വിവരിക്കുന്നുണ്ട്.

 

കൂടുതല്‍ വായനക്ക്: https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles