Current Date

Search
Close this search box.
Search
Close this search box.

ചൈനീസ് മുസ്‌ലിംകളുടെ ജീവിതം പറയുന്ന പുസ്തകം

hongkong.jpg

കാല്‍ മില്യണിലധികം മുസ്‌ലിംകള്‍ ജോലിചെയ്യുകയോ ജീവിക്കുകയോ ചെയ്യുന്ന ചൈനീസ് നഗരമാണ് ഹോംകോങ്. വര്‍ഷങ്ങളായി അവിടെ ജീവിക്കുന്ന കുടുംബങ്ങളുടെ തലമുറകള്‍ അവരിലുണ്ട്. അടുത്തിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങിളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരുണ്ട്. ജോലിയാവശ്യാര്‍ഥം വന്നവരുമുണ്ട്. ചൈനയിലെ ആധുനിക നഗരമായ ഹോംകോങിലെ മുസ്‌ലിം സമൂഹങ്ങളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിലൂടെ വംശശാസ്ത്രപരമായ ഒരു വിശകലനം നടത്തുകയാണ് ഹോംകോങിലെ ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ നരവംശശാസ്ത്ര വിഭാഗം പ്രൊഫസറായ പോള്‍ ഒ കോണ്ണര്‍ തന്റെ ‘Islam in Hong Kong: Muslims and Everyday Life in China’s World City’ എന്ന പുസ്തകത്തിലൂടെ ചെയ്യുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും സംഘടനകളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. എന്താണ് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങള്‍? പലപ്പോഴും പടിഞ്ഞാറ് മുസ്‌ലിംകള്‍ എങ്ങനെയാണ് വീക്ഷിക്കപ്പെടുന്നതെന്ന് നാം വായിക്കുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കിഴക്ക് എന്താണ് മുസ്‌ലിംകളുടെ അവസ്ഥ? പോള്‍ ഒ കോണ്ണര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഇതിനായി അദ്ദേഹം നഗരപരിസരത്തുള്ള വീട്, വിദ്യാലയം, പള്ളി, പൊതുസ്ഥലങ്ങളായ മാളുകള്‍, തുടങ്ങി വ്യത്യസ്ത ഇടങ്ങളെ നിരീക്ഷണവിധേയമാക്കുന്നു. വിശദമായ വിവരം തയ്യാറാക്കുന്നതിനായി ലേഖകന്‍ മുസ്‌ലിംകളുമായി അഭിമുഖങ്ങള്‍ നടത്തുന്നുണ്ട്. ദൈനംദിന ഇടപെടുലുകളിലും ബന്ധങ്ങളിലുമുള്ള ഭാഷയുടെയും ഭക്ഷണത്തിന്റെയും വ്യത്യസ്തതകളെ അദ്ദേഹം വിശകലനം ചെയ്യുന്നു. ചൈനീസ് ഭാഷയിലെ പ്രാവീണ്യക്കുറവ് കാരണം ജോലിയില്‍ നിന്നും പുറത്താക്കപ്പെടുന്ന മുസ്‌ലിം യുവാക്കളുടെ അവസ്ഥ പുസ്തകം വരച്ചുകാണിക്കുന്നു. കോളോണില്‍ കാലഘട്ടാനന്തര ചൈനീസ് നഗരത്തില്‍ ന്യൂനപക്ഷങ്ങളായ ഈ മുസ്‌ലിം സമൂഹം എങ്ങനെ ജീവിക്കുന്നു എന്ന വിശകലനമാണ് പുസ്തകം മുന്നോട്ട് വക്കുന്നത്. ചൈനീസ് പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മുസ്‌ലിം സമൂഹത്തെ നോക്കിക്കാണുന്ന അദ്ദേഹം പലപ്പോഴും മിശ്രവിവാഹം തുടങ്ങി ഭക്ഷണത്തില്‍ മുസ്‌ലിംകള്‍ കാത്തുസൂക്ഷിക്കുന്ന പരിധികളെ വരെ വിശകലനം ചെയ്യുകന്നുണ്ട്. പുസ്തകത്തിന്റെ ആകത്തുകയായി കൊണ്ണര്‍ പറഞ്ഞു വക്കുന്നത് മുസ്‌ലിംകളെ ഒരു ജനസമൂഹമായി അംഗീകരിക്കേണ്ടതുണ്ടെന്നും അവരുടെ മതത്തിന്റെ പേരില്‍ ഇരകളാക്കപ്പെട്ട വിഭാഗമായി കാണരുതെന്നുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടം മുതലുള്ള തെക്കനേഷ്യന്‍ മുസ്‌ലിംകളുടെ ചരിത്രത്തില്‍ നിന്നുകൊണ്ടാണ് തന്റെ പുസ്തകത്തിന്റെ ഊന്നലുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് കൊണ്ണര്‍ പറയുന്നു. 2012 ല്‍ ഇറങ്ങിയ പുസ്തകത്തിന്റെ പ്രസാധകര്‍ ഹോംകോങ് യൂണിവേഴ്‌സിറ്റി പ്രസ്സാണ്.
 

Related Articles