Current Date

Search
Close this search box.
Search
Close this search box.

ടി. കെ അബ്ദുല്ല

പണ്ഡിതന്‍, വാഗ്മി, ജമാഅത്തെ ഇസ്‌ലാമി നേതാവ്. 1929-ല്‍ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ ജനിച്ചു. പിതാവ് അറിയപ്പെട്ട പണ്ഡിതനായ തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. നാദാപുരം, മാട്ടൂല്‍ പള്ളിദര്‍സുകള്‍, വാഴക്കാട് ദാറുല്‍ഉലൂം, തിരൂരങ്ങാടി ജുമാമസ്ജിദ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. അറബി, ഉര്‍ദു ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ട്. 1950-ല്‍ പ്രബോധനം പ്രതിപക്ഷപത്രത്തില്‍ ചേര്‍ന്നു. 1964-ല്‍ പ്രബോധനം വാരികയുടെ പ്രഥമ പത്രാധിപര്‍. 1994 മുതല്‍ 1995 വരെ പ്രബോധനത്തിന്റെ ചീഫ് എഡിറ്റര്‍. 1995 മുതല്‍ ബോധനം ചീഫ് എഡിറ്റര്‍, ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1972 മുതല്‍ മരിക്കുന്നതുവരെ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറായില്‍ അംഗമായിരുന്നു. 1972-’79ലും 1982-’84ലും ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ അമീര്‍. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമാണ്. ദല്‍ഹിയിലെ ദഅ്‌വത് ട്രസ്റ്റ്, അലീഗഢിലെ ഇദാറെ തഹ്ഖീഖാത്തെ ഇസ്‌ലാമി, കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കോഴിക്കോട്, ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് പെരിന്തല്‍മണ്ണ തുടങ്ങി ഒട്ടേറെ സംരംഭങ്ങളില്‍ പങ്കാളിത്തമുണ്ടായിരുന്നു. കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ്, വെള്ളിമാട്കുന്ന് ദഅ്‌വാ കോളേജ്, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ്യ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ ആദ്യഭാഗ വിവര്‍ത്തകരില്‍ ഒരാളാണ്. മറ്റുകൃതികള്‍: നാഴികക്കല്ലുകള്‍, ഇഖ്ബാലിനെ കണ്ടെത്തല്‍, നവേത്ഥാന ധര്‍മങ്ങള്‍. നടന്നുതീരാത്ത വഴികള്‍, ഖുര്‍ആന്‍ സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍. 2021 ഒക്‌ടോബര്‍ 15-ന് മരണപ്പെട്ടു.

Related Articles