Current Date

Search
Close this search box.
Search
Close this search box.

മരുഭൂവില്‍ ആറൊഴുകുന്ന കാലം

desert.jpg

അന്ത്യനാള്‍ വന്നെത്തുകയില്ല. അറബ് ഭൂമി ഹരിതാപവും ജലസമൃദ്ധവുമാകുന്നത് വരെ

അബൂ ഹുറൈറയില്‍ നിന്ന് നിവേദനം: ‘അറബ് ലോകം പുഴകളും പച്ചപ്പും നിറയുന്നതുവരെ വരെ ലോകാവസാനം സംഭവിക്കുകയില്ല.’ (മുസ്‌ലിം)
അബൂ ഹുറൈറ ഉദ്ദരിക്കുന്നു: ‘പണം അധികരിക്കുകയും അത് സകാത്ത് നല്‍കാനായി ഇറങ്ങിത്തിരിച്ച് വാങ്ങാനാളില്ലാത്ത വിധം സമ്പത്ത് ഒഴുകുകയും അറബ് ലോകം പുഴകളും പച്ചപ്പും നിറയുന്നതുവരെ വരെയും അന്ത്യദിനം സംഭവിക്കുകയില്ല.’ (അഹ്മദ്)

നബി(സ) പറഞ്ഞു.: അന്ത്യനാള്‍ വന്നെത്തുകയില്ല അറബ് ലോകം പുഴകളിലേക്കും പച്ചപ്പിലേക്കും തിരിക്കുന്നത് വരെ. എത്രത്തോളമെന്നാല്‍ ഇറാഖില്‍ നിന്ന് മക്ക വരെ വഴിയിലെ ഉപദ്രവങ്ങള്‍ ഭയപ്പെട്ട് യാത്രപോവേണ്ടതായി വരും, ഹറജ് വര്‍ദ്ദിക്കുക്കയും ചെയ്യും. പ്രവാചകരേ എന്താണ് ഹറജ്? അദ്ദേഹം പറഞ്ഞു: കൊല!

ശാസ്ത്രകാരന്മാര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ലാത്ത പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയാത്ഭുതങ്ങളില്‍ പെട്ടതാണ് ഈ പ്രവാചക വാക്യം. മുമ്പ് അറേബ്യയില്‍ ഇപ്രകാരം ജലസാന്നിദ്ധ്യവും പച്ചപ്പും ഉണ്ടായിരുന്നു. കാലവസ്ഥയില്‍ സംഭവിച്ച മാറ്റം ഈ സാഹചര്യത്തിലും മാറ്റമുണ്ടാക്കി. അങ്ങനെ വരണ്ട മരുഭൂമിയായി അറേബ്യന്‍ ഉപദ്വീപ് മാറിക്കഴിഞ്ഞു. ഇനി വീണ്ടും ആദിമാവസ്ഥയിലേക്ക് മടങ്ങിപ്പോവും എന്നുള്ളതാണ് ഇവിടെ വ്യക്തമാക്കുന്നത്. ഈ ഭൂഗോളത്തിന്റെ ചരിത്രത്തിന്റെ പിറകോട്ട് സഞ്ചരിച്ചാല്‍ ക്രമാനുഗതമായി പലഘട്ടത്തിലും കാലാവസ്ഥകളുടെ മാറ്റവും ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളും ദര്‍ശിക്കാനാവും. ഭൂമി ഒരുപാട് കാലം ഹിമയുഗത്തിലായിരുന്നു. ഒന്നര നൂറ്റാണ്ട് മുമ്പാണ് പെട്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ ആ കണ്ടെത്തല്‍ നടത്തുന്നത്. കാലവസ്ഥകളിലും പ്രകടമായ മാറ്റം ഭൂമിയിലാകെ കാണാമായിരുന്നു.

സൂഷ്മമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനായ വസ്തുത അറേബ്യന്‍ ഉപദ്വീപില്‍ കഴിഞ്ഞ 30,000 വര്‍ഷത്തില്‍ മഴയുടേതായ ഏഴ് യുഗവും വരള്‍ച്ചയുടേതായ എട്ട് യുഗവും കഴിഞ്ഞുപോയിട്ടുണ്ട്. ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത് വരള്‍ചയുടേതായ എട്ടാമത്തെ യുഗമാണ്.
ഏറ്റവും പുതിയ കാലാവസ്ഥാ പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഇതാണ്. ഇനി മഴനിറഞ്ഞ യുഗം അറേബ്യക്ക് വരാനുണ്ട്. വടക്കന്‍ മഞ്ഞുമേഖലകളില്‍ നിന്നും തെക്കന്‍ മേഖലകളിലേക്ക് ഹിമമേഖലകള്‍ പടര്‍ന്നു കയറുകയാണ്. കാലാവസ്ഥയിലും താപനിലയിലും സംഭവിക്കുന്ന മാറ്റങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. പരിസ്ഥിതി മലിനീകരണം നിമിത്തം ഇന്ന് ആഗോളതാപനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

മഴയുടെ യുഗമെത്തുമ്പോള്‍ അറേബ്യന്‍ ഉപദ്വീപ് പച്ചപുതക്കും. അതോടെ അറേബ്യന്‍ ഉപദ്വീപിലെ ചതുപ്പുകള്‍ക്ക് ഹരിതവര്‍ണം മൂടും. ജലസമൃദ്ധമായ പുഴകള്‍ ഒഴുകും. അങ്ങനെ ജൈവസാന്നിദ്ധ്യം കൂടുതല്‍ ശക്തമാവും. അങ്ങനെ അന്ത്യപ്രാവചകന്‍ വിവരിച്ചപോലെ പച്ചവെള്ളവും പച്ചപ്പും സമൃദ്ധമായ ഒരു നാടായി അറേബ്യന്‍ ഉപദ്വീപ് പരിവര്‍ത്തിക്കപ്പെടും.

ഭൂമിയിലെ തന്നെ ഏറ്റവും വരണ്ട് കിടക്കുന്ന വിശാലമരുഭൂമിയാണ് അറേബ്യയിലുള്ള റുബ്ഉല്‍ ഖാലി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ആപ്രദേശം ഒരു കാലത്ത് വരണ്ട് പോയ നദികളുടെ ആറുകളെയും നാടായിരുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. ധാരാളം ജീവജാലങ്ങളാല്‍ സമൃദ്ധവും അനേകം നീര്‍ച്ചാലുകളുള്ളതുമായിരുന്ന നാടായിരിക്കണം അത്.

ഖുര്‍ആന്‍ വിവരിക്കുന്ന ആദ് സമൂഹം ജീവിച്ചതും നാഗരികത പടുത്തുയര്‍ത്തിയതുമായ നാട്ടില്‍ അക്കാലത്ത് നീരൊഴുക്ക് ഉണ്ടായിരിക്കാം. തെക്കനറേബ്യന്‍ ഉപദ്വീപിലായിരുന്നു ആദ് സമൂഹം താമസിച്ചിരുന്നത്. ഇതര പ്രദേശത്തുകാരെക്കാളെല്ലാം നാഗരികമായി ഉയര്‍ന്ന നിലയിലായിരുന്നു അവര്‍. അക്കാലത്ത് അവര്‍ ഉണക്കഭക്ഷണങ്ങള്‍, വിത്തുകള്‍, സുഖന്ധദ്രവ്യങ്ങള്‍, തടി, സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ഒട്ടനേകം വസ്തുക്കള്‍ പിന്നാക്കം നിന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. ഈ സമയത്താണ് പ്രാവചകന്‍ ഹൂദ് ദൈവിക സന്ദേശവുമായി അവരിലേക്ക് എത്തുന്നത്. അവരദ്ദേഹത്തെ തള്ളിപ്പറയുകയും ചെയ്തു. യാതൊരു ന്യായവുമില്ലാതെ ഭൂമിയില്‍ അഹന്തനടിക്കുന്നതിനെയും ഹൂദ് നബി ശക്തമായി വിമര്‍ശിച്ചു.

അങ്ങനെ അവരിലേക്ക് അതി ശക്തമായ മഴയും കാറ്റും അയക്കുകയും അവരുടെ നാഗരികതയെ തകര്‍ത്തു കളയുകയും ചെയ്തു. ഇക്കാര്യം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ‘അങ്ങനെ ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: ‘ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്?’ അവരെ പടച്ച അല്ലാഹു അവരേക്കാള്‍ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവന്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു. അവസാനം ദുരിതം നിറഞ്ഞ നാളുകളില്‍ അവരുടെ നേരെ അത്യഗ്രമായ കൊടുങ്കാറ്റയച്ചു.’ (45:15,16)

ചരിത്രഗവേഷണങ്ങളിലും ഇവിടെ ജലസാന്നിദ്ധ്യമുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ചക്രം തുടരുകയും ചരിത്രത്തിന്റെ ആവര്‍ത്തനമായി ഹിമമേഖലയായി മാറുകയും ചെയ്യാനിടയുണ്ട് എന്നാണ് ശാസത്രനിഗമനം. മാനവരാശി ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്രലോകം കണ്ടെത്തിയ ഈ ഭൂമിശാസ്ത്ര സവിശേഷത പ്രപഞ്ചവും അതിലെ സകലവും സൃഷ്ടിച്ച ദൈവത്താല്‍ നിയുക്തനായ പ്രവാചകന്റെ വചനത്തില്‍ വന്നത് സ്വാഭാവികം മാത്രമാണ്.

വിവ: സുഹൈറലി തിരുവിഴാംകുന്ന്‌

Related Articles