Current Date

Search
Close this search box.
Search
Close this search box.

‘കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ’

സ്വീഡനിലെ ഗോഥെന്‍ബെര്‍ഗ് സര്‍വകലാശാലക്ക് കീഴിലെ വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് ഭയാനകമായ വസ്തുതതകളാണുള്ളത്. 2022 അവസാനത്തോടെ ലോകജനസംഖ്യയുടെ 72% (5.7 ബില്യണ്‍ ആളുകള്‍) ജീവിക്കുന്നത് സ്വേച്ഛാധിപത്യത്തിന് കീഴിലാണ്. ഇതില്‍ തന്നെ 28 % (2.2 ബില്യണ്‍ ആളുകള്‍) ‘അടഞ്ഞ സ്വേച്ഛാധിപത്യങ്ങള്‍ക്കുള്ളില്‍ ആണ് ജീവിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘Defiance in the Face of Autocratization’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ”കഴിഞ്ഞ 35 വര്‍ഷമായി ആഗോളതലത്തിലുള്ള ജനാധിപത്യത്തിന്റെ മുന്നേറ്റങ്ങള്‍ തുടച്ചുനീക്കപ്പെട്ടു” എന്ന് ഉറപ്പിച്ചു പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ രാഷ്ട്രീയക്കാര്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കുമിടയില്‍ ഒരുപോലെ ആഗോള ഉത്കണ്ഠയ്ക്ക് കാരണമാകുന്നതാണ്.

ഇന്ന് ലിബറല്‍ ഡെമോക്രസികളേക്കാള്‍ കൂടുതല്‍ അടഞ്ഞ സ്വേച്ഛാധിപത്യങ്ങളാണുള്ളതെന്നും ലോകത്തെ മനുഷ്യരില്‍ 13% (ഏകദേശം ഒരു ബില്യണ്‍ ആളുകള്‍) മാത്രമാണ് ലിബറല്‍ ജനാധിപത്യ രാജ്യങ്ങളില്‍ ജീവിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ ആരോഗ്യം സംബന്ധിച്ച നിര്‍ണ്ണയം നടത്താനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി വിവിധ ജനസംഖ്യാ സൂചകങ്ങള്‍ ഉപയോഗിച്ചു. അതില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു (35 രാജ്യങ്ങളില്‍ ഇത് ഇടിയുന്നു).

മാധ്യമങ്ങളുടെ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചു (47 രാജ്യങ്ങളില്‍ ഇടിയുന്നു) 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ നിലവാരത്തകര്‍ച്ചയും അര്‍മേനിയ, ഗ്രീസ്, മൗറീഷ്യസ് എന്നിവയെ ‘കുത്തനെ അധഃപതിച്ച ജനാധിപത്യ രാജ്യങ്ങള്‍’ എന്നാണ് ഇതില്‍ പട്ടികപ്പെടുത്തുന്നു.

കഴിഞ്ഞ ദശകത്തില്‍ ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യ രാഷ്ട്രീയ ഭരണകൂടങ്ങളുടെ ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെ നിസ്സംശയമായും പറയാന്‍ സാധിക്കും. കൂടാതെ, 2020 കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍, പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല രാജ്യങ്ങളും അധികാര കേന്ദ്രീകരണത്തിനും പാര്‍ലമെന്ററി തീരുമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ശ്രമിച്ചിരുന്നു.
അത്തരം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും തടസ്സപ്പെടുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍ പാസാക്കാന്‍ കോവിഡിനെ ഉപയോഗിച്ചു.

ചില രാജ്യങ്ങള്‍ കോവിഡിനെ ഒഴികഴിവായി ഉപയോഗിച്ചു, അത്തരം പൗരന്മാര്‍ക്ക് എതിരെ കൂടുതല്‍ അധികാരം ഏറ്റെടുക്കാന്‍ ഇത് ഉപയോഗിച്ചു. ഉദാഹരണത്തിന്, ഹംഗറിയില്‍ പ്രസിഡന്റ് വിക്ടര്‍ ഓര്‍ബന്‍ പുതിയ ഉത്തരവിലൂടെ 2020-ല്‍ രാജ്യം ഭരിക്കാനുള്ള അധികാരം ഏറ്റെടുത്തു, തുടര്‍ന്ന് അദ്ദേഹം വിമര്‍ശിക്കപ്പെട്ടപ്പോള്‍ ”മെഡിക്കല്‍ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ചു. 2022ല്‍ ഉക്രെയ്‌നിലെ യുദ്ധത്തെത്തുടര്‍ന്ന് അവിടെ മറ്റൊരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, കെന്റക്കി സംസ്ഥാനത്ത് ഫോസില്‍ ഇന്ധനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ നിരോധിച്ചു, ടെക്‌സാസിലെ ഒരു ഫെഡറല്‍ അപ്പീല്‍ കോടതി ഗര്‍ഭച്ഛിദ്രം നിരോധനം ശരിവച്ചു. ഇസ്രായേലില്‍, ബെഞ്ചമിന്‍ നെതന്യാഹു പാര്‍ലമെന്റ് പിരിച്ചുവിടുകയും കോടതികള്‍ സസ്‌പെന്‍ഡ് ചെയ്യുകയും അവയ്ക്കുമേല്‍ നിരീക്ഷണം വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് നെതന്യാഹുവിനെതിരെയുള്ള വികാരത്തെ തണുപ്പിച്ചു.

ഇന്ത്യയിലേക്ക് വരുമ്പോള്‍, 2020 ഏപ്രിലില്‍ ജമ്മു കശ്മീരിനായി പുതിയ താമസ നിയമം പ്രഖ്യാപിച്ചു. 15 വര്‍ഷമായി അവിടെ താമസിക്കുന്നവര്‍ക്കും ഏഴ് വര്‍ഷം അവിടെ പഠിച്ച് 10, 12 ക്ലാസുകളില്‍ പരീക്ഷ എഴുതിയവര്‍ക്കും സ്ഥിരതാമസത്തിന് അനുമതി നല്‍കി.
അതിനാല്‍ തന്നെ വ്യക്തമായും, ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വേച്ഛാധിപത്യത്തിലേക്കുള്ള പ്രവണത 2020-ല്‍ തീവ്രമാകാന്‍ തുടങ്ങി.
വി-ഡെം റിപ്പോര്‍ട്ട് പ്രകാരം 2022 അവസാനത്തോടെ 42 രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യം ഭരണത്തിലേക്ക് മാറി. ഇത് ഒരു റെക്കോര്‍ഡ് സംഖ്യയാണ്.

ഇന്ത്യയും ഈ പ്രവണതയ്ക്ക് ഒരു അപവാദമല്ല. 2020ലെ പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ജിവിതം എത്ര എളുപ്പത്തിലാണ് തടസ്സപ്പെടുത്തിയതെന്ന് കാണിക്കുന്നു. 2021ല്‍, വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയെ ഒരു ‘തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’ എന്നാണ് തരംതിരിച്ചത്. അതേ വര്‍ഷം തന്നെ ഫ്രീഡം ഹൗസ് ഇന്ത്യയെ ‘ഭാഗികമായി സ്വതന്ത്ര’ എന്നാണ് പട്ടികപ്പെടുത്തിയത്.

2021ല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ് അതിന്റെ ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡെമോക്രസി (GSoD) റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പിന്നാക്ക ജനാധിപത്യ രാജ്യമായും ‘വലിയ തകര്‍ച്ച’യായും തരംതിരിച്ചു.

1975 നും 1995 നും ഇടയില്‍ ഇന്ത്യയുടെ പ്രതിനിധി ഗവണ്‍മെന്റ് സ്‌കോര്‍ 59ല്‍ നിന്ന് 69 ആയി മാറിയെന്ന് GSoD റിപ്പോര്‍ട്ടില്‍ പറയുന്നു.
1975 ന് ശേഷം മതസ്വാതന്ത്ര്യ പട്ടികയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ശ്രീലങ്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഒപ്പമാണ് ഇന്ത്യയെ പട്ടികപ്പെടുത്തിയത്.

അതിനാല്‍, 2023 ലെ വി-ഡെം റിപ്പോര്‍ട്ട് പേജ് 10ല്‍ ഇന്ത്യയെ ”കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യങ്ങളിലൊന്ന്” എന്ന് പരാമര്‍ശിക്കുകയും അതിന്റെ സ്വതന്ത്ര്യ ജനാധിപത്യ പട്ടികയില്‍ ഇന്ത്യയെ 40-50% വരെ താഴെയായുമാണ് രേഖപ്പെടുത്തിയത് എന്നത് അതിശയമല്ല. 97ാം റാങ്കാണ് ഇന്ത്യക്കുള്ളത്. തെരഞ്ഞെടുപ്പ് ജനാധിപത്യ പട്ടികില്‍ ഇന്ത്യ 108-ാം സ്ഥാനവും സമത്വ ഘടക സൂചികയില്‍ 123-ാം സ്ഥാനവുമാണ് ഇന്ത്യയ്‌ക്കെന്നും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.

2012ലും 2022ലും സ്വാതന്ത്ര്യ ജനാധിപത്യത്തില്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ക്കുള്ള സ്‌കോര്‍ സൂചിപ്പിക്കുന്ന ഗ്രാഫ് ആണ് താഴെ.

 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും വലിയ സ്വേഛാധിപത്യ രാജ്യങ്ങളിലെ ആദ്യ 10 സ്ഥാനക്കാരുടെ ഗ്രാഫ് ആണ് ഒന്നാമത്തെ പട്ടികയിലുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതേ പട്ടികയിലുള്ള ആദ്യത്തെ 10 രാജ്യങ്ങളാണ് രണ്ടാമത്തെ ബോക്‌സിലുള്ളത്.

 

Related Articles