Current Date

Search
Close this search box.
Search
Close this search box.

കൊറോണ വൈറസ് കാലത്തെ ജുമുഅ: നമസ്കാരം

ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് വിവിധ സന്ദര്‍ഭങ്ങളിലും ദിവസങ്ങളിലും നിര്‍വ്വഹിക്കേണ്ട പലതരം നമസ്കാരങ്ങളുണ്ട്. നബി (സ) യുടെ ചര്യയനുസരിച്ച് അവയില്‍ ചിലത് നിര്‍ബന്ധ ബാധ്യതതാണെങ്കില്‍ ചിലത് ഐഛികമാണ്. മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്കാരങ്ങളില്‍ എന്ത്കൊണ്ടും പ്രഥമഗണനീയമായ നിര്‍ബന്ധ നമസ്കാരമാണ് ജുമുഅ: നമസ്കാരം. ഏതാണ്ട് പകലിൻെറ മധ്യത്തിലായി ദിനേന നിര്‍വ്വഹിക്കാറുള്ള ദുഹര്‍ നമസ്കാര സമയത്താണ് അത് നിര്‍ഹിക്കേണ്ടത്. രണ്ട് ഖുതുബയും രണ്ട് റക്അത് നമസ്കാരവും ഉള്‍പ്പെടുന്നതാണ് വെള്ളിയാഴ്ച ദിവസത്തെ ജുമുഅ: നമസ്കാരമെന്ന് നമുക്കെല്ലം അറിയുന്ന കാര്യമാണ്.

ഖുര്‍ആന്‍ വളരെ ഖണ്ഡിതമായി പറഞ്ഞ ഒരു നമസ്കാരമാണിത്. സൂറത്ത് ജുമുഅ:യില്‍ അല്ലാഹു കല്‍പിക്കുന്നത് ഇങ്ങനെ: ‘വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നത്തെുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! ’ 62:9. പ്രവാചകന്‍ (സ) അരുളി: ആരെങ്കിലും ആവശ്യമില്ലാതെ ജുമുഅ: നമസ്കാരം ഉപേക്ഷിച്ചാല്‍ അയാളുടെ ഹൃദയത്തിന് അല്ലാഹു മുദ്രവെക്കുന്നതാണ്.

ജുമുഅ: നമസ്കരിക്കാത്തവരുടെ ഭവനത്തിന് തീവെച്ചാലൊ എന്ന്പോലും ഞാന്‍ ആലോചിച്ചുപോയി എന്ന് നബി (സ) മറ്റൊരു സന്ദര്‍ഭത്തിലും അരുളിയിട്ടുണ്ട്. മുസ്ലിംകള്‍ക്കിടയിലുള്ള സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും പണക്കാര്‍ പാവപ്പെട്ടവരെ സഹായിക്കാനുള്ള അവസരം ഉണ്ടാവുകയുമാണ് ഈ കൂടിച്ചരേലിൻെറ ലക്ഷ്യം. നമസ്കാരാനന്തരം മുസ്ലിംകള്‍ കൂട്ടത്തോടെ പിരിഞ്ഞ്പോവുന്നത് ശത്രുക്കളില്‍ ഭീതി പടര്‍ത്താനും നമുക്കിടയിലുള്ള സൗഹൃദാന്തരീക്ഷം അവര്‍ക്ക് വീക്ഷിക്കാനും സഹായകമാവും.

വളരെ അപകടകരമായ കൊറോണ വൈറസിൻെറ നിലവിലെ സാഹചര്യത്തില്‍ നമ്മുടെ പ്രദേശമുള്‍പ്പടെ പല രാജ്യങ്ങളിലും എല്ലാതരം സാമൂഹ്യമായ കൂടിച്ചരേലുകള്‍ക്കും അനിശ്ചിതകാല മോറിട്ടേറിയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സംഘടിത നമസ്കാരവും ജുമുഅ: നമസ്കാരവും അതില്‍ ഉള്‍പ്പെടുമെന്നതിനാല്‍ പള്ളികളില്‍ അത് നിരുല്‍സാഹപ്പെടുത്തുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്തിരിക്കുന്നു. അപ്പോള്‍ എവിടെയാണൊ താമസിക്കുന്നത് അവിടെ ജമാഅത്തായി നമസ്കരിക്കാനാണ് പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം രോഗത്തിൻെറ ഗുരുതരാവസ്ഥയാണ് അത്തരമൊരു തീരുമാനത്തിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഇസ്ലാം അത്തരം ഇളവുകള്‍ക്കെല്ലാം അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

Also read: ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരോട്

ഇത്തരമൊരു സാഹചര്യത്തില്‍ വെള്ളിയാഴ്ച ദിവസത്തെ ജുമുഅ: നമസ്കാരത്തിൻെറ യും ഖുതുബയുടേയും മതപരമായ വിധി എന്താണ്? ജുമുഅ: നിര്‍വ്വഹിക്കേണ്ടതുണ്ടോ അതല്ല, ദുഹര്‍ നമസ്കരിച്ചാല്‍ മതിയൊ? ജുമുഅ: നമസ്കാരിക്കുകയാണെങ്കില്‍ അതില്‍ പങ്കെടുക്കേണ്ടവരുടെ എണ്ണം എത്രയായിരിക്കണം? ജുമുഅ: നിര്‍വ്വഹിക്കേണ്ടതില്ല എന്ന് ആരും കല്‍പിക്കുന്നില്ല. പൊതു സ്ഥലത്ത് കൂട്ടംകൂടി നില്‍ക്കരുതെന്നും സാമൂഹ്യമായ അകല്‍ച്ച പാലിക്കണമെന്നുമാണ് നിര്‍ദ്ദശേം. അപ്പോള്‍ ഒരു വീട്ടിലൊ ഫ്ലാറ്റിലൊ മൂന്നോ അതിലധികമോ പേര്‍ ഉണ്ടെങ്കില്‍, അത്യാവശ്യം ദീനി വിവരമുള്ള കുടുംബനാഥനുണ്ടെങ്കില്‍ ജുമുഅ: അവര്‍ ഉള്ളടത്ത് വച്ച് നിര്‍വ്വഹിക്കുന്നതാണൊ ഉത്തമം അതല്ല, ദുഹര്‍ നമസ്ക്കരിക്കുന്നതോ? വിശിഷ്യ ഗള്‍ഫ് പ്രദേശങ്ങളില്‍ അങ്ങനെ ധാരാളം പേര്‍ താമസിക്കുന്നു. ഒരുപക്ഷെ ഇതിന് തടസ്സം ജുമുഅ: നമസ്കാരത്തിന് നാല്‍പത് പേരെങ്കിലും ഉണ്ടാവണമെന്ന ഇമാം ശാഫിയുടെ അഭിപ്രായമായിരിക്കാനാണ് സാധ്യത.

ഒരിക്കല്‍ പ്രഗല്‍ഭ സൗദി പണ്ഡിതനായ ഇബ്നുബാസിനോട് ജുമുഅയില്‍ പങ്കടെുക്കേണ്ട ആളുകളുടെ എണ്ണത്തെ കുറിച്ച് ഒരാള്‍ ചോദിച്ചു: മസ്ജിദില്‍ നിന്നും നാല് കിലോമീറ്റര്‍ അകലത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ബാങ്ക് വിളി കേള്‍ക്കുന്നില്ല. ജുമുഅ: നമസ്കാരത്തിൻെറ പൂര്‍ത്തീകരണത്തിന് ചുരുങ്ങിയത് എത്ര പേര്‍ സന്നിഹിതരായിരിക്കണം എന്നായിരുന്നു ചോദ്യം.

ശൈഖ് ഇബ്നുബാസ് നല്‍കിയ മറുപടിയുടെ സംഗ്രഹം ഇങ്ങനെ: ജുമുഅ ദിനത്തില്‍ സമ്മേളിക്കുന്നവരുടെ എണ്ണത്തെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്. ഏറ്റവും ശരിയും ഞാന്‍ പ്രാമുഖ്യം കല്‍പിക്കുന്നതും മൂന്നു പേര്‍ ഉണ്ടായാല്‍ മതി എന്ന അഭിപ്രായമാണ്. സ്വതന്ത്രരായി ഒരു പ്രദേശത്ത് താമസിക്കുകയാണെങ്കില്‍ ജുമുഅ അവര്‍ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതാണ്. മൂന്നോ അല്ലങ്കെില്‍ പത്തോ അധിലധികം ആളുകളോ ഉണ്ടെങ്കില്‍ ജുമുഅ: നിസ്കാരമുള്ള മസ്ജിദില്‍ നിന്നും വിദൂര സ്ഥലത്ത് ജുമുഅ: നിര്‍വ്വഹിക്കുക. പറയപ്പെട്ടതില്‍ ഏറ്റവും സുരക്ഷിതമായ അഭിപ്രായം ഇതാണ്. ജുമുഅയെ സംബന്ധിച്ചടേുത്തോളം ഉത്തമമായിട്ടുള്ളതും ഇതേ അഭിപ്രായം തന്നെയാണ്. ഉണര്‍ത്തലും ഓര്‍മ്മപ്പെടുത്തലുമെല്ലാം ഇതിലൂടെ നിറവേറ്റാവുന്നതാണ്.

ജുമുഅ: ദിവസത്തിൻെറയും നമസ്കാരത്തിൻെറയും പ്രാധാന്യം പരിഗണിച്ച് തീരുമാനമെടുക്കുന്നതായിരിക്കും ഉചിതമെന്നാണ് മുകളില്‍ ഉദ്ധരിച്ച ഫത് വയില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. കൊറോണ വൈറസിൻെറ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍, ജുമുഅ: നമസ്കാരമില്ലാതെ ആഴ്ചകള്‍ തള്ളിനീക്കുന്നതാണൊ ഉചിതം അല്ല സന്ദര്‍ഭത്തിനും സാഹചര്യത്തിനുമനുസരിച്ച് ജുമുഅ: നമസ്കരിക്കുന്നതോ ?

Related Articles