Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Jumu'a Khutba

ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരോട്

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി by ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി
22/03/2020
in Jumu'a Khutba
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ലോകജനത വെറുപ്പോടുകൂടി മാത്രം ഓർക്കുന്ന ഒരു പേരാണ് മൊസാദ് . ഇസ്രയേൽ രാഷ്ട്രത്തിൻറെ ഇന്റലിജൻസ് വിഭാഗത്തിന്റെ പേരാണ് അത്. 1949ലാണ് രൂപീകരിക്കപ്പെടുന്നത്.ഇസ്രയേലിന്റെ നിലനിൽപ്പുമായി ഈ വിഭാഗത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഇതിന്റെ കീഴിൽ തന്നെ വേറെയും വിഭാഗങ്ങൾ ഉണ്ട്.അതിലൊന്ന് ‘കേതോൻ’ എന്നറിയപ്പെടുന്നു. ഹീബ്രു ഭാഷയിൽ ഈ വാക്കിന്റെ അർത്ഥം ‘ഇരുതല മൂർച്ചയുള്ള കത്തി’ എന്നാണ്.ഇസ്രയേലിന്റെ നിലനിൽപ്പിന് എതിരായി വരുന്ന ആരെയും തട്ടിക്കൊണ്ടു പോയി കൊലചെയ്യുക എന്ന ജോലിയാണ് ഈ വിഭാഗത്തിന്റേത്. രാഷ്ട്രീയ പകപോക്കലിന് ഔദ്യോഗികമായി രൂപീകരിക്കപ്പെട്ട ,ലോകത്തിലെ തന്നെ ആദ്യത്തെ വിങ് ആയിരിക്കും ഇത്. ഇസ്രയേലിന്റെ മലീമസമായ ചരിത്രത്തിന് ചുക്കാൻ പിടിച്ചത് മൊസാദ് ആയിരുന്നു. കൊലചെയ്യുന്നതിന് അവർക്ക് പ്രത്യേകമായ കാഴ്ചപ്പാട് ഉണ്ട്. ആരുമറിയാതെ, രഹസ്യമായി ജീവൻ പോകുന്നത് വരെ കൊല്ലുക എന്നതാണത്. അതു കൊണ്ട് തന്നെ അവർ നേതൃത്വം നൽകുന്ന മുഴുവൻ കൊലകളും ഇരുളിന്റെ മറവിൽ ആയിരുന്നു. ശഹീദ് അഹമ്മദ് യാസീൻ കൊലചെയ്യപ്പെട്ടത് പ്രഭാത നമസ്കാരത്തിനു വേണ്ടി പോകുമ്പോഴായിരുന്നു. ശഹീദ് അബ്ദുൽ അസീസ് അൽ റദ്ദീസി കൊലചെയ്യപ്പെട്ടത് അർദ്ധരാത്രിയിലായിരുന്നു. ശഹീദ് ഹാദി അൽ ബദശ് കൊലചെയ്യപ്പെട്ടത് തഹജ്ജുദ് നമസ്കാരത്തിന് ശേഷമായിരുന്നു.ഇത്രത്തോളം വൃത്തികെട്ട ചെയ്തികളാണ് അവർ ലോകത്തോട് ചെയ്തതെന്ന് ലോകത്തിന് തന്നെ അറിയാം.

എന്തു കൊണ്ടാണ് മൊസാദ് ഇരുളിന്റെ മറവിൽ ഇപ്രകാരം ചെയ്യുന്നത്? പകലിന്റെയും വെളിച്ചത്തിന്റെയും ശത്രുവായി അവർ എങ്ങനെയാണ് മാറിയത്? ഓരു മനുഷ്യൻ താൻ ചെയ്യുന്നത് അക്രമം ആണെന്ന് അവനു ബോധ്യപ്പെട്ടാൽ മറ്റുള്ളവർ കാണുന്നതിൽ നിന്നും തന്റെ പ്രവർത്തിയെ അവൻ മറച്ചു വെക്കും. അതു കൊണ്ടാണ് ആരും അറിയാതിരിക്കാൻ രാത്രിയുടെ ഇരുളിനെ കൂട്ടുപിടിച്ചു കൊണ്ട് തന്റെ പ്രവർത്തനങ്ങൾ ചെയ്യുക.രണ്ടു കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. ഒന്ന് താൻ ചെയ്യുന്നത് അക്രമം ആണെന്ന തികഞ്ഞ ബോധ്യം അയാൾക്കുണ്ടായിരിക്കും. രണ്ടു തന്റെ തനി നിറം മറ്റുള്ളവർ കാണുന്നത് ഭയപ്പെടുകയും ചെയ്യും.

You might also like

ലോകക്കപ്പ്: ഫുട്ബോളും വിശ്വാസിയും

ശരീഅത്തിന്റെ സവിശേഷതകൾ

ശരീഅത്തിന്റെ ആവശ്യകത

ജിഹാദ്

യഹൂദരെ കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നു: {لَا يُقَاتِلُونَكُمْ جَمِيعًا إِلَّا فِي قُرًى مُّحَصَّنَةٍ أَوْ مِن وَرَاءِ جُدُرٍ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ} [الحشر : 14]

കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്‌.

Also read: കൊറോണയും ഗുഹകളിലേക്കുള്ള മടക്കവും

ലോകത്ത് ഏറ്റവും കൂടുതൽ അക്രമം ചെയ്യുന്നതും ഏറ്റവും വലിയ ഭീരുക്കളും യഹൂദർ തന്നെയാണ്. അവർ നിങ്ങളോട് നേരിട്ട് യുദ്ധം ചെയ്യുകയില്ല. കാരണം തങ്ങൾ ചെയ്യുന്നത് തിന്മയാണെന്ന് അവർക്ക് ബോധ്യമുണ്ട്.തങ്ങളുടെ യഥാർത്ഥ നിറം മറ്റുള്ളവർ തിരിച്ചറിയുന്നതിനെ അവർ ഭയപ്പെടുകയും ചെയ്യുന്നു. അവരുടെ ഭയപ്പാടിനെ കുറിച്ച് വിശുദ്ധ ഖുർആൻ ധാരാളം സ്ഥലത്ത് സൂചിപ്പിക്കുന്നുണ്ട്.

يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ} [الجمعة : 6]യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന് നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നാം ചെയ്യുന്നത് നന്മയാണെങ്കിൽ ജനങ്ങളില്‍ നിന്ന് മറച്ചു വെക്കേണ്ട ആവശ്യമില്ല. ഇനി കുറ്റമാണ് ചെയ്യുന്നതെങ്കിൽ അതിനെ മറച്ചു വെക്കുകയും ചെയ്യും. മറ്റുള്ളവർ കാണുന്നത് ഭയപ്പെടുകയും ചെയ്യും.

അല്ലാഹുവിന്റെ റസൂല്‍ (സ) ഒരിക്കൽ പറഞ്ഞു: وَالْإِثْمُ مَا حَاكَ فِي صَدْرِكَ، وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ “.
നിന്റെ നെഞ്ചിൽ കുറ്റബോധമുണ്ടാക്കുന്നതും മറ്റുള്ളവർ കാണുന്നതിനെ വെറുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ആണ് തെറ്റ്.

ഒരു കാര്യം ചെയ്യാൻ ഇരുൾ ആകുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല. പകൽ വെളിച്ചത്തിലും ചെയ്യാൻ സാധിക്കും. എന്നാൽ കുറ്റവാളികൾ ഇരുളിന്റെ മറവിൽ മാത്രമേ തങ്ങളുടെ അക്രമങ്ങൾ അഴിച്ചു വിടുകയുള്ളൂ. കുറ്റവാളികളുടെ കർമ്മങ്ങളെ കുറിച്ചു വിശുദ്ധ ഖുർആൻ പരാമർശിക്കുന്നു:
وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّهَ عِندَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّهُ سَرِيعُ الْحِسَابِ
أَوْ كَظُلُمَاتٍ فِي بَحْرٍ لُّجِّيٍّ يَغْشَاهُ مَوْجٌ مِّن فَوْقِهِ مَوْجٌ مِّن فَوْقِهِ سَحَابٌ ۚ ظُلُمَاتٌ بَعْضُهَا فَوْقَ بَعْضٍ إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا ۗ وَمَن لَّمْ يَجْعَلِ اللَّهُ لَهُ نُورًا فَمَا لَهُ مِن نُّورٍ} [النور : 39:40[

( 39 ) അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ.
(40)അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.

ഇന്ന് സമൂഹത്തിൽ ഇരുട്ടിനെ പ്രണയിക്കുന്ന പലരെയും കാണാം. പകലിനെ വെറുക്കുന്നവരാണവർ. വെളിച്ചത്തെ ഭയക്കുന്നവരാണവർ. രാത്രി എന്നത് ജനങ്ങൾക്ക് വിശ്രമിക്കാൻ ഉള്ളതാണ്. ആ സമയങ്ങളിൽ ജനങ്ങൾ അശ്രദ്ധരായിരിക്കും. അതേ സമയം, ഇരുളിനെ പ്രണയിക്കുന്നവർ തങ്ങളുടെ പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങും. ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ കുറ്റ കൃത്യങ്ങളും അശ്ലീലങ്ങളും നടന്നിട്ടുള്ളത് രാത്രിയുടെ മറവിലാണെന്ന് കാണുവാൻ കഴിയും. പല പഠനങ്ങളും കണക്കുകളും അതിന് സാക്ഷിയാണ്. രാത്രിയിൽ ഭയം വരാറുണ്ട്. ഭദ്രമായി വാതിലുകൾ അടച്ചതിനു ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. ഇംറുൽ ഖൈസിന്റെ ഒരു കവിതയിൽ:
وليلٍ كمَوجِ البحر أرخى سدولَه
عليّ بأنواع الهموم ليبتلي
ألا أيها الليل الطويلُ ألا انجلي
بصبح وما الإصباحُ منك بأمثلِ..
രാത്രിയുടെ ഇരുളുകൾ സമുദ്രത്തിലെ തിരമാലകളെ പോലെ ആർത്തലച്ചു വരുന്നു.എന്നിട്ട് അതിന്റെ വിരിപ്പ് എനിക്ക് ഇട്ടു തരും. ആ വിരിപ്പിലാണെങ്കിലോ വിപത്തുകളും വേദനകളുമാണ് എന്നെ കാത്തിരിക്കുന്നത്. എന്താണ് നേരം വെളുക്കാത്തത്? രാത്രിയുടെ ഭയാനതകൾ നീങ്ങി പോവാത്തതെന്ത്? എന്നു കവി ആവലാതിപ്പെടുന്നു.

അറബികൾക്കിടയിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. الّليلُ أَخْفَى لِلْوَيْلِ  രാത്രി കഷ്ടകാലങ്ങളെ മൂടിപ്പുതച്ചു വെക്കുന്നതാണ്. രാത്രികൾ മറച്ചു വെക്കുമ്പോൾ പകൽ അവരുടെ തനിനിറം കാണിച്ചു തരുന്നു.

Also read: വിചിന്തനത്തിന് വഴിയൊരുക്കുന്ന വ്യക്തിത്വങ്ങൾ

രാത്രിയെ രണ്ട് രീതിയിൽ ഉപയോഗപ്പെടുത്താം. പടച്ചവന്റെ മുന്നിൽ എഴുന്നേറ്റ്‌നിന്നു കൊണ്ട് ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ രാത്രിയുടെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്തു കൊണ്ട് അതിനെ മുതലെടുക്കുകയും ചെയ്യാം. ഇന്നത്തെ സമൂഹത്തിൽ പലരും രാത്രിയെ ഉപയോഗിക്കുന്നത് രണ്ടാമത് പറഞ്ഞ കാര്യങ്ങൾ ചെയ്യാനാണ്. പകലിൽ മാന്യനായി ചമഞ്ഞ് രാത്രിയിൽ പ്രവർത്തിക്കുന്നവരാണവർ. എല്ല സ്ഥലങ്ങളിലും ഇത്തരക്കാരെ കാണാം. എല്ലാ മഹല്ലുകളിലും കാണാം. രാത്രിയായാൽ സൊറ പറയുവാൻ വേണ്ടി ഒരുമിച്ചു കൂടുന്നവർ, മദ്യപിക്കാൻ വേണ്ടി ഒരുമിചു ചേരുന്നവർ,കുടുംബങ്ങൾ നശിപ്പിക്കുന്നവർ. കൃഷികൾ നശിപ്പിക്കുന്നവർ, വൃത്തികേടുകൾ ചെയ്യുന്നവർ ഇങ്ങനെ എല്ല സമൂഹത്തിലും ഉണ്ട്. ഇത്തിൾ കണ്ണി പോലെ സമൂഹത്തിൽ ഒട്ടിപിടിച്ചു നിൽക്കുന്ന ആളുകളാണവർ. പറിച്ചു മാറ്റാൻ സാധിക്കണം. ഇത്തരം ആളുകൾ നമ്മുടെ യുവ തലമുറയെ നശിപ്പിക്കുന്നു എന്നു തിരിച്ചറിയണം. ഇത് വ്യക്തി തലത്തിൽ വരുന്ന കാര്യമാണ്.
സമൂഹ തലത്തിലേക്ക് വരുമ്പോഴും ഈ പ്രവണത കാണുവാൻ സാധിക്കും. ചില രാഷ്ട്രീയ പാർട്ടികൾ. പകൽ മുഴുവൻ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കുന്നത് പോലെ ജീവിക്കും.രാത്രി കാലമായാൽ ജനങ്ങളെ വേട്ടയാടുന്നതിന് വേണ്ടി പ്രവർത്തിക്കും. ഇരുളിന്റെ മറവിൽ നാശനഷ്ടങ്ങൾ വരുത്തുന്നു. ഭരണഘടന മുന്നോട്ട് വെക്കുന്ന മൂല്യങ്ങളെ ചവിട്ടിയരക്കുന്ന പ്രവർത്തനം കാഴ്ച്ച വെക്കുന്നു. അവർ എന്തിനാണ് പകലിനെ ഭയക്കുന്നത്? നന്മയാണ് അവർ ചെയ്യുന്നതെങ്കിൽ അത് വെളിച്ചത്തിൽ തന്നെ ആയിക്കൂടെ?

യഹൂദികൾക്ക് അല്ലാഹു നൽകിയ രണ്ട് വിശേഷണങ്ങൾ. അക്രമികൾ, ഭയപ്പെടുന്നവർ.
ഭീരുക്കളും അക്രമികളുമായ ആളുകൾ മാത്രമേ ഇരുളിന്റെ മറവിൽ പ്രവർത്തിക്കുകയുള്ളൂ.
വിശുദ്ധ ഖുർആൻ പറയുന്നു:
قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِن شَرِّ مَا خَلَقَ (2) وَمِن شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِن شَرِّ حَاسِدٍ إِذَا حَسَدَ (5)} [الفلق : 1-5

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

വിശ്വാസി ഒരിക്കലും രാത്രിയിൽ മോശത്തരം ചെയ്യുന്നവനല്ല. അവൻ പ്രഭാതം പൊട്ടിവിടരാൻ കാത്തിരിക്കുന്നു.കാരണം അവന്റെ പ്രവർത്തനങ്ങൾ ഒക്കെയും പ്രകാശത്തിലാണ്. പ്രകാശത്തെ സ്നേഹിക്കുന്നവനാണ് അവൻ.
രാത്രിയാകാൻ കാത്തിരിക്കുന്ന ചില വിഷ സർപ്പങ്ങൾ നമുക്ക് ചുറ്റുമുണ്ട്. വ്യക്തി തലത്തിലും സാമൂഹിക തലത്തിലും അവയെ നമുക്ക് കാണാൻ കഴിയും. അതു കൊണ്ടാണ് റസൂൽ (സ) പറഞ്ഞത്: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِذَا كَانَ جُنْحُ اللَّيْلِ ، أَوْ أَمْسَيْتُمْ، فَكُفُّوا صِبْيَانَكُمْ രാത്രിയായാൽ നിങ്ങൾ മക്കളെ പുറത്തേക്ക് വിടരുത്.മനുഷ്യ രൂപം പൂണ്ട പിശാചുക്കൾ ഇറങ്ങി നടക്കുന്ന സമയമാണ്.

Also read: ‘ക്വാറന്റൈൻഡ്’ ഗസ്സയിലെ കൊറോണ വൈറസ്

അക്രമവും അന്ധകാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. റസൂൽ പഠിപ്പിക്കുന്നു:
عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ : ” إِيَّاكُمْ وَالظُّلْمَ ؛ فَإِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ ” നിങ്ങൾ അക്രമത്തെ സൂക്ഷിക്കുക, തീർച്ചയായും അത് ഖിയാമത് നാളിൽ അന്ധകാരമായി നിങ്ങളെ പൊതിഞ്ഞു നിൽക്കുന്നതാണ്.

ഇങ്ങനെ അന്ധകാരത്തെ കൂട്ടു പിടിച്ചു കൊണ്ട് വിഷം തുപ്പാൻ ചില ആളുകൾ തക്കം പാർത്തിരിക്കുന്നുണ്ട്. നിങ്ങളിലെ ബന്ധങ്ങളെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്. നിങ്ങളുടെ ഒരുമയെ ഇല്ലാതാക്കാനാണ് അവർ വിഷം തുപ്പുന്നത്.സമര മുന്നണികളിൽ പിളർപ്പ് ഉണ്ടാക്കാൻ ആണവർ രാത്രികാലങ്ങളിൽ കഴിച്ചുകൂട്ടുന്നത്. സൂര്യനസ്തമിക്കുമ്പോൾ വിഷം തുപ്പാൻ പുറത്തേക്ക് വരുന്നത് എന്തിനാണ്?

വിശുദ്ധ ഖുർആൻ പറയുന്നു: وَمِن شَرِّ حَاسِدٍ إِذَا حَسَد അസൂയയാണ് കാരണം. എന്നെക്കാളും കൂടുതൽ നിങ്ങൾ വളർന്നല്ലോ എന്ന അസൂയ. ഞങ്ങൾ സമരങ്ങൾ നടത്തിയിട്ട് ജനങ്ങൾ സ്വീകരിക്കുന്നില്ലലോ. എന്നാൽ നിങ്ങൾ സമരങ്ങൾ നടത്തുമ്പോൾ രണ്ടു കൈയും നീട്ടി ജനം അതിനെ സ്വീകരിക്കുന്നു. ഇങ്ങനെ അസൂയ കൊണ്ടു നടക്കുന്നവർ രാത്രി കാലങ്ങളിൽ ജനങ്ങളുടെ സമ്പത്ത് നശിപ്പിക്കാൻ ഇറങ്ങും. മറ്റുള്ളവരെ കുറിച്ചു ഏഷണിയും പരദൂഷണവും പറഞ്ഞു നടക്കും.ഞങ്ങൾ സമരം നടത്തുന്നില്ലെങ്കിൽ വേറെ ആരും സമരം നടത്തേണ്ടതില്ല. അസൂയയാണ് പ്രശ്നം. ഇത്തരം അസൂയ മുഖേന പ്രശ്നങ്ങൾ ഉണ്ടാവും എന്നത് കൊണ്ടാണ് ഇവരിൽ നിന്ന് അല്ലാഹുവിനോട് ശരണം തേടണമെന്നു അല്ലാഹു കല്പിച്ചത്. ഓരോ വിശ്വാസിയും കിടക്കുമ്പോൾ ഈ സൂറത്ത് പാരായണം ചെയ്യണമെന്ന് റസൂൽ(സ) പഠിപ്പിച്ചത്.

തയ്യാറാക്കിയത്: ഹാഫിസ് ബഷീർ.

Facebook Comments
ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.

Related Posts

Jumu'a Khutba

ലോകക്കപ്പ്: ഫുട്ബോളും വിശ്വാസിയും

by Islamonlive
24/11/2022
Jumu'a Khutba

ശരീഅത്തിന്റെ സവിശേഷതകൾ

by Islamonlive
20/12/2021
Jumu'a Khutba

ശരീഅത്തിന്റെ ആവശ്യകത

by Islamonlive
17/12/2021
Jumu'a Khutba

ജിഹാദ്

by Islamonlive
14/12/2021
Jumu'a Khutba

ഇസ്ലാമിന്റെ പ്രതിനിധാനമാകുക

by Islamonlive
13/12/2021

Don't miss it

Onlive Talk

പൗരത്വ നിയമം പുനര്‍ജനിക്കുമ്പോള്‍

29/05/2021
Your Voice

അതിഥികൾ അധിപരായ ചരിത്രം മറക്കരുത്

09/03/2021
private-property.jpg
Hadith Padanam

സ്വകാര്യസ്വത്തും പൊതു സ്വത്തും

10/02/2016
Columns

ബംഗ്ലാദേശില്‍ ‘ചരിത്രപ്രധാനമായ അവസരം’

15/03/2013
Views

ഗുജറാത്ത് മോഡല്‍ വികസനം : ഇനി കണക്കുകള്‍ സംസാരിക്കട്ടെ!

11/04/2013

U.S. Online Sales Surge, Shoppers Throng Stores On Thanksgiving Evening

27/10/2020
pal-child-jerusalem.jpg
Views

ബാല്‍ഫര്‍ നശിപ്പിച്ചത് ഫലസ്തീനികളെയല്ല; ഫലസ്തീനിനെയാണ്

11/10/2017
namaz.jpg
Tharbiyya

മരണക്കിടക്കയില്‍

24/09/2012

Recent Post

ഫലസ്തീനികള്‍ക്ക് മേല്‍ ഇസ്രായേലിന്റെ കൊടും ക്രൂരത തുടരുന്നു

27/01/2023

മസ്തിഷ്കത്തിന്‍റെ ആരോഗ്യവും പരിപോഷണവും

27/01/2023

വ്യാഖ്യാനഭേദങ്ങൾ

27/01/2023

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

27/01/2023

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!