Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു

കൈറോ: ദീര്‍ഘകാലം ഈജിപ്ത് അടക്കി ഭരിച്ച മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് വിടവാങ്ങി. 91 വയസ്സായിരുന്നു. 2011ലെ അറബ് വസന്തമെന്ന ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് ജയിലിലായിരുന്നു. 1981 മുതല്‍ 2011 വരെ നീണ്ട 30 വര്‍ഷം ഈജിപ്തില്‍ ഏകാധിപത്യ ഭരണം നടത്തിയിരുന്ന മുബാറക് കഴിഞ്ഞ കുറേ മാസങ്ങളായി രോഗശയ്യയിലായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സക്കിടെയാണ് അദ്ദേഹം മരിച്ചതെന്ന് ചൊവ്വാഴ്ച ഈജിപ്ത് സ്റ്റേറ്റ് ടെലിവിഷന്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

Also read: കുറ്റവിമുക്തനായ മുബാറക് വിപ്ലവത്തെയാണ് പരിഹസിക്കുന്നത്

1981ല്‍ നാലാമത്തെ പ്രസിഡന്റായി അധികാരത്തിലേറിയ മുബാറക് അറബ് വസന്തം വരുന്നത് വരെ ഈജിപ്ത് അടക്കിവാഴുകയായിരുന്നു. 2011ല്‍ അദ്ദേഹത്തിനെതിരെ വിവിധ കുറ്റം ചുമത്തി ജയിലിലടച്ചെങ്കിലും 2017ല്‍ ജയില്‍ മോചിതനായി.

1928ല്‍ ഈജിപ്തിലെ നൈല്‍ നദിയുടെ തീരത്തുള്ള ഗ്രാമീണ മേഖലയലിാണ് അദ്ദേഹം ജനിക്കുന്നത്. അഴിമതി, പോലീസ് ക്രൂരത, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ ഭരണത്തില്‍ സങ്കീര്‍ണ്ണമായിരുന്നു. അവസാനം ഭരണം കൊണ്ട് ജനം പൊറുതിമുട്ടിയപ്പോഴാണ് ജനകീയ പ്രക്ഷോഭവുമായി ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്.

Also read: മുബാറക് തിരിച്ചെത്തി ; ബിന്‍ അലിയുടെ മടക്കം എപ്പോള്‍?

Related Articles