Current Date

Search
Close this search box.
Search
Close this search box.

ലാമാര്‍ട്ടിന്‍

ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍ ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൗതികാധികാരങ്ങളെക്കാള്‍ കൂടുതലൊന്നുമല്ല. ഈ മനുഷ്യനാകട്ടെ സൈന്യങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച് കോടിക്കണക്കിന് ജനങ്ങളെകൂടിയാണ് ചലിപ്പിച്ചത്. സര്‍വോപരി ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും എല്ലാ വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരു ആത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു. ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തിസിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവന്‍, ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?

.(ഫ്രഞ്ച് ചരിത്രകാരനും കവിയും രാഷ്ട്രതന്ത്രജ്ഞനും)

Related Articles