Current Date

Search
Close this search box.
Search
Close this search box.

സ്വയം നീറി മരിക്കുന്നവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് ചരിത്രം

ഇന്ത്യയില്‍ നിന്നും ഒഴിഞ്ഞു പോകുന്ന ബ്രിട്ടീഷുകാര്‍ ഒരു കാര്യം തീരുമാനിച്ചു. മറ്റൊന്നുമല്ല ഒരിക്കലും ഇന്ത്യക്കാര്‍ സമാധാനത്തോടെ ജീവിക്കരുത്. അതില്‍ അവര്‍ വിജയിച്ചു. അന്ന് ഒരിക്കല്‍ ഒന്നായി ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ പിന്നീട് ഇന്ത്യയും പാകിസ്ഥാനുമായി യുദ്ധം ചെയ്തു. അതിപ്പോഴും തുടരുന്നു. ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഉപകരിക്കേണ്ട സമ്പത്തിന്റെ ഭൂരിഭാഗവും നാം ആയുധം വാങ്ങിയും പരസ്പരം പ്രതിരോധിച്ചും നശിപ്പിക്കുന്നു.

സംഘ പരിവാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിച്ചു കൊണ്ടിരുന്ന നാട്ടുകാരെ ഇല്ലാത്ത ഭീതിയുടെയും ഭീകരതയുടെയും മറവില്‍ ഭിന്നിപ്പിക്കാനാണ്. അടുത്ത കാലത്തായി ഈ കാര്യത്തിലും സംഘ പരിവാര്‍ വിജയിക്കുന്നതായി നാം കാണുന്നു. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ ജീവിതം നാടിനു മുന്നില്‍ ഒന്നര സഹസ്രാബ്ദമായി തിളങ്ങി നില്‍ക്കുന്നു. പ്രവാചക കാലം മുതല്‍ തന്നെ ഇസ്ലാം ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാം ഒരു വിശ്വാസ സംഹിത എന്ന രീതിയല്‍ മാത്രമല്ല നൂറ്റാണ്ടകളോളം ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങളില്‍ അതിനു സ്ഥാനമുണ്ടായിരുന്നു.

അധികാരം ഉപയോഗിച്ച് കൊണ്ട് ഒരാളും ഇസ്ലാമിനെ വളര്‍ത്താന്‍ ശ്രമിച്ചില്ല. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷ മതം ഇസ്ലാം ആകുമായിരുന്നു. അടുത്ത കാലം വരെ തീവ്ര ഹിന്ദുത്വം മാത്രമായിരുന്നു ഈ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നത്. സംഘ പരിവാര്‍ ഈ നാട്ടില്‍ നിലനില്‍ക്കാന്‍ അത്തരം തീവ്ര നിലപാടുകള്‍ അവര്‍ക്ക് ഒരാവശ്യമായിരുന്നു. അടുത്ത കാലം മുതല്‍ കേരളത്തിലെ കൃസ്ത്യാനികളില്‍ പെട്ട ചില തീവ്ര ഗ്രൂപ്പുകളും ഈ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നു. ക്രുസ്ത്യാനിസവും ഇസ്ലാമും ഇന്ത്യയിലെ മാത്രം വിഷയമല്ല. ലോകത്തിന്റെ പല ഭാഗത്തും അവര്‍ക്കിടയില്‍ സംവാദങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പക്ഷെ അത് അടുത്തിടെ കേരളത്തില്‍ കണ്ടു വരുന്നത് പോലെ ഒന്നായിരുന്നില്ല.

വാസ്ഗോഡി ഗാമയുടെ വരവോടു കൂടിയാണ് കേരളത്തില്‍ കൃസ്ത്യന്‍ സമൂഹം ശക്തിപ്പെട്ടു തുടങ്ങിയത് . പിന്നീട് ബ്രിട്ടീഷുകാര്‍ അധിനിവേശം പൂര്‍ത്തിയാക്കിയപ്പോള്‍ അത് കൂടുതല്‍ ശക്തിപ്പെട്ടു. മുസ്ലിം കൃസ്ത്യന്‍ മതങ്ങള്‍ അക്കാലത്ത് രണ്ടു വിരുദ്ധ സാമൂഹിക അവസ്ഥകളിലൂടെ കടന്നു പോയി. കേരള മുസ്ലിംകള്‍ക്ക് അന്ന് പറയാനുള്ളത് പോരാട്ടത്തിന്റെ ചരിത്രമാണ്‌. വാസ്ഗോഡിഗാമ കേരളത്തില്‍ കാലു കുത്തിയത് മുതല്‍ ആ പോരാട്ടം തുടങ്ങുന്നു. അന്ന് സാമൂതിരിയുടെ പിറകില്‍ മുസ്ലിം സമുദായം ഒന്നിച്ചു നിന്ന് പടപൊരുതി. അവരുടെ പണ്ഡിതര്‍ അതിനു ഇസ്ലാമിക മാനം രചിച്ചു. ആ പോരാട്ടം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നത് വരെ നീണ്ടു നിന്നു. ഇതിനിടയില്‍ അവര്‍ക്ക് വിദ്യാഭ്യാസ സാമൂഹിക കാര്യങ്ങളില്‍ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. അതൊരു അനുകൂല സാഹചര്യമായി കേരളത്തിലെ മറ്റു മത ജാതി സമൂഹങ്ങള്‍ മനസ്സിലാക്കി. മുസ്ലിംകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ അത് കൊണ്ട് തന്നെ മറ്റുള്ളവര്‍ പങ്കുവെച്ചു.

കാലത്തിന്റെ കറക്കത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പലതിനെ കുറിച്ചും മുസ്ലിം സമുദായം ബോധവാന്മാരായി. അവര്‍ അതെല്ലാം തിരിച്ചെടുക്കാനുള്ള തീവ്ര ശ്രമം ആരംഭിച്ചു. അത് തങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മറ്റു പലര്‍ക്കും തോന്നി . അന്നൊക്കെ മലപ്പുറം ജില്ലയില്‍ പഠിപ്പിക്കാന്‍ തെക്ക് നിന്നും അദ്ധ്യാപകന്‍ വരണം. ആ മാറ്റമാണ് പലര്‍ക്കും മുസ്ലിം സമുദായത്തോട് അസൂയ തോന്നാന്‍ കാരണമായത്‌. ശത്രുവിന്റെ ശത്രു മിത്രം എന്നിടത്താണ് കാര്യങ്ങള്‍ കിടക്കുന്നത്. ഇന്ന് അസൂയ മൂത്ത ആളുകള്‍ മുസ്ലിം വിരോധത്തില്‍ സംഘ പരിവാറിനെ കവച്ചു വെക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാം എന്നും നേരിട്ട ഒരു സാമൂഹിക അവസ്ഥയായി ഇതിനെ കാണാം. “ നിങ്ങള്‍ കോപം കൊണ്ട് കൈ കടിക്കുക” എന്നതാണ് ഖുര്‍ആന്‍ അവര്‍ക്ക് നല്‍കിയ മറുപടി. നാം ആര്‍ക്കും എതിരായി ഒന്നും ചെയ്യുന്നില്ല . അങ്ങിനെ ചെയ്യല്‍ നമ്മുടെ വിശ്വാസത്തിനു എതിരാണ്. സ്വയം നീറി മരിക്കുന്നവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് ചരിത്രം.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles