Current Date

Search
Close this search box.
Search
Close this search box.

ഇതാണ് നമ്മുടെ അടിസ്ഥാന ബാധ്യത

അല്ലാഹു പറയുന്നു: “അല്ലാഹുവിങ്കലേക്ക് വിളിക്കുകയും സൽകർമങ്ങൾ ചെയ്യുകയും ഞാൻ മുസ് ലിംകളിൽ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാൾ നല്ല വാക്ക് പറഞ്ഞവൻ ആരുണ്ട്? ” (ഖുർആൻ: 41:33)

നമുക്കു ചുറ്റും ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യർക്ക് ആരാണ് അല്ലാഹു ?, എന്താണ് ഖുർആൻ?, എന്താണ് ഇസ് ലാം?, മരണാനന്തരം എന്ത് സംഭവിക്കുന്നു? തുടങ്ങിയ മൗലികമായ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾ അറിയില്ല. അതിൽ സമ്പന്നരെന്നോ ദരിദ്രരെന്നോ ഭരണകർത്താക്കളെന്നോ ഭരണീയരെന്നോ വ്യത്യാസമില്ല.

ഇത്തരം അജ്ഞർക്കെല്ലാം ദീനിൻ്റെ സന്ദേശങ്ങൾ എത്തിക്കലാണ് ഏറ്റവും പുണ്യകരമായ പ്രവർത്തനം എന്നാണ് ഈ വചനങ്ങളിലൂടെ അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നത്.

സത്യവിശ്വാസികൾ എന്ന നിലയിൽ നമുക്ക് ഈ ലോകത്ത് നിർവ്വഹിക്കാനുള്ള അടിസ്ഥാ ന ദൗത്യം തന്നെ മനുഷ്യർക്ക് സമാർഗം പരിചയപ്പെടുത്തുക എന്ന ദഅവത്ത് (ദീനീ പ്രബോധനം) ആകുന്നു. വിശുദ്ധ ഖുർആനിൻ്റെ കേന്ദ്ര പ്രമേയങ്ങളിൽ മുഖ്യമായതത്രെ ദഅവത്ത്. എന്നല്ല, ഖുർ ആനിലുടനീളമുള്ള പ്രതിപാദ്യ വിഷയം ദഅവത്താണ്! അല്ലാഹു പ്രവാചകന്മാരെ ഭൂമിയിലേക്ക് അയച്ചതിൻ്റെ അടിസ്ഥാന ഉദ്ദേശ്യവും ദഅവത്ത് തന്നെ! ആ അർത്ഥത്തിൽ നാം ഏറെ വിസ്മരിച്ച ഉത്തരവാദിത്വമാണ് ദഅവത്ത്!

“വാക്കുകളിൽ ഏറ്റവും ഉൽകൃഷ്ടം” എന്നാണ് ഖുർആൻ ദഅവ ത്തിനെ കൃത്യപ്പെടുത്തുന്നത്. അഥവാ “ദാഇ” (അല്ലാഹുവിങ്കലേക്ക് വിളിക്കുന്നവർ/പ്രബോധകൻ /പ്രബോധക ) ആയിത്തീരലാണ് നമുക്ക് പ്രാപിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ പദവി! ആദ്യകാല മുസ് ലിംകൾ എല്ലാവരും തന്നെ ഇസ് ലാമിലേക്ക് കടന്നു വരുന്നതോടെ തന്നെ “ദാഇ”കളും ആ കുമായിരുന്നു. സ്വഹാബികളുടെ ചരിത്രം മുഴുവൻ ദഅവത്തിൻ്റെ ചരിത്രമാണ്.

ഇന്ത്യയിൽ കോടിക്കണക്കിനു മനുഷ്യർ ഇന്നും ബിംബാരാധകരായി തുടരുന്നതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമുക്ക് ഒരിക്കലും കൈ കഴുകി രക്ഷപ്പെടാൻ സാധ്യമല്ല! അതെ കുറിച്ചെല്ലാം അല്ലാഹു വിൻ്റെ മുമ്പിൽ നാളെ ഉത്തരം ബോധിപ്പിക്കേണ്ടി വരും!

വ്യാപകമായിക്കൊണ്ടിരിക്കുന്ന “ഇസ് ലാമോഫോബിയ” ആരോഗ്യകരമായ തിരുത്തലുകൾക്ക് വിധേയമാകാനും ഒന്നാമതായി നാം നിർവ്വഹിക്കേണ്ടത് ദഅവത്താണ്.

“മുസ് ലിം” എന്ന് പറയൽ പോലും കടുത്ത മർദ്ദന പീഢനങ്ങൾക്ക് കാരണമാവുന്ന സന്ദർഭത്തിലാണ് ഈ അധ്യായം അവതരിക്കുന്നത്. എന്നാൽ അപ്പോഴും അല്ലാഹു പറയുന്നത് ഞാൻ “മുസ് ലിം കളിൽ പെട്ടവനാണ് ” എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാനാണ് !

മുസ് ലിം ഉമ്മത്തിനോട് ഓരോ സത്യവിശ്വാസിക്കും / വിശ്വാസിനിക്കും ഉണ്ടാവേണ്ട പൊക്കിൾക്കൊടി ബന്ധം ഈ സൂക്തം അനാവരണം ചെയ്യുന്നു.

അല്ലാഹുവിങ്കൽ ഒരു സത്യവിശ്വാസിക്കുള്ള സ്ഥാനം മലക്കുകളേക്കാൾ ആദരണീയമാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട്. മാത്രമല്ല എന്തുമാത്രം വിയോജിപ്പുകൾ ഉണ്ടാവാമെങ്കിലും മുസ് ലിം സമുദായമാണ് നമ്മുടെ ചുമര് എന്ന കാര്യം വിസ്മരിക്കരുത്.

തീർച്ചയായും ചിന്തിക്കുന്നവർക്ക് ഏറെ ദൃഷ്ടാന്തങ്ങളുണ്ട് വിശുദ്ധ ഖുർആനിൻ്റെ ഈ പ്രഖ്യാപനങ്ങളിൽ!

Related Articles