Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ പ്രശ്നത്തിൻ്റെ വേര്

“ബ്രിട്ടൻ ബ്രിട്ടീഷുകാരുടെതും ഫ്രാൻസ് ഫ്രാൻസുകാരുടെതും പോലെ ഫലസ്തീൻ ഫലസ്തീനികളുടെതാണ്” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ വിശ്രുതമാണ്.

അതിനർഥം ഫലസ്തീൻ പ്രദേശത്ത് ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന എല്ലാവരും (മുസ് ലിം / (ക്രിസ്ത്യൻ, ജൂത ) വിഭാഗങ്ങളെല്ലാം തുടർന്നും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കണം എന്നത്രെ.

എന്നാൽ ഫലസ്തീൻ എന്ന സ്വതന്ത്ര അറബ് രാഷ്ട്രത്തിൽ കടന്നു കയറി യഹൂദർ മാത്രം അധിവസിക്കുന്ന ഒരു വംശീയ രാജ്യം നിർമിക്കാൻ സാമ്രാജ്യത്വ ശക്തികൾക്കുള്ള ചേതോവികാരം എന്തായിരുന്നു?

മുൻ അമേരിക്കൻ പ്രസിഡണ്ട് ഐസനോവറിൻ്റെ ഈ പ്രഖ്യാപനത്തിൽ നിന്ന് അത് മനസ്സിലാക്കാം:
“ലോകത്തെ പെട്രോളിയം ഖനികളുടെ മൂന്നിൽ രണ്ടും മധ്യപൗരസ്ത്യ ദേശത്താണ്. യൂറോപ്പിൻ്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും പെട്രോളിയം ആവശ്യങ്ങൾ അത് പൂർത്തീകരിക്കും”

ഇനി സിയോണിസ്റ്റ് താത്വികാചാര്യന്മാരിൽ പെട്ട നാഹം ഗോൾഡ്മാൻ പറയുന്നത് കേൾക്കുക:
“യഹൂദർക്ക് രാഷ്ട്രം സ്ഥാപിക്കാൻ ഉഗാണ്ടയിലോ മറ്റോ സ്ഥലം കരസ്ഥമാക്കുക സാധ്യമായിരുന്നു. പക്ഷെ ഫലസ്തീനല്ലാതെ മറ്റൊരു നാടും അവർക്കാവശ്യമില്ലായിരുന്നു. മത / ചരിത്ര / പരിഗണനകൾ കൊണ്ടോ തോറയിൽ ഫലസ്തീനെക്കുറിച്ച പരാമർശമുള്ളതുകൊണ്ടോ ആയിരുന്നില്ല ഇത്. പ്രത്യുത യൂറോപിൻ്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ഇടക്കുള്ള പാതകളുടെ സംഗമസ്ഥാനവും ലോക രാഷ്ട്രീയത്തെ സ്വാധീനിക്കാനും ലോകാധിപത്യം നേടാനുമുതകുന്ന തന്ത്രപ്രധാനമായ പ്രദേശവുമാണ് ഫലസ്തീൻ എന്നതായിരുന്നു കാരണം ”

ഫലസ്തീൻ അറബ് മണ്ണിലേക്ക് ക്രമപ്രവൃദ്ധമായാണ് ജൂത അധിനിവേശം നടന്നത്.1896 ൽ തിയഡോർ ഹർസലിൻ്റെ “ജൂതരാഷ്ട്രം” എന്ന കൃതി പുറത്തുവന്നു.ഫലസ്തീനിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കണമെന്നും ജൂതരല്ലാത്ത മുഴുവൻ മനുഷ്യരെയും പുറന്തള്ളണമെന്നുമുള്ള സയണിസത്തിൻ്റെ ഉള്ളിലിരുപ്പ് കൃത്യപ്പെടുത്തിയ പുസ്തകമായിരുന്നു ഇത്.

1916 ലെ, അറബ് / മുസ് ലിം നാടുകൾ സാമ്രാജ്യത്വ ശക്തികൾ വീതിച്ചെടുത്ത സൈക്സ് – പീകോ ഉടമ്പടി എന്ന ഗൂഢാലോചനയിൽ ഫലസ്തീനെ അന്താരാഷ്ട്ര മേൽനോട്ടത്തിലാക്കുക വഴി സാമ്രാജ്യത്വ ശക്തികൾ സിയോണിസ്റ്റുകൾക്ക് വംശീയ രാഷ്ട്ര നിർമിതിക്കുള്ള മാർഗം സുഗമമാക്കി. ഇതിനെല്ലാമിടയിൽ ശരീഫ് ഹുസൈനെ ഉപയോഗിച്ചും, ലോറൻസ് ഓഫ് അറേബ്യ എന്ന പേരിൽ പ്രച്ഛന്ന വേഷം ധരിച്ചെത്തിയ ചാരൻ വഴിയും ഉഥ്മാനി ഭരണ സംവിധാനം അവസാനിപ്പിക്കാൻ ബ്രിട്ടൻ കുതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരുന്നു! 1917 ൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബൽ ഫോറിൻ്റെ വഞ്ചനയും ചതിയും നിറഞ്ഞ”ബൽ ഫോർ പ്രഖ്യാപനം” പുറത്തു വന്നു! ഫലസ്തീനിൽ ജൂത വംശീയ രാഷ്ട്രം സ്ഥാപിക്കാൻ ബ്രിട്ടൻ പിന്തുണ നൽകും എന്നതായിരുന്നു അതിൻ്റെ കാമ്പ്. അതേ വർഷം തന്നെ ബ്രിട്ടീഷ് സേനാ മേധാവി അലൻബി “ഫലസ്തീൻ ജൂതന്മാർക്ക് ” എന്ന് വെട്ടിത്തുറന്ന് പറഞ്ഞു.

1947 ൽ പാശ്ചാത്യൻ നാടുകളുടെ ഗൂഢാലോചന ഐക്യരാഷ്ട്രസഭയുടെ നാവിലൂടെ പുറത്തുവന്നു. ഫലസ്തീൻ മണ്ണിൽ, അറബികളുടെ ഹൃദയത്തിൽ മൂർച്ചയുള്ള കത്തി കയറ്റിയതിനു തുല്യം ഇസ്രായേൽ എന്ന ചട്ടമ്പി രാഷ്ട്രം പിറവിയെടുത്തു! ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും ആർത്തലച്ചു വന്ന യഹൂദന്മാർ, അവരിലെ ഭീകര സംഘടനകളും സൈന്യവും പൊലീസും എല്ലാം ചേർന്ന് ഫലസ്തീനികളെ സ്വന്തം മണ്ണിൽ ഭ്രഷ്ടരാക്കി. വീടും സ്ഥലവും വസ്തുവകകളും കൊള്ളയടിച്ചു! പതിനായിരങ്ങളെ കൊന്നൊടുക്കി! ലക്ഷങ്ങളെ അഭയാർഥികളാക്കി! ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു ആ ദുരന്തം!

അവലംബ കൃതികൾ:
ഫലസ്തീൻ സമ്പൂർണ ചരിത്രം. ഡോ: ത്വാരിഖ് സുവൈദാൻ. (വിവർത്തനം: അബ്ദുർ റഹ്മാൻ മുന്നൂര് )
ഫലസ്തീൻ പ്രശ്നം. ഡോ: മുഹ് യിദ്ദീൻ ആലുവായ്. (പ്രസാധനം: ഐ.പി.എച്ച്)
????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles