Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിൻ്റെ സമഗ്രത

ഇസ്‌ലാം മനുഷ്യർക്ക് ഇഹലോകത്തും പരലോകത്തും രക്ഷയുടെ ആശയങ്ങളാണ് പഠിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ ഏകനായ ദൈവത്തിൽ വിശ്വസിക്കുക എന്നതാണ് അതിന്റെ ഒന്നാമത്തെ നിബന്ധനയായി ഖുർആൻ പഠിപ്പിക്കുന്നത്.

“ഇസ്‌ലാമിന്റെ സമഗ്രത” (“the inclusiveness of Islam”) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇസ്‌ലാം എല്ലാ കാലങ്ങൾക്കും സ്ഥലങ്ങൾക്കും വേണ്ടിയുള്ളതാണ് എന്നതാണ്. ഒരു വ്യക്തി എവിടെയായാലും ഇസ്‌ലാം അവന്റെ മതവും ജീവിതരീതിയും ആയിരിക്കണം. അന്ത്യപ്രവാചകൻ(സ്വ)യുടെ “അടയാളത്തിന്റെ” സ്വഭാവവും വ്യത്യസ്തമാണ്. കാരണം, ഈ അടയാളം പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്നവർക്കും, പിന്നീട് വന്നവർക്കും വരാനിരിക്കുന്നവർക്കും ഒരുപോലെ സത്യമാണ്. പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ “അടയാളം” ഖുർആൻ ആയിരുന്നു, അതിന്റെ അത്ഭുതകരമായ സ്വഭാവം ഇന്നും എന്നും വിലമതിക്കപ്പെടും. ഇസ്‌ലാം എന്ന മതത്തിൻ്റെ പൂർണ്ണത എല്ലാ കാലഘട്ടങ്ങളിലും മനുഷ്യരാശിയെ നയിക്കാൻ അതിന് കഴിയുന്ന രീതിയാണ്.

ഈ വിശേഷതയുടെ ശരിയായ ധാരണ നിരവധി പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ്. ആദ്യത്തെ പ്രധാന വിഷയം മുഹമ്മദ് നബിയിൽ നിക്ഷിപ്തമായ പ്രവാചകത്വത്തിന്റെ അന്തിമത്വമാണ്. രണ്ടാമത്തേത് മതത്തിന്റെ പൂർണതയെയും എല്ലാ കാലഘട്ടങ്ങളിലും മനുഷ്യരാശിയെ നയിക്കാൻ അതിന് കഴിയുന്ന രീതിയെയും കുറിച്ചാണ്.

മുഹമ്മദ് നബി (സ്വ) പഠിപ്പിച്ച ഇസ്‌ലാമിൽ, ഇസ്‌ലാം മാത്രമേയുള്ളൂ, അതിനു വേറെ വിശേഷണങ്ങൾ ആവശ്യമില്ല. എല്ലാം ഉൾക്കൊള്ളുന്ന ആശയം തന്നെയാണ് ഇസ്ലാം, പ്രത്യേകിച്ച് ഇൻക്ലൂസീവ് ഇസ്‌ലാം എന്നോ മറ്റോ വിശേഷണം ആവശ്യമില്ലതാനും. ഇസ്‌ലാമിലില്ലാത്ത മാനവീയത (Humanity) വേറൊരു തത്വസംഹിതയിലും ഇല്ലെന്നു മാത്രമല്ല, ഇനി ഉണ്ടാകാനും പോകുന്നില്ല. എന്നാൽ മറ്റു വിഭാഗക്കാർക്ക് സ്വീകാര്യമാകുന്ന രീതിയിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന ശ്രമമാകാം ഇൻക്ലൂസീവ് ഇസ്‌ലാം എന്നത്, അങ്ങനെയൊന്ന് ഇസ്‌ലാം ആവുകയില്ല, മറിച്ച് പുതിയ മതം ആവുകയേ ഉള്ളൂ. ആഗോളാടിസ്ഥാനത്തിലുള്ള സയണിസത്തിൻ്റ സ്വാധീനമോ അതിന്റെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന മറ്റുചില പ്രസ്ഥാനങ്ങളുടെ ആശയവുമായി ചേർക്കാവുന്ന ആശയം എന്നനിലയിൽമാത്രമേ അതിനെ കാണുവാൻ സാധിക്കുകയുള്ളൂ. മുസ്‌ലിംകളുടെ സാംസ്കാരിക തകർച്ച ലക്ഷ്യംവച്ചുകൊണ്ട് തമസ്സിൻ്റെ ഉപാസകർ ജന്മം നൽകിയ പ്രത്യയശാസ്ത്രമായ ഖാദിയാനിസം പോലെ.

എല്ലാവർക്കും രക്ഷ, എല്ലാവർക്കും രക്ഷയും മോക്ഷവും കിട്ടുന്നതാണ് എന്ന് പറയാൻ ഖുർആൻ അവതരിക്കേണ്ട കാര്യമുണ്ടോ.? ഈ ചോദ്യത്തിന് കാരണം ഖുർആൻ പറയുന്നതും അതുതന്നെയാണ് എന്നുള്ള വാദം ഉന്നയിക്കപ്പെടുന്നതോ തെറ്റിദ്ധരിപ്പിക്കപ്പെട്ടതോ കൊണ്ടാണ്. ദൈവിക വെളിപാടിന്റെ പൂർത്തീകരണത്തിന് വേണ്ടിയാണ് മുഹമ്മദ് നബി (സ്വ) ആഗതനായത്. ഖുർആൻ ഒരു മാറ്റത്തിരുത്തലുകളും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുഹമ്മദ് നബി (സ്വ) യുടെ ജീവിത മാതൃകകളും എല്ലാ വിശദാംശങ്ങളോടും കൂടി മനുഷ്യസമൂഹത്തിന്റെ മുമ്പിൽ നിലനിൽക്കുന്നു. ദൈവം ഒന്നായാലും പലതായാലും പ്രശ്നമില്ല മനുഷ്യൻ നന്നായാൽ മതി അവന് രക്ഷ കിട്ടും എന്നുള്ളതാവും ഇൻക്ലൂസിവ് ഇസ്ലാം, അതായിരിക്കാം ഇവർ പറയുന്ന മാനവികതയുടെ ഉയർന്ന തലം.

അല്ലാഹുവിങ്കൽ സ്വീകാര്യമായ ദീൻ ‘ഇസ്‌ലാമാണ്’ അതിനെ ‘മാനവികവൽക്കരിച്ചു’ കൊണ്ട് ‘അല്ലാഹുവിങ്കൽ സ്വീകാര്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്നതാകണം ഇൻക്ലൂസീവ് ഇസ്‌ലാം. എങ്കിൽ മാത്രമേ, ഇസ്‌ലാമിന്റെയും ഖുർആനിന്റെയും മൂല്യങ്ങൾ നേർപ്പിക്കാതെ ഉയർത്തിപ്പിടിക്കാൻ സാധിക്കു.

ISLAM IS NOT A SET OF HARDSHIP PRINCIPLES OR PRACTICE OF JURISPRUDENCE, BUT, THERE IS NO EASY ISLAM.

Related Articles