Friday, December 1, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Your Voice

പ്രവാചക നിയോഗത്തിന്റെ കാതലും ഇസ്ലാമിന്റെ അദ്വിതീയതയും

ഹാഫിള് സൽമാനുൽ ഫാരിസി by ഹാഫിള് സൽമാനുൽ ഫാരിസി
13/09/2022
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജാഹിലിയ്യത്തിന്റെ അനന്ത ചക്രവാളങ്ങളിൽ വ്യഹരിച്ച ഒരു ജന സമൂഹത്തെ ആത്മീയമായി തങ്ങളുടെസൃഷ്ടാവിലേക്ക് ബന്ധിപ്പിക്കുവാൻ ദൈവദൂതുമായി വന്ന ദൈവദൂതനാണ് പ്രവാചകൻ റസൂൽ (സ). പ്രവാചകനിയോഗം ഒരു സന്ദേശ പ്രസരണത്തിൽ പരിമിതമല്ല. അതിനു ഒരു പ്രക്ഷോപണം മതിയാവും. മനുഷ്യഹൃദയത്തിന്റെ പരിപൂർണവുമായ ഏകദൈവത്വത്തിന്റെ ആരാധനകൾ എന്ന മെക്കാനിസത്തിലൂടെസമഷ്ടിബോധത്തിൽ വേരുറപ്പിക്കുന്ന ഇസ്ലാമല്ലാതെ മറ്റൊരു മതം കാണാനാവില്ല. ഈ വസ്തുതകൾ മറ്റുഅമുസ്ലിം ചിന്തകർ ചാർത്തികൊടുത്ത മഹത്വങ്ങളുമായി ചേർത്ത് വായിക്കണം- പ്രവാചക നായകനാ( Hero is Prophet)യി തോമസ് കാർലൈൽ തെരഞ്ഞെടുത്തത; ലോകത്തെ ഈ ഏറ്റവും സ്വാധിനിച്ച 100 ചരിത്രവ്യക്തികളെ നയിക്കാൻ. മീഖയേൽ ഹാർട് തെരഞ്ഞിടുത്തത്. ബുദ്ധിജീവികൾക്ക് നിസ്സാരമായി തോന്നുമെങ്കിലുംപരിഗണനീയമായതും സാധാരണക്കാർക്ക് ദഹിക്കുന്നതുമായ മറ്റു വസ്തുക്കളും നോക്കണം.

“സൃഷ്ടാവിനുള്ളവിധേയത്വം” എന്ന അർത്ഥസമ്പുഷ്ടിയോടുള്ള പേരിൽ സാധാരണയായി വിളിക്കപ്പെടുന്ന വേറൊരു മതവുമില്ല. മറ്റു മതങ്ങളെല്ലാം സാധാരണയായി അറിയപ്പെടുന്നത് അവയുടെ കർത്താക്കളുടെ പേരിലോ ഗോത്രത്തിന്റെപേരിലോ ആണ് – ക്രിസ്തുമതം, ജൂതമതം, ഹിന്തുമതം, ബുദ്ധമതം എന്നിങ്ങനെ. മതത്തിനു ഇസ്ലാം നൽകിയപദംപോലും ദീൻ അഥവാ ജീവിതരീതി എന്നാണ്. ദീനുൽ ഇസ്ലാം എന്നാൽ, സൃഷ്ടാവിനു സമർപ്പിച്ച ജീവിതരീതിഎന്നാണ് യഥാർത്ഥത്തിൽ. ഇസ്ലാം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചൂഴ്ന്നുനിൽകുന്നു. വിശ്വാസത്തെബലപ്പെടുത്തിക്കൊണ്ടും ദൈവത്തിന്റെ നിതാന്ത സ്മരണ നിലനിർത്തിക്കൊണ്ടും. അഞ്ചു നേരത്തെ നിര്ബന്ധനമസ്കാരത്തിന് പുറമെ മുസ്ലിമിന്റെ ഓരോ അനക്കവും അടക്കവും അവനെ സ്വന്തം സൃഷ്ടാവിനെയുംപരിപാലകനെയും ഓർമപ്പെടുത്തുന്നു.

You might also like

മുസ്‍ലിം വിരുദ്ധതയെ ചോദ്യം ചെയ്യുന്ന ഫലസ്തീൻ ജൂത വിഭാഗങ്ങൾ

പ്രശാന്തി നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങള്‍

എത്രത്തോളമെന്നാൽ ഷൗചാലയത്തിൽ പോകുമ്പോഴും ഭാര്യയുമായിബന്ധപ്പെടുമ്പോൾ പോലും സൃഷ്ടാവിന്റെ സ്മരണയിലും കൃതഞതയിലും അവന്റെ ചുണ്ടനങ്ങുന്നു ;ഇത്തരംവ്യക്തിപരമായ കാര്യങ്ങൾ തുടങ്ങി ഭരണം, രാഷ്ട്രങ്ങൾ തമ്മിലെ പരസ്പര ബന്ധങ്ങൾ പോലുള്ള അന്താരാഷ്ട്രകാര്യങ്ങൾ വരെ. ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’ എന്നൊരു പ്രസ്താവന വിശുദ്ധഖുർആനിലോ ഹദീസുകളിലോ ഒരിടത്തും കാണാനാവില്ല. ഇത്രത്തോളം മനുഷ്യനെ അവന്റെ സൃഷ്ടാവുമായിബന്ധിപ്പിക്കുന്ന ഒരു മതം ഇല്ലതന്നെ. അങ്ങനെ ചെയ്യുമ്പോൾ മറ്റു ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെ പോലെ അവനെജീവിതവ്യവഹാരത്തിൽ നിന്നും . മീഖയേൽ ഹാർട് പ്രവാചകനെ ചരിത്രത്തെ ഏറ്റവും സ്വാധീനീച്ച 100 ചരിത്രപുരുഷന്മാരെ നയിക്കാൻ തെരഞ്ഞെടുത്തതിന് ന്യായീകരണമായി പറഞ്ഞത് ചരിത്രത്തിൽ പ്രവാചകനെ പോലെമതപരവും ഭൗതികവുമായ മണ്ഡലങ്ങളിൽ അതീവ വിജയശ്രീലാളിതനായ മറ്റൊരു വ്യക്തിയുമില്ല എന്നാണ്.

പ്രകൃതിയിലെ ഏറ്റവും മഹത്തായ ഈ സംഭവം എപ്പോഴും ഉണ്ടാവുന്ന ഒരു പ്രതിഭാസമല്ല. ഭൗതികമായകണ്ടത്തലുകളുടെ പേരിൽ നാം ശാസ്ത്രജ്ഞരെ ബഹുമാനിക്കുന്നു. സൃഷ്ടികളെ സൃഷ്ടാവുമായിഅടുപ്പിക്കുന്നതിനേക്കാൾ മഹത്തായ എന്ത് സേവനമാണുള്ളത്. ഏറ്റവും മഹത്തായ കാര്യങ്ങൾ ഏറ്റവുംഅപൂർവമായേ സംഭവിക്കുകയുള്ളൂ; ഏറ്റവും അത്യാവശ്യ സമയത്തു മാത്രം.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

പ്രവാചകദൗത്യത്തെഅനിവാര്യമാക്കുന്ന സാഹചര്യങ്ങളെന്തല്ലാമാണ്? സൃഷ്ടികൾ സൃഷ്ടാവിനെ മറക്കുന്ന സാഹചര്യം തന്നെ. സൃഷ്ടാവിനെക്കുറിച്ച ശരിയായ സമഷ്ടിബോധത്തിൽനിന്ന്‌ പാടെ നീങ്ങിപ്പോവുമ്പോഴാണ് അങ്ങനെസംഭവിക്കുക. നബിയുടെ കാലത്ത് അതായിരുന്നു അവസ്ഥ. നമുക് ഗിബ്ബനെ ഉദ്ധരിക്കാം. അതിൽ രണ്ടുകാര്യമുണ്ട്. ഒന്നാമതായി, ഗിബ്ബൺ പലരും കരുതുന്നപോലെ, ഇസ്ലാമിനോടും നബിയോടും നന്മവെച്ചുപുലർത്തിയിരുന്ന ആളൊന്നുമരുന്നില്ല. കിട്ടിയ പഴുതുകളെല്ലാം ഇസ്ലാമിനെയും നബിയെയുംആക്രമിക്കാൻ അദ്ദേഹം ഉപയോഗിച്ചട്ടുണ്ട്, ക്രൂരമായിത്തന്നെ. പണ്ടുള്ളവരെപ്പോലെ അത്ര വന്യവുമായിരുന്നില്ല എന്നുമാത്രം. രണ്ടാമതായി, ലോകം അംഗീകരിച്ച എക്കാലത്തെയും വലിയചരിത്രകാന്മാരിൽ ഒരാളാണദ്ദേഹം. ഈ രണ്ടു കാരണങ്ങളാൽ ഇസ്ലാമിനനുകൂലമായ അദ്ദേഹത്തിന്റെവാക്കുകളിൽ സത്യം സംശയമറ്റതായി മുഴച്ചുനിൽകും. ശത്രുവിന്റെ പ്രശംസ കയറ്റത്തായിരിക്കുമല്ലോ. അദ്ദേഹംആ കാലത്തെക്കുറിച്ചു എന്തുപറയുന്നു?

“…ഇസ്രായീൽ സന്തതികൾ ഒരു ജനതയെന്ന നിലയിൽഅവസാനിച്ചിരുന്നു. ലോകമതങ്ങൾ അത്യുന്നത ദൈവത്തിന് സന്താനങ്ങളെയും കൂട്ടുകാരെയും ആരോപിക്കുകവഴി വമ്പിച്ച തെറ്റിലുമായിരുന്നു. പ്രാകൃതമായ അറേബ്യൻ ബിംബാരാധനയിൽ ഈ കുറ്റം പ്രകടവുംലജ്ജാവിഹീനവുമായിരുന്നു. സാബിയനുകൾ അവരുടെ ഖഗോളീയ ശ്രേണിയിൽ പ്രഥമ ഗ്രഹത്തിന് അഥവാപരമമായ ബുദ്ധിക്ക് പ്രാമുഘ്യംനൽകി. രണ്ടു വിരുദ്ധ ത്വത്തങ്ങളുടെ നിതാന്ത സംഘട്ടനത്തിൽ മാഗിയൻജേതാവിന്റെ അപൂർണത വെളിവായി. ഏഴാം നൂറ്റാണ്ടിലെ കൃസ്ത്യാനികൾ പാഗനിസത്തോട് തുല്യമായവിശ്വാസവൈകല്യത്തിലേക് ബുദ്ധിവിഹീനമായി കൂപ്പുകുത്തിയിരുന്നു. അവരുടെ രഹസ്യവും പരസ്യവുമായഅർച്ചനകൾ രൂപങ്ങൾക്കും ബിംബങ്ങൾക്കുമായി. സർവ്വശക്തന്റെ സിംഹാസനം രക്തസാക്ഷികളുടെയുംവിശുദ്ധന്മാരുടെയും മാലാഖമാരുടെയും കരിമേഘങ്ങൾ കൊണ്ട് ഇരുണ്ടു. അറേബ്യയുടെ വളക്കൂറുള്ള മണ്ണിൽവളർന്ന കൊളീറിഡിയൻ മതഭ്രഷടർ കന്യാമറിയത്തിന് ദേവതയുടെ നാമവും ബഹുമാനവും നൽകിത്രയേകത്വത്തിന്റെയും അവതാരത്തിന്റെയും നിഗൂഢത ദൈവത്തിന്റെ ഏകത്വത്തിന് വിരുദ്ധമായി തോന്നി. പ്രത്യക്ഷമായ അർത്ഥത്തിൽ അത് മൂന്ന് തുല്യ ദൈവിക വ്യക്തിതങ്ങളെ പ്രതിഷ്ഠിക്കുന്നു. ജീസസ് എന്നമനുഷ്യനെ ദൈവപുത്രന്റെ ധാധുവായി മാറ്റുകയും ചെയ്യുന്നു. ക്ഷമയറ്റ ജിജ്ഞാസ ദൈവാലയത്തിന്റെ പർദനീക്കി…. മുഹമ്മദിന്റെ വിശ്വാസസംഹിത ദ്വയാർത്ഥത്തിൽ നിന്നും സന്ദേഹത്തിൽ നിന്നും മുക്തമാണ്. ഖുർആൻദൈവത്വത്തിന്റെ ഏകത്വത്തിനുള്ള മഹത്തായ സത്യസാക്ഷ്യവുമാണ്. !

മതത്തിൽ വിശ്വസിക്കുവാനുള്ള പ്രതിബന്ധമായി നിരീശ്വരവാദികൾ ഉന്നയിക്കാറുള്ള ഒരു വാദം ലോകത്ത് അനേകം മതങ്ങളുണ്ടെന്നും ഏതിൽ വിശ്വസിക്കണമെന്നറിയാതെ ആളുകൾ നട്ടം തിരിയേണ്ടിവരുന്നുവെന്നുമാണ്. why iam not a christian എന്ന ഗ്രന്ധത്തിൽ ബർട്രൻഡ് റസ്സൽ അത്തരമൊരു വാദംഉന്നയിക്കുന്നുണ്ട്. എന്നാൽ, ലോകത്ത് ഒരേ വിശ്വാസപ്രമങ്ങളോടെ ഒന്നിലധികം സാർവലൗകിക മതങ്ങൾഉണ്ടെങ്കിൽ ഈ വാദം ന്യായയുക്തമാണ്. അത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല എന്നതാണ് യാഥാർഥ്യം. എല്ലാസാർവലൗകിക മതങ്ങൾക്കും വ്യതിരിക്തവും അദ്വിതീയവുമായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിൽ, ഗിബ്ബൺസാക്ഷ്യപ്പെടുത്തിയത് പോലെ, ആശയക്കുഴപ്പമില്ലാത്ത നിലയിൽ ശുദ്ധ ഏകദൈവ വിശ്വാസത്തിലേക്ക്ഷണിക്കുന്ന മതം ഇസ്ലാമേയുള്ളൂ. യഥാർത്ഥത്തിൽ ഇത് ദൈവാസ്തിക്യത്തിനു തന്നെ ദൃഷ്ടാന്തമാണ്. അല്ലെങ്കിൽ ലോകത്ത് അനേകം ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങൾ ഉള്ളപ്പോൾ കലർപ്പില്ലാത്തഏകദൈവ വിശ്വാസം മറ്റു സാർവലൗകിക മതങ്ങൾ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? ഇതെല്ലംതെളിയിക്കുന്നത് ദൈവം നിയോഗിച്ച ഒരു പ്രവാചകന്, ദൈവത്തിന്റെ നിർദ്ദേശങ്ങൾ അണുമണിയോളം തെറ്റാതെമാത്രമേ ഒരു സാർവലൗകിക മതം നിലവിൽ വരുത്തുവാൻ കഴിയുകയുള്ളു എന്നാണ്. തികച്ചുംവസ്തുനിഷ്ഠമായ ഈ സത്യം കേവലമൊരു വിശ്വാസമല്ല. സംശയമുണ്ടെങ്കിൽ കഴിഞ്ഞ 1400 വർഷത്തെചരിത്രത്തോട് ചോദിക്കാം. ഇസ്ലാമിന്റെ പ്രവാചകൻ പ്രവചിച്ചു, ഇനിയൊരു പ്രവാചകനെ പ്രധീക്ഷിക്കേണ്ടന്ന്. അത് അക്ഷര പ്രതി സംഭവിച്ചു. മലയാളത്തിൽ ആനന്ദിനെപ്പോലെ നബിയെ നിന്ദിച്ച മറ്റൊരുഎഴുത്തുകാരനില്ല;ഇടമുറക് പോലും സമ്മതിച്ച ചരിത്ര വസ്‌തുതയാണ്‌ “…. ഇസ്ലാമിന് ശേഷംപതിനഞ്ചോളം നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഈ സംഘടിത മതങ്ങളുടെ അടുത്തെങ്ങാൻ വരാൻ കെല്പുള്ള ഒരുമതം പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല… ” എന്ന്. മാത്രവുമല്ല, ചരിത്രത്തിൽ മതമുണ്ടാക്കാൻ ശ്രമിചു പരാജയപ്പെട്ടവർഉണ്ട്. മുഗൾ ചക്രവർത്തി അക്ബറിനെപോലെ പരമാധികാരവും ലോകപണ്ഡിതന്മാരുടെ സേവനങ്ങളുംഎടുത്തുപയോഗിച്ചിട്ടും അത് സാധിച്ചില്ല.

 

റഫറൻസ് :
. The 100: A Ranking of most influential person in history-Pg 3
. The Decline and Fall of Empire- Pg 229,230
. ജൈവമനുഷ്യൻ

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Facebook Comments
Post Views: 124
Tags: prophet muhammadthe prophetic mission
ഹാഫിള് സൽമാനുൽ ഫാരിസി

ഹാഫിള് സൽമാനുൽ ഫാരിസി

Related Posts

Your Voice

മുസ്‍ലിം വിരുദ്ധതയെ ചോദ്യം ചെയ്യുന്ന ഫലസ്തീൻ ജൂത വിഭാഗങ്ങൾ

14/11/2023
Your Voice

പ്രശാന്തി നല്‍കുന്ന ഖുര്‍ആന്‍ വചനങ്ങള്‍

13/11/2023
Your Voice

കുടിയേറ്റ കൊളോണിയലിസത്തെ ചിത്രീകരിക്കുന്ന ‘ദ പ്രസൻറ്’

10/11/2023

Recent Post

  • ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍
    By webdesk
  • വെടിനിര്‍ത്തല്‍ നീട്ടിയില്ല; യുദ്ധം പുന:രാരംഭിച്ച് ഇസ്രായേല്‍
    By webdesk
  • ഡിസംബര്‍ ഒന്ന്: വിവര്‍ത്തന ഭീകരതയുടെ ഇരുപത്തിയാറാണ്ട്
    By കെ. നജാത്തുല്ല
  • ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല
    By മര്‍വാന്‍ ബിശാറ
  • ആഇദുന്‍ ഇലാ ഹൈഫ; വേര്‍പാടിന്റെ കഥ പറയുന്ന ഫലസ്തീനിയന്‍ നോവല്‍
    By സല്‍മാന്‍ കൂടല്ലൂര്‍

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editorial Desk Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Palestine Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editorial Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!