Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ: സർവ്വാദരണീയമായ വ്യക്തിത്വം

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നാനാതുറകളിലുള്ളവരുമായി സ്നേഹ ബന്ധങ്ങൾ മുറുകെ പിടിച്ച മഹൽ വ്യക്തിത്വമാണ്. സയ്യിദ് കുടുംബാംഗമെന്ന പദവിയുടെ മഹനീയത സാധാരണക്കാരുമായുള്ള ഇടപഴകലിൻ്റെ തിളക്കത്തിൽ ചാർത്തി വെച്ചതാണ് അദ്ദേഹത്തിൻ്റെ സൗഹൃദങ്ങൾ. പാപ്പിനിശ്ശേരിയിൽ ഞാൻ താമസമാക്കിയ ആദ്യ ദിവസം മുതൽ സൗഹൃദം കോർത്ത ഏറ്റവും നല്ല അയൽവാസിയായിരുന്നു തങ്ങൾ അവർകൾ.

കോളജ് വിദ്യാഭ്യാസ കാലത്തെ വിദ്യാർഥി രാഷ്ട്രീയം മുതൽ, ആദ്യ കാല ഇസ്ലാമിക നവജാഗരണത്തെയും ധാർമ്മിക പോരാട്ടങ്ങളെയും എല്ലാം ഉയർന്ന വീക്ഷണത്തോടെയാണ് വിവരിക്കാറ്. ദീനി സേവനവും പൊതു സേവനവും സാമൂഹിക ബന്ധങ്ങളും സർഗാത്മകമായ നിലയിൽ കാത്ത് സൂക്ഷിച്ചു. കക്ഷി മാത്സര്യങ്ങൾക്കതീതമായിരുന്നു ബന്ധങ്ങൾ. ശാരീരിക അവശതകളെ തുടർന്ന് ദുബൈയിൽ ചികിത്സയിലായിരുന്നു. യു.എ.ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിംസ് (എയിം) ട്രഷറർ പദവികൾ വഹിക്കുകയായിരുന്നു. നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയാണ്. ഗൾഫിലെ മലയാളികൾക്ക് ഏറെ പ്രിയങ്കരനും സംഘടനാ ഭേദമന്യേ സ്വീകാര്യനുമായ ഹാമിദ് കോയമ്മ തങ്ങൾ, സുന്നി സെന്ററിന് കീഴിലുള്ള ഗൾഫിലെ ഏറ്റവും വലിയ മദ്‌റസാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിത്വമാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതാക്കളുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നു.

അല്ലാഹു ഏറെ തൃപ്തിപ്പെട്ടവരിൽ ഉൾപ്പെടുത്തുകയും ജീവിത കാലം ചെയ്ത എല്ലാ നന്മകളെയും ഏറിയ പ്രതിഫലത്താൽ നാഥൻ സ്വർഗത്തിൽ അലങ്കരിച്ച് കൊടുക്കുകയും ചെയ്യട്ടെ.!

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകും

യുഎഇയിലെ മത-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു. 67 വയസായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ദുബൈ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങൾ ദുബൈ ദേരയിലായിരുന്നു താമസം. നാല് പതിറ്റാണ്ടായി ദുബൈയിലുണ്ട്.

സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനുമാണ്. ഗൾഫിലെ മലയാളികൾക്ക് സംഘടനാ ഭേദമന്യേ സ്വീകാര്യനായ തങ്ങൾ, സുന്നി സെന്ററിന് കീഴിലുള്ള ഗൾഫിലെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. കമ്പിൽ മാപ്പിള ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ എംഎസ്എഫ് യൂനിറ്റ് പ്രസിഡന്റായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. തളിപ്പറമ്പ് സർസയ്യിദ് കോളജിലും എംഎസ്എഫ് പ്രവർത്തങ്ങളുടെ മുൻനിരയിൽ സജീവമായി. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹം കെഎംസിസിയുടെ ഉപദേശകൻ കൂടിയായിരുന്നു. ഭാര്യ ഉമ്മു ഹബീബ. സിറാജ്, സയ്യിദ് ജലാലുദ്ദീൻ, യാസീൻ, ആമിന, മിസ്ബാഹ്, സുബൈർ, നബ്ഹാൻ എന്നിവരാണ് മക്കൾ. സഗീർ ആണ് മരുമകൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് സുന്നി സെന്റർ ഭാരവാഹികൾ അറിയിച്ചു.

Related Articles