Current Date

Search
Close this search box.
Search
Close this search box.

ജനകോടികളുടെ നേതാവ്

prophet.jpg

വളരെ ചുരുങ്ങിയ കാലത്തെ പരിചയമേ മുഹമ്മദ് നബിയുമായി എനിക്കുള്ളൂ. എങ്കിലും പരിശുദ്ധ ഖുർആനിൽക്കൂടി കണ്ടതും കിട്ടിയതും ആയതിനാൽ സത്യ സന്ധവും ആധികാരികവും എന്ന പ്രത്യേകത അതിനുണ്ട്. ഭാവി ജീവിതത്തിന്റെ അടിസ്ഥാന മൂല്യമായി നില നിറുത്തണമെന്ന ലക്ഷ്യബോധത്തോടെ ആത്മാർഥമായി, പ്രാർഥനാപൂർവം നടത്തിയ അന്വേഷണങ്ങളും പരിശോധനകളും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് വിശ്വസിക്കുന്നതോടൊപ്പം ഇനിയും അതേ സഹായത്താൽ മുന്നോട്ടു തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

രാജ്യത്തിന്റെയോ രാജാവിന്റെയോ പ്രതിനിധിക്കുള്ള പദവി എന്തെന്നും എത്രയെന്നും നമുക്കറിയാം. എന്നാൽ എല്ലാ അധികാരങ്ങളുടെയും അവകാശങ്ങളുടെയും അധിപതിയായ അല്ലാഹുവിന്റെ പ്രതിനിധിയും വക്താവുമായ പ്രവാചകന് ദൈവം നൽകിയിട്ടുള്ള സ്ഥാനത്തിന്റെ മഹത്വവും മാഹാത്മ്യവും വേണ്ടത്ര മനസ്സിലാക്കുന്നതിൽ തൽപരരല്ല നമ്മളാരും.

പള്ളിയിലായാലും വീട്ടിലായാലും ദിവസത്തിൽ അനേക പ്രാവശ്യം ഓരോ മുസ്ലിമും ആവർത്തിക്കുന്നതാണ് ഇസ്ലാമിലെ ഏറ്റവും പ്രധാനമായ ഈ ആദർശവാക്യം.

“ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹ്.” അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി വേറെ ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. മുഹമ്മദ് നബി ആരാണെന്ന് വളരെ വ്യക്തമായി ലോകത്തിനു മുമ്പിൽ വിളിച്ചു പറയുകയാണ് ഹ്രസ്വമായ ഈ വാക്യം.

പ്രപഞ്ചത്തിന്റെയും അതിലെ ജീവനുള്ളതോ ഇല്ലാത്തതോ ആയ സകല വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണെന്നും ജീവനും മരണവും തരുന്നതും ജീവജാലങ്ങളുടെ പരിപാലനം നടത്തുന്നതും അവനാണെന്നും ആരാധനക്ക് അർഹനായി ആ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് ആ ദൈവത്തിന്റെ ദൂതനാണ് എന്നുമാണ് ആ വാക്യം നടത്തുന്ന പ്രഖ്യാപനം. ദൈവത്തിന്റെ ദൂതൻ എന്ന നിലയിൽ മുഹമ്മദിന് ദൈവസമക്ഷമുള്ള ഉന്നതസ്ഥാനവും പദവിയും വിവരിക്കുക എളുപ്പമല്ല.

പള്ളിയിലായാലും വീട്ടിലായാലും ദിവസത്തിൽ അനേക പ്രാവശ്യം ഓരോ മുസ്ലിമും ആവർത്തിക്കുന്നതാണ് ഇസ്ലാമിലെ ഏറ്റവും പ്രധാനമായ ഈ ആദർശവാക്യം.

ആ ഉന്നത പദവി അല്ലാഹുവിനു സ്വീകാര്യമായ വിധം ഏറ്റവും നന്നായും സ്തുത്യർഹമായും നിർവഹിച്ച് മുഹമ്മദിന് പ്രത്യേകമായ ചില ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും അനുവദിച്ചു കൊടുത്തതായി ഖുർആനിൽക്കൂടി അല്ലാഹു അറിയിക്കുന്നുണ്ട്. മുഹമ്മദിനെ പിൻപറ്റുന്നവരെയും അല്ലാഹു ആ ആനുകൂല്യത്തിന് അർഹരാക്കിയിരിക്കുന്നു. അല്ലാഹു പറഞ്ഞത് ഇങ്ങനെ:

“സത്യവിശ്വാസം സ്വീകരിക്കുകയും സൽക്കർമങ്ങളാചരിക്കുകയും മുഹമ്മദിന് അവതീർണമായതിൽ, അഥവാ, തങ്ങളുടെ നാഥനിൽ നിന്നുള്ള പരമസത്യത്തിൽ വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു” (47:2).

ആ വചനം വായിക്കുമ്പോൾ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്ന ആളെന്ന നിലയിൽ ഈ അടിമക്കും പാപമോചനം നൽകി അനുഗ്രഹിക്കണമേ എന്നാണ് എന്റെ യാചന.

അതിമഹത്തായ ഒരു രാത്രിയിൽ അല്ലാഹുവിന്റെ ദൂതന്മാരിൽ പ്രമുഖനായ ജിബ്രീൽ എന്ന മാലാഖ ആകാശചക്രവാളത്തിൽ രണ്ട് അമ്പെയ്ത്ത് ദൂരത്തിൽനിന്ന് നബിയെ ഓതിക്കേൾപ്പിച്ച് പഠിപ്പിച്ചതാണ് വിശുദ്ധ ഖുർആൻ എന്നും 23 കൊല്ലം കൊണ്ടാണ് അത് പൂർത്തിയായതെന്നും പറയുമ്പോൾ യാതൊരു സംശയവും കൂടാതെ ഞാനത് വിശ്വസിക്കുന്നു. അതിലെ ഓരോ സൂക്തവും അല്ലാഹുവിൽ നിന്ന് എന്ന് ഖുർആൻ ആവർത്തിച്ചു പ്രസ്താവിക്കുമ്പോൾ അതിലുമില്ല എനിക്ക് അൽപവും അവിശ്വാസം.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

മുഹമ്മദ് നബിയുടെ സ്വന്തമായി ആ ഗ്രന്ഥത്തിൽ യാതൊന്നുമില്ലെന്നും അല്ലാഹുവിന്റേതല്ലാത്ത ഒരൊറ്റ സൂക്തം പോലും അതിൽ കാണാൻ കഴിയുന്നതല്ലെന്നും ഖുർആൻ ആവർത്തിച്ചു പറയുമ്പോൾ അതിൽ അവിശ്വസിക്കേണ്ടതായി എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല തൗറാത്ത്, ഇഞ്ചീൽ(ബൈ ബിൾ പഴയതും പുതിയതുമായ നിയമങ്ങൾ തുടങ്ങിയ ദൈവിക ഗ്രന്ഥങ്ങളുമാ യുള്ള ഒത്തുനോട്ടങ്ങളിലും താരതമ്യ പരിശോധനകളിലും അസാമാന്യമായ യോജിപ്പല്ലാതെ വൈരുധ്യങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുതകളും അവയുടെ ഉറവിടം ദൈവികം തന്നെ എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഞാൻ മനസ്സിലാക്കി.

മുഹമ്മദ് നബിയുടെ ആഗമനത്തെപ്പറ്റി മൂസാനബിയും(മോസസ്) യേശുവും മുൻകൂട്ടിപ്പറഞ്ഞ് ബൈബിൾ ഭാഗങ്ങളിലെ പ്രസ്താവനകൾ മുഹമ്മദ് നബിയെ സംബന്ധിച്ചു മാത്രം പൂർണമായി യോജിക്കുന്നതും മറ്റാരെ സംബന്ധിച്ചും യോജിക്കാത്തതാണെന്നും എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

പൂർവ പിതാവായ അബ്രഹാം എന്ന ഇബ്റാഹീം നബിയുടെ മതമായിരുന്നു ഇസ്ലാം. എല്ലാ മനുഷ്യർക്കും വേണ്ടി ദൈവം തന്നെ നിശ്ചയിച്ചതും തീരുമാനിച്ചതുമാണ് ആ മതം. അല്ലാഹുവാണ് അതിന് ഇസ്ലാം എന്ന് പേരു നൽകിയ തും. ദൈവകൽപനകൾ അനുസരിച്ചും ദൈവത്തിന് പൂർണമായി കീഴ്പ്പെട്ടും നന്മ ചെയ്തു ജീവിക്കലാണ് ഇസ്ലാമെന്ന് ഖുർആൻ പഠിപ്പിക്കുന്നു. ഇസ്ലാം എന്ന വാക്കിന് സമാധാനം എന്നുമുണ്ട് അർഥം. ജാതിയോ മതമോ സൂചിപ്പിക്കുന്ന പേരല്ല ഇസ്ലാം. മറിച്ച് ഒരു ഉത്തമസമുദായത്തിനു യോജിച്ച് ഉന്നത നിലവാരവും മികച്ച സാമൂഹിക, സാംസ്കാരിക, നിയമസംഹിതകളുമുള്ള ഒരു ജീവിത വ്യവസ്ഥിതിയും ആണ് അത് വിഭാവനം ചെയ്യുന്നത്.

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles