Current Date

Search
Close this search box.
Search
Close this search box.

അതുല്യ വ്യക്തിത്വത്തിൻെറ ഉടമ

എണ്ണിയാൽ തിട്ടപ്പെടുത്താൻ കഴിയാത്ത നിരവധി വിശേഷണങ്ങളുള്ള ഒരു മഹാ വ്യക്തിത്വത്തിൻെറ ഉടമയാണ് പ്രൊഫ. കെ.എ.സിദ്ദീഖ് ഹസ്സൻ. ജീവിതത്തിൻറെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിദ്ദീഖ് ഹസ്സൻ സാഹിബിന് ഏറ്റവും അനുയോജ്യമായ പദവി നേതൃത്വം തന്നെയായിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുസ്ലിംങ്ങളെയും അധ:സ്ഥിത വിഭാഗത്തേയും പുരോഗതിയിലേക്കും ഉന്നമനത്തിലേക്കും കൈപിടിച്ചുയർത്തിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ. കർമ്മനിരതൻ, കുശാഗ്ര ബുദ്ധി, പണ്ഡിതൻ, എഴുത്തുകാരൻ, പ്രാസംഗികൻ, സംഘാടകൻ അങ്ങനെ സിദ്ദീഖ് ഹസ്സൻ സാഹിബിന് ചേരുന്ന വിശേഷണങ്ങൾ അനവധി.

വ്യതിരിക്തമായ നേതാവായിരുന്നു അദ്ദേഹം. നമ്മുടേത് പോലുള്ള സമൂഹത്തിൽ നാവ് പരമാവധി ഉപയോഗപ്പെടുത്തി നേതൃത്വത്തിൽ എത്തുന്നവരുണ്ട്. നൂലിൽകെട്ടി ആകാശത്ത് നിന്ന് പദവികളിലേക്ക് ഇറങ്ങിവരുന്നവരുണ്ട്. ലോബീംഗിലൂടെ നേതൃത്വത്തിലേക്ക് എത്തുന്നവരുണ്ട്. അതിൽനിന്ന് തീർത്തും വിത്യസ്തമായി ജനഹൃദയങ്ങളുടെ സ്നേഹവും ആശിർവാദവും നേടി ഉയർന്ന് വന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് പ്രൊഫ. കെ.എ.സിദ്ദീഖ് ഹസ്സൻ. ഉപയോഗപ്പെടുത്താൻ പറ്റിയ എല്ലാ അവസരങ്ങളേയും വ്യക്തികളേയും അദ്ദേഹം പരമാവധി തൻറെ നേതൃകാലയാളവിൽ ഉപയോഗപ്പെടുത്തി എന്നതിലാണ് ഒരു നേതാവ് എന്ന നിലയിൽ അദ്ദേഹത്തിൻറെ വിജയം.

അത്തരത്തിൽപ്പെട്ട അനേകം സന്ദർഭങ്ങളിൽ ഒന്നായിരുന്നു കേരള ഹജ്ജ് ഗ്രൂപ്പ് കാഫിലയോടൊപ്പം 1995ൽ ഹജ്ജ് നിർവ്വഹിക്കാൻ വന്നതിൻറെ ഓർമ്മകൾ. പല പ്രമുഖരോടൊപ്പം ആ കാഫലയിൽ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ബാബാ ആറ്റോമിക് റിസർച്ച് സെൻറെറിലെ അന്തരിച്ച മർഹൂം ഡോ.കെ.എം. അബൂബക്കർ സാഹിബും ഉണ്ടായിരുന്നു. ഭക്തിയിലൂം ആത്മയതയിലും മാത്രം തീർത്ഥാടകർ മുഴുകുന്ന സമയം. എന്നാൽ ആ അവസരം അതിന് മാത്രം ഉപയോഗപ്പെടുത്താതെ, ഡോ.കെ.എം. അബൂബക്കർ സാഹിബിൻറെ ധിഷണാ വൈഭവത്തെ ഉപയോഗപ്പെടുത്തുന്നതിലായിരുന്നു സിദ്ദീഖ് ഹസ്സൻ സാഹിബിൻറെ ശ്രദ്ധ.

ആ രണ്ട് മഹദ് വ്യക്തികളുടെ അപൂർവ്വ സംഗമത്തിൻറെ ബ്രയിൻ ചൈൽഡാണ് ഇപ്പോൾ കാൽ നൂറ്റാണ്ട് പിന്നിടുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ്റെർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി) എന്ന പ്രസ്ഥാനം. ചുരുങ്ങിയ കാലം കൊണ്ട് വിദ്യാഭ്യാസ, തൊഴിൽ, സാമൂഹ്യ ശാക്തീകരണ മേഖലയിൽ ഇതിഹാസ തുല്യമായ നേട്ടങ്ങൾ കൈവരിക്കാൻ സിജിക്ക് സാധിച്ചതിൽ പ്രൊഫ. കെ.എ.സിദ്ദീഖ് ഹസ്സൻ സാഹിബും നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇക്കാര്യം ഡോ. അബൂബക്കർ സാഹിബ് തന്നെ പലപ്പോഴും അനുസ്മരിച്ചതാണ്.

എത്ര പ്രസംഗം നിർവ്വഹിച്ചു എന്നതൊ എത്ര ഗ്രന്ഥം രചരിച്ചു എന്നതൊ അല്ല ഒരു നേതാവിനെ മഹത്വത്തിലേക്ക് ഉയർത്തുന്നത്. താൻ ഏറ്റെടുത്ത പദവിയിലിരിക്കെ, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടാനും അവരെ ഉന്നതിയിലേക്കത്തെിക്കുവാനും എത്ര കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു എന്നതിലാണ് ഒരു നേതാവിൻറെ മഹത്വം ഉൾകൊള്ളുന്നത്. ആ അർത്ഥത്തിൽ പ്രൊഫ. കെ.എ.സിദ്ദീഖ് ഹസ്സനോട് താരതമ്യപ്പെടുത്താവുന്ന നേതാക്കൾ വിരലിലെണ്ണാവുന്നവരെ മാത്രമേ കാണാൻ കഴിയൂ.

ഇന്ത്യൻ പാശ്ചാതലത്തിൽ ഒരു മതപരിവേഷമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പ്രസ്ഥാനത്തെ ജനകീയവൽകരിക്കുന്നതിൽ, അതിർത്ഥികൾ ഭേദിച്ച്, വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ഒരു പുരുഷായുസ്സിൽ ചെയ്ത്തീർക്കുന്നതിനേക്കാൾ പതിന്മടങ്ങ് കാര്യങ്ങൾ വിരലിലെണ്ണാവുന്ന ഏതാനും വർഷങ്ങൾകൊണ്ട് ചെയ്തുതീർത്തുവെന്നത് വിദൂരത്ത് നിന്ന് വീക്ഷിക്കുമ്പോൾ അൽഭുതവും നടുക്കവും ഉളവാക്കുന്നു.

പുതുതലമുറ നേതാക്കൾക്ക് ഒരു പാഠപുസ്തകമാണ് പ്രൊഫ. കെ.എ.സിദ്ദീഖ് ഹസ്സൻറെ ജീവിതവും നേതൃപാഠവ ശേഷിയും. അത് മാതൃകയാക്കുന്ന നേതാക്കൾ മാത്രമല്ല ആ സമൂഹവും ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടും. നേതാവായാൽ വേദികളിൽ നിന്നും വേദികളിലേക്ക് പ്രയാണം ചെയ്യുന്ന ശീലമാണല്ലോ നമ്മുടെ രാജ്യത്ത് പൊതുവെ കണ്ട് വരുന്നത്. എന്നാൽ അതിൽ നിന്ന് വിത്യസ്തമായി കൃത്യമായ ഗൃഹപാഠം നടത്തുകയും ഗവേഷണത്തിലും വായനയിലും തൽപരനായിരുന്ന ഒരു നേതാവായിരുന്നു പ്രൊഫ. കെ.എ.സിദ്ദീഖ് ഹസ്സൻ.

1984 ൽ ചേന്ദമംഗല്ലൂർ ഇലാഹിയ കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ പ്രഭാത നമസ്കാരത്തിൽ എന്നും പങ്കെടുത്തിരുന്ന ഒരു കുറിയ മനുഷ്യൻ ശ്രദ്ധയിൽപ്പെട്ടു. കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, കോടഞ്ചേരി കോളേജിലെ പ്രൊഫസർ കെ.എ.സിദ്ദീഖ് ഹസ്സൻ സാറാണെന്ന്. അന്ന് തുടങ്ങിയ ആ സൗഹൃദം അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യ നേതൃത്വത്തിലത്തെുന്നത് വരേയും തുടർന്നു. ജിദ്ദയിൽ നിന്ന് അവധിയിൽ നാട്ടിൽവരുമ്പോൾ കോഴിക്കോട് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നിർമ്മിച്ച ഹിറ സെൻറർ സന്ദർശിക്കലും അദ്ദേഹവുമായി സൗഹൃദം പുതുക്കലും ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായിരുന്നു. കൃത്യമായ ദിവസങ്ങളിൽ ഓഫീസിൽ ഗ്രന്ഥപാരായണത്തിൽ മുഴുകിയ നേതാവിനെയായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. അദ്ദേഹം ഓഫീസിൽ സ്വീകരിച്ചത് എന്നെന്നും ഓർമ്മിക്കതക്കതാണ്. അല്ലാഹു അദ്ദേഹത്തിന് അ‍ർഹമായതിലും അധികം പ്രതിഫലം നൽകി അവന്റെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.

പ്രഫസർ കെ.എ സിദ്ദീഖ്​ ഹസ്സൻ

ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍, സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവിയെക്കുറിച്ച് വ്യതിരിക്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളില്‍ ഒരാള്‍. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ ഖദീജയുടേയും മകനായി 1945 മെയ് 5ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട് ഗ്രാമത്തില്‍ ജനിച്ചു. എറിയാട് കേരളവര്‍മ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ഫറോക്ക് റൗളത്തുല്‍ ഉലൂം അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയ കോളേജ്, എന്നിവിടങ്ങളില്‍ പഠിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും …..
Continue reading

Related Articles