Current Date

Search
Close this search box.
Search
Close this search box.

ഈ കറുത്ത വജ്രത്തിന് പതിനേഴഴകാണ്

വജ്രം , സ്വർണം, അഭ്രം എന്നിവയുടെ ഖനനത്തിന് പ്രസിദ്ധിയാർജിച്ച താൻസാനിയയെ പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിച്ചത് സൻജബാർ വംശജയായ സാമിയ സുലുഹു ഹസ്സനാണ്.പ്രസിഡന്റ് ജോൺ മഗ്‌ഫുലിയുടെ നിര്യാണത്തിന് ശേഷം പ്രസിഡന്റ ഓഫ് യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് താൻസനിയ പക്ഷേ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് അവരുടെ ഹിജാബ് കാരണമാണ്.ജനുവരി 27, 1960 ന് ഒമാന്റെ കോളനിയായിരുന്ന സൻജബാറിൽ ജനിച്ച സാമിയ തന്റെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിലായിരുന്നു ജീവിതം .

1977 ൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആസൂത്രണ വികസന മന്ത്രാലയത്തിൽ ഗുമസ്തയായി 1978 ൽ കാർഷിക ഉദ്യോഗസ്ഥനായ ഹാഫിസ് അമീറിനെ വിവാഹം കഴിച്ചു നാലു മക്കളുടെ ഉമ്മയായി അടുക്കള ജോലികളും അത്യാവശ്യ വരുമാനങ്ങളുമായി മാത്രം ചുരുങ്ങിപ്പോവുമായിരുന്ന ഒരു ശരാശരി മുസ്ലിം പെൺകുട്ടി ചെയ്യാൻ കഴിയുന്ന ഹൃസ്വകാല കോഴ്സുകൾ ചെയ്ത് 1986 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് മാനേജ്മെൻറിൽ (ഇന്നത്തെ മൊസാംബിക്ക് യൂണിവേഴ്സിറ്റി) നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അഡ്വാൻസ്ഡ് ഡിപ്ലോമ നേടി അവിടെയും നില്ക്കാതെ 1992 -1994 കാലത്ത് സാമ്പത്തിക ശാസ്ത്രത്തിൽ മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ 2015 ൽ ടാൻസാനിയയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി സതേൺ ന്യൂ ഹാംഷെയർ യൂണിവേഴ്‌സിറ്റിയുമായുള്ള സംയുക്ത പരിപാടിയിലൂടെ സാമൂഹിക സാമ്പത്തിക വികസനത്തിൽ രണ്ടാം ബിരുദാനന്തര ബിരുദം നേടി. 2010 മുതൽ 2015 വരെ മക്കോണ്ടോഷി നിയോജകമണ്ഡലത്തിൽ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2010 മുതൽ 2015 വരെ കേന്ദ്രകാര്യകാര്യ ഉപരാഷ്ട്രപതിയുടെ കാര്യാലയത്തിൽ സംസ്ഥാന മന്ത്രിയായിരുന്ന അഞ്ചുവർഷത്തെ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങക്കിടയിലും രാഷ്ട്രീയ ആക്ടിവിസത്തിനിടയിൽ അകാദമിക മികവും ഒരുപോലെ കൊണ്ടുപോവാനായ ഈ സ്ത്രീയെ കറുത്ത മുത്തെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാണ്.

2000 ൽ രാഷ്ട്രീയത്തിൽ ചേരാൻ അവർ തന്നെ തീരുമാനിക്കുക ആയിരുന്നു. സൻജബാറിലെ ജനപ്രതിനിധിസഭയിൽ പ്രത്യേക സ്റ്റേറ്റ് കാബിനറ്റ് പദവിയുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ടു, പ്രസിഡന്റ് അമാനി കരുമെയാണ് അവരെ സ്പെഷ്യൽ പ്രിവിലേജ്ഡ് മന്ത്രിയായി നിയമിച്ചത്. ലിംഗഭേദം കാരണം പുരുഷ സഹപ്രവർത്തകർ “ലിംഗ/മതവിവേചനം” കാണേണ്ടി വന്ന മന്ത്രിസഭയിലെ ഒരേയൊരു ഉന്നത മന്ത്രിയുമായിരുന്നു അവർ. 2005 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ്സ് ഓഫ് താൻസാനിയൻ അഡീഷണൽ ചാർജുള്ള മന്ത്രിയായി നിയമിതയായി.

അതിനിടയിൽ 2014 ൽ രാജ്യത്തിന്റെ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള ഭരണഘടനാ അസംബ്ലിയുടെ വൈസ് പ്രസിഡന്റായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 2015 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം താൻസാനിയയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. കഴിഞ്ഞ വർഷം തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മഗുഫുലിയുടെ മരണശേഷം 17 മാർച്ച് 2021 ന് മന്ത്രിസഭയിലെ ഏറ്റവും യോഗ്യയായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് സൻജബാർ വംശജയായ സാമിയയെ ശ്രദ്ധേയയാക്കുന്നത്. മകൾ വാനോ ഹാഫിസ് അമീറും സൻജബാറിലെ സ്റ്റേറ്റ് പ്രതിനിധി സഭാംഗമാണ്. ” സൻജബാറികൾ ” ആഫ്രിക്കയിലെ ലിബറലുകളാൽ ഇത്രമേൽ അധിക്ഷേപിക്കപ്പെട്ട വേറെ വിഭാഗം ഭൂമിയിലുണ്ടാകില്ല. ഇങ്ങിനെ മാറ്റിനിർത്തപ്പെട്ട വിഭാഗം തന്നെയാണ് ചരിത്രത്തിൽ പലപ്പോഴും ഇടം നേടിയിട്ടുള്ളത്.

Related Articles