Current Date

Search
Close this search box.
Search
Close this search box.

ഉത്തരേന്ത്യൻ മുസ് ലിംകൾ കേരളീയ മുസ് ലിംകളെ സഹായിച്ച ഇന്നലകൾ

പോർത്തുഗീസ് അധിനിവേശത്തിനെതിരെ ഐതിഹാസികമായി ചെറുത്തു നിന്ന കേരള മുസ് ലിംകൾ 15-16 നൂറ്റാണ്ടുകളോടെ സാമ്പത്തികമായി തകർന്നടിഞ്ഞു.

സമുദായം പിന്നീട് ക്രമപ്രവൃദ്ധമായി പച്ച പിടിച്ചു വരുന്നതിനിടയിലാണ് 1921 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മലബാർ സമരപരമ്പരകളിലേക്ക് എടുത്തെറിയപ്പെടുന്നത്. മലബാർ സമരം സമുദായത്തിന്നേൽപിച്ച പരുക്ക് ചില്ലറയല്ല. അതോടെ വീണ്ടും നാം സാമ്പത്തികമായി തകർന്നു.

ഈ തകർച്ചയിൽ നിന്ന് കരകയറാൻ കേരളീയ, വിശിഷ്യ മലബാർ മുസ് ലിംകളെ ഏറ്റവും സഹായിച്ചത് വടക്കേന്ത്യൻ മുസ് ലിംകളാണ്. ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം ആ സംഭവം രേഖപ്പെട്ടു കിടപ്പുണ്ട്.

ടി. മുഹമ്മദ് സാഹിബ് മാപ്പിള സമുദായം ചരിത്രം സംസ്കാരം എന്ന കൃതിയിൽ (ഐ.പി.എച്ച്) ഉദ്ധരിച്ചതിൻ്റെ സംഗ്രഹം ഇങ്ങനെ വായിക്കാം:

“മൗലാനാ മുഹമ്മദലി അധ്യക്ഷനായ കോൺഗ്രസിൻ്റെ കാക്കിനാഡ സമ്മേളനത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മലബാർ സമരാനന്തരം മുസ് ലിംകൾ അനുഭവിക്കുന്ന കെടുതികൾ വിവരിച്ചു. തുടർന്നു നടന്ന ഖിലാഫത്ത് സമ്മേളനത്തിലും മുസ് ലിംകൾ അഭിമുഖീകരിക്കുന്ന ജീവിത പ്രശ്നങ്ങളും ശോക പൂർണമായ അവസ്ഥകളും വിവരിച്ചു. തുടർന്ന് മൗലാനാ ശൗക്കത്തലി അധ്യക്ഷനായി ഒരു റിലീഫ് കമ്മിറ്റി രൂപവത്കരിച്ചു.
എന്നാൽ അതൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നു കണ്ട സാഹിബ് വടക്കേന്ത്യയിലേക്കു വണ്ടി കയറുകയും ഒട്ടേറെ പ്രമുഖ വ്യക്തികളെ കണ്ട് കേരളീയ മുസ് ലിംകൾ നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.

അങ്ങനെയാണ് ഉദാരതയ്ക്ക് കേളി കേട്ട, പണ്ഡിതരും സ്വാതന്ത്ര്യ സമര പോരാളികളുമായ ഖസൂരി കുടുംബം കേരളത്തിലെത്തുന്നത്. അവർ മലബാർ സമര പ്രദേശങ്ങൾ സന്ദർശിച്ച് മുസ് ലിംകൾ നേരിടുന്ന ദയനീയാവസ്ഥ മനസ്സിലാക്കി.തുടർന്ന് ആറു സ്ഥലങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു.

ശഹാദത്ത് വരിക്കപ്പെടുകയും നാടുകടത്തപ്പെടുകയും തടവറകളിൽ പാർപ്പിക്കപ്പെടുകയും ചെയ്ത ആയിരങ്ങളുടെ അനാഥരായ മക്കൾക്കു വിദ്യാഭ്യാസം നൽകാൻ അന്ന് മൗലാനാ അബ്ദുൽ ഖാദിർ ഖസൂരി സ്ഥാപിച്ചതാണ് മലബാറിൽ വിദ്യാഭ്യാസ വിപ്ലവത്തിന് സ്തുത്യർഹമായ പങ്കുവഹിച്ച ജെ.ഡി.റ്റി സ്ഥാപനങ്ങൾ. ഖാദിർ ഖസൂരിയുടെ നേതൃത്വത്തിൽ നേരത്തേ വടക്കേന്ത്യയിൽ പ്രവർത്തിച്ചു വരുന്ന “ജംഇയ്യത്തുദ്ദഅവ വ തബ് ലീഗുൽ ഇസ് ലാം ” എന്ന സംഘടനയുടെ ഷോട്ട് ആണ് ജെ.ഡി.റ്റി ഇസ് ലാം!

ശിഷ്ടം: ഉത്തരേന്ത്യൻ വിശിഷ്യ ഹരിയാനയിലെ മുസ് ലിംകൾ ഫാഷിസത്തിൻ്റെ കരാളഹസ്തങ്ങളിൽസർവ്വസ്വവും നഷ്ടപ്പെട്ട് നിലവിളിക്കുകയാണ്. അവരെ സഹായിക്കാൻ സ്വദഖ, സകാത്ത്, വഖ്ഫ്, ഒസ്യത്ത്… എല്ലാ അർഥത്തിലും നാം കടപ്പെട്ടിരിക്കുന്നു!

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles