Current Date

Search
Close this search box.
Search
Close this search box.

ദര്‍ഗകള്‍ക്കും മഹത്വമുണ്ടോ ?

കുറുക്കന്റെ കയ്യില്‍ ആമ പെട്ടു. തിരിച്ചും മറിച്ചും നോക്കിയിട്ടും ഒന്നും മനസ്സിലായില്ല. അവസാനം കുറുക്കന്‍ പറഞ്ഞു ‘ഞാന്‍ നിന്നെ എറിഞ്ഞു കൊല്ലും’ കേട്ട ആമ വിഷമത്തോടെ പറഞ്ഞു ‘എന്നെ എങ്ങിനെ വേണമെങ്കിലും കൊന്നോളൂ വെള്ളത്തില്‍ മാത്രം എറിഞ്ഞു കൊല്ലരുത്’.

നിസാമുദ്ദീന്‍ ദര്‍ഗയില്‍ ആര് കടക്കുന്നതും നമ്മുടെ വിഷയമല്ല. ദര്‍ഗ ഒരു ഇസ്ലാമിക സംസ്‌കാരം അല്ലെന്നേരിക്കെ അതില്‍ അഭിപ്രായം പറയേണ്ട ബാധ്യത നമുക്കില്ല. ശബരിമല ഒരു പൊതു ആരാധനാലയമാണ്. അവിടെ സ്ത്രീകളെ തടയാന്‍ പാടില്ല എന്ന് കോടതി പറഞ്ഞപ്പോള്‍ എന്നാല്‍, മുസ്ലിംകളുടെ ഭാഗത്തു നിന്നും ഒന്ന് കിടക്കട്ടെ എന്ന് കേസ് കൊടുത്തയാള്‍ കരുതിയിരിക്കും.

ഇസ്ലാമിലെ ആരാധനാലയം പള്ളികളാണ്, അവിടെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ വിലക്കില്ല. അത് നടന്നു വരുന്നു. എല്ലാ പള്ളികളിലും ഒരേ നിയമം തന്നെയാണ്. എല്ലാ പള്ളികളുടെയും ഉടമസ്ഥന്‍ ഒരു ദൈവമാണ്. എല്ലാ പള്ളികളിലും ആരാധിക്കപ്പെടുന്നത് ഒരേ ദൈവത്തെ തന്നെ. അതെ സമയം ശവകുടീര സംസ്‌കാരം ഇസ്ലാമിന് അന്യമാണ്. പിന്നീട് കടന്നു കൂടിയ രോഗമാണത്. ഖബറുകള്‍ ആരാധന സ്ഥലമാക്കുന്നതിനെ പ്രവാചകന്‍ എതിര്‍ത്തു. ‘അള്ളാഹുവേ, നീ എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

നിസാമുദ്ദീന്‍ ഔലിയ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ച വ്യക്തിയാണ്. സൂഫി ചിന്താ ധാരയുടെ വക്താവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പുണ്യ പുരുഷന്മാര്‍ മരണപ്പെട്ടാല്‍ അവരെ ആരാധിക്കുക എന്നത് പ്രവാചക കാലം മുതലേ നടന്നു കൊണ്ടിരുന്ന ഏര്‍പ്പാടാണ്. ഇന്നും അത് തുടരുന്നു എന്ന് മാത്രം. പല ദിക്കുകകളിലും പള്ളിയേക്കാന്‍ മഹത്വമാണ് ഇത്തരം ദര്‍ഗകള്‍ക്ക്. ശബരിമല ഹിന്ദുക്കളുടെ ഒരു പുണ്യ സ്ഥാനമായതു പോലെ നിസാമുദ്ധീന്‍ ദര്‍ഗ മുസ്ലിംകളുടെ പുണ്യ സ്ഥാനമാണ് എന്ന തെറ്റായ ധാരണയാണ് ഈ കേസിന് ആധാരം എന്ന് കൂടി പറയണം.

നിസാമുദ്ദീന്‍ ദര്‍ഗ വിഷയത്തില്‍ എന്തും വിധി വന്നാലും മുസ്ലിംകള്‍ അതിനെ എതിര്‍ക്കില്ല. യഥാര്‍ത്ഥ വിശ്വാസികള്‍ ഖബറിന്നരികില്‍ പോകുക ഖബറില്‍ കിടക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനാണ്. അവരില്‍ നിന്ന് ഒന്നും തിരിച്ചു ചോദിക്കാനല്ല. അതെ സമയം ദര്‍ഗ വിശ്വാസികള്‍ പോകുന്നത് അവരുടെ കാര്യത്തിനും. കുറക്കന് ആമയെ കിട്ടിയ പ്രതീതിയാണ് നിസാമുദ്ദീന്‍ ദര്‍ഗ പലര്‍ക്കും.

Related Articles