Current Date

Search
Close this search box.
Search
Close this search box.

പേരുമാറ്റം: അവർ നെഹ് റുവിനെ തേടിവന്നു!

സ്വന്തമായി ചരിത്രമില്ലാത്തവർ എപ്പോഴും ചരിത്രത്തെ ഭയപ്പെടുമെന്ന് ഇർഫാൻ ഹബീബ് നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഗംഭീരമായ ചരിത്രം രചിച്ചവരെയും ചരിത്രം വീണുറങ്ങുന്ന സ്ഥലനാമങ്ങളെയും കാവിയടിച്ച് ഇല്ലാതാക്കാൻ സംഘ് ഫാഷിസം തത്രപ്പെടുന്നത്.

ചിത്രനഗരിയായ മുഗൾ സരായി റെയിൽവേ സ്റ്റേഷൻ ദീൻ ദയാൽ ഉപാധ്യായ ജങ്ഷൻ ആയത് നാം കണ്ടു! അലഹബാദ് പ്രയോഗരാജായി! അതുപോലെ രാഷ്ട്രപതി ഭവൻ്റെ ചുറ്റിലുമുള്ള മുഗൾ ഗാർഡൻ അമൃത ഉദ്യാനമാക്കി! മഹാരാഷ്ട്രയിലെ ഔറംഗാബാദിനെ സംഭാജി നഗറും ഉസ്മാനാബാദിനെ ധാരാ ശിവുമാക്കി..!

ചരിത്രത്തെ കീഴ്മേൽ മറിക്കുന്ന അനുസ്യൂതമായ ഈ പ്രക്രിയ ഇപ്പോൾ പ്രഥമ പ്രധാന മന്ത്രിയും പകരം വെക്കാനില്ലാത്ത ദേശീയ നേതാവുമായ സാക്ഷാൽ ജവഹർലാൽ നെഹ് റുവിൽ ചെന്നെത്തിയിരിക്കുന്നു! നെഹ് റുവിൻ്റെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ സ്ഥാപിച്ച നെഹ് റു മെമ്മോറിയൽ മ്യൂസിയം & ലൈബ്രറിയുടെ (എൻ.എം.എം.എൽ) പേരിൽ നിന്നും നെഹ് റുവിനെ വെട്ടാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നു! ( പത്രവാർത്ത: 17.8.23)

രാഷ്ട്രപിതാവിനെ തന്നെ കൊന്നവർക്ക് രാഷ്ട്രത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ഒരു വിഷയമേ അല്ലെന്നറിയാം. പക്ഷെ ചരിത്ര പൈതൃകങ്ങളുടെ മേലുള്ള ഇത്തരം കടന്നു കയറ്റങ്ങൾ ഒരു ഉൽബുദ്ധ സമൂഹത്തിന് പൊറുപ്പിക്കാൻ പറ്റുന്നതല്ല! ചരിത്ര സത്യങ്ങളെ സ്വന്തം വായ കൊണ്ട് ഊതിക്കെടുത്താൻ പണ്ട് ഹിറ്റ്ലർക്കു പോലും സാധിച്ചിട്ടുമില്ല!

ഏതു കരിമ്പാറക്കെട്ടിലേക്കു ചവുട്ടി താഴ്ത്തിയാലും യഥാർത്ഥ ചരിത്രത്തിൻ്റെ പുൽനാമ്പുകൾ തല നീട്ടുക തന്നെ ചെയ്യും!

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles