Current Date

Search
Close this search box.
Search
Close this search box.

ഈ പ്രാർഥന പതിവാക്കുക

بِسْمِ اللَّهِ الَّذِى لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِى الأَرْضِ وَلاَ فِى السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ

(അല്ലാഹുവിന്റെ നാമത്തിൽ – അവന്റെ നാമത്തോട് കൂടി ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ).

ആരെങ്കിലും വൈകുന്നേരം ഈ ദിക്ർ മൂന്ന് പ്രാവശ്യം ചൊല്ലിയാൽ നേരം വെളുക്കുന്നത് വരെ അപ്രതീക്ഷിതമായ യാതൊരു വിപത്തും അവന് ഏൽക്കുകയില്ല. ഇനി നേരം വെളുക്കുമ്പോൾ ആരെങ്കിലും ഈ ദിക്ർ മൂന്ന് പ്രാവശ്യം ചൊല്ലിയാൽ സന്ധ്യയാകുന്നതുവരെ അപ്രതീക്ഷിതമായ യാതൊരു വിപത്തും അവന് ഏൽക്കുകയില്ല. -(അബൂദാവൂദ്: 5090).

عَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « مَنْ قَالَ: بِسْمِ اللَّهِ الَّذِى لاَ يَضُرُّ مَعَ اسْمِهِ، شَىْءٌ فِى الأَرْضِ وَلاَ فِى السَّمَاءِ، وَهُوَ السَّمِيعُ الْعَلِيمُ. ثَلاَثَ مَرَّاتٍ، لَمْ تُصِبْهُ فَجْأَةُ بَلاَءٍ حَتَّى يُصْبِحَ. وَمَنْ قَالَهَا حِينَ يُصْبِحُ ثَلاَثَ مَرَّاتٍ، لَمْ تُصِبْهُ فَجْأَةُ بَلاَءٍ حَتَّى يُمْسِىَ ».- رَوَاهُ أَبُو دَاوُد: 5090، وَصَحَّحَهُ الأَلْبَانِيُّ.

ഇമാം തിർമിദിയുടെ റിപ്പോർട്ടിൽ ഇങ്ങനെയാണുള്ളത് ,  ഈ പ്രാർത്ഥന കാലത്തും വൈകിട്ടും ഒരാൾ മൂന്ന് പ്രാവശ്യം പറഞ്ഞാൽ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല.-(തുർമുദി: 3716).

Also read: ലോകം നിശ്ചലമായിരിക്കെ നമുക്ക് റമദാനിനെ സ്വാഗതം ചെയ്യാം

عَنْ عُثْمَانَ بْنِ عَفَّانَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:« مَا مِنْ عَبْدٍ يَقُولُ فِى صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ بِسْمِ اللَّهِ الَّذِى لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِى الأَرْضِ وَلاَ فِى السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ فَيَضُرُّهُ شَىْءٌ ».- رَوَاهُ التِّرْمِذِيُّ: 3716.

അതിനാൽ പതിവില്ലാത്തവർ ഇന്നു മുതൽ തന്നെ മുടങ്ങാതെ എല്ലാ ദിവസവും കാലത്തും വൈകുന്നേരവും ഈ ദിക്ർ പതിവാക്കുക. അർഥം ഗ്രഹിച്ച് ചൊല്ലുക. ഫലം നിങ്ങൾക്ക് അനുഭവിക്കാം. إنْ شَاءَ اللَّهُ

Related Articles