Current Date

Search
Close this search box.
Search
Close this search box.

വംശഹത്യ കാലത്തെ പ്രണയം

സമീപകാലത്ത് ആഴ്ചകളോളം തെക്കന്‍ ഗസ്സയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവിധ സ്ത്രീകളുടെ കഥകള്‍ ഞാന്‍ ശേഖരിച്ചിരുന്നു. ‘യുദ്ധത്തിന്റെ മുറിവുകളില്‍’ നിന്നും കരകയറാന്‍ ആണ് അവരില്‍ ഓരോരുത്തരും അവിടെയെത്തിയത്.

എന്നാല്‍ ഇതിനെ ഒരു യുദ്ധം എന്ന് വിളിക്കാനാകില്ല. കാരണം ഒരു വശത്ത് മാത്രമേ യഥാര്‍ത്ഥത്തില്‍ സൈന്യമുള്ളൂ. ഒരു വശം മാത്രമാണ് സമ്പൂര്‍ണ സൈനിക സംവിധാനങ്ങളുള്ള രാഷ്ട്രം. ഈ ഇരകളില്‍ അമ്മമാരും ഭാര്യമാരും കുഞ്ഞുങ്ങളുമായിരുന്നു, അവരുടെ ചെറിയ ശരീര ഭാഗങ്ങളെ വെടിയുണ്ടകള്‍ തുളച്ചുകയറുകയും കീറുകയും തകര്‍ക്കുകയും കത്തിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തെ അവരുടെ ജീവിതത്തെക്കുറിച്ച് അവര്‍ തന്നെ തുറന്ന് പറയുന്നതുവരെ അവരുടെ ആഴത്തിലുള്ള മുറിവുകള്‍ നമുക്ക് കാണാന്‍ കഴിയുമായിരുന്നില്ല.

ആദ്യത്തില്‍, അവര്‍ ബ്രോഡ് ബ്രഷ് സ്ട്രോക്കുകളെക്കുറിച്ചാണ് പറഞ്ഞത്. ഒരു ബോംബ് അവരുടെ വീടുകളില്‍ പതിച്ചു, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവരെ പുറത്തെടുത്തു. അവര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നു, അവരുടെ കുടുംബാംഗങ്ങള്‍ രക്തസാക്ഷികളായി, സ്ഥിതി ഭയാനകമായിരുന്നു. അവര്‍ സഹിച്ചതും സഹിച്ചുകൊണ്ടിരുന്നതുമായ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഭീകരതയെക്കുറിച്ച് അവര്‍ പറഞ്ഞതിന്റെ വ്യാപ്തിയാണിത്.

എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞാന്‍ അവരോട് ചോദിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പുറത്തുകടക്കുന്നതിന് തൊട്ടുന്‍പ് നിങ്ങള്‍ എന്താണ് ചെയ്തിരുന്നത്? നിങ്ങള്‍ ആദ്യം കണ്ടതും ആദ്യം കേട്ടതും എന്താണ്? അതിന്റെ മണം എന്തായിരുന്നു? പുറത്ത് ഇരുട്ടായിരുന്നോ വെളിച്ചമായിരുന്നോ?

എല്ലാ സംഭവിവകാസങ്ങളും അതിസൂക്ഷ്മമായി വിശദീകരിക്കാന്‍ ഞാന്‍ അവരെ നിര്‍ബന്ധിച്ചു. വായിലെ ചരല്‍, ശ്വാസകോശത്തിലെ പൊടി, ശരീരത്തില്‍ അനുഭവപ്പെടുന്ന എന്തിന്റെയെങ്കിലും ഭാരം, പിന്നിലൂടെ ഒലിച്ചിറങ്ങുന്ന ചൂടുള്ള ദ്രാവകം, ഒടിഞ്ഞ കൈവിരല്‍, ആരെങ്കിലും വന്ന് രക്ഷിക്കുമെന്നുള്ള തോന്നല്‍, രക്ഷിക്കപ്പെടുമെന്നുള്ള കാത്തിരിപ്പും ആരും വരില്ലെന്ന ഭയവും, ചെവികളില്‍ മുഴങ്ങുന്ന വിചിത്രമായ ചിന്തകള്‍, മരണത്തെക്കുറിച്ചുള്ള പ്രതീക്ഷയും അത് വേഗമാകട്ടെ എന്ന ആഗ്രഹവും, ജീവിതത്തിനായുള്ള ആഗ്രഹവും.

മാസങ്ങളോ അല്ലെങ്കില്‍ ആഴ്ചകളോ ആയി ലോകത്തിലെ ഏറ്റവും ശക്തരായ ഒരു സൈന്യം അവരുടെ ജീവിതത്തിനു നേരെ ലക്ഷ്യം വച്ചതിന് ശേഷവും അവര്‍ ഈ വംശഹത്യയുടെ സൂക്ഷ്മതകളെ കുറിച്ച് വളരെ കുറച്ചാണ് വാചാലമായത്. അവരുടെ കഥകളുടെ പുറംലോകത്തേക്ക് കടക്കുമ്പോള്‍, അവരുടെ കണ്ണുകള്‍ ഇരുണ്ടുപോകുകയും ചിലപ്പോള്‍ അവര്‍ വിറയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ചെറിയ ഒരു ശബ്ദം പോലും അവരെ ഞെട്ടിക്കുന്നു.

കണ്ണുനീര്‍ പൊഴിഞ്ഞേക്കാം കണ്ണീരുറ്റിയേക്കാം, എന്നാല്‍ അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അവരെ സ്വയം കരയാന്‍ അനുവദിക്കൂ. ചുരുക്കം ചിലര്‍ അവരുടെ മനസ്സിലെ ഭയാനകതയെ ഇങ്ങിനെ പുറം തള്ളുന്നു. അവര്‍ സഹിച്ചതിന്റെയും സഹിച്ചുനില്‍ക്കുന്നതിന്റെയും മഹത്വം ഇനിയും മനസ്സിലാക്കാന്‍ കഴിയാത്തതുപോലെ അവര്‍ ഒരു തരത്തില്‍ തളര്‍ന്നിരിക്കുകയാണ്.

ജമീല

മധ്യവസയ്കയായ ഒരു വീട്ടമ്മയായ ജമീല (ഇതവരുടെ യഥാര്‍ത്ഥ പേര് അല്ല) ആദ്യമായി കരഞ്ഞത് തന്റെ ആറു വയസ്സുള്ള പ്രിയ മകന്റെ ജീവനറ്റ ശരീരം കൈവെള്ളയിലെത്തിയപ്പോഴാണ്. വേദനിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കീഴടങ്ങി കരഞ്ഞ ചുരുക്കം ചിലരില്‍ ഒരാളാണ് അവര്‍.
ഇസ്രായേലി ടാങ്കില്‍ നിന്നാണ് ജമീലയുടെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം വന്നത്. സെന്‍സറുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്രോണ്‍ ആണ് അവരുടെ കെട്ടിടത്തില്‍ വന്ന് പതിച്ചത്. അവര്‍ തങ്ങളുടെ അപാര്‍ട്‌മെന്റില്‍ നിന്നും മറ്റൊരു അപാര്‍ട്‌മെന്റിലേക്ക് ഓടിയെങ്കിലും പുറത്തുകടക്കാനായില്ല.

ഒരു സ്‌ക്രീനിനു പിന്നില്‍ എന്റെ മകനോടൊപ്പം ആരോ കളിക്കുകയാണെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു, അവസാനത്തെ ആക്രമണത്തില്‍ കുട്ടിക്കും അവന്റെ പിതാവിനും പരിക്കേല്‍ക്കുകയും ചെയ്തു. അതിനുശേഷം ലോകം നിശബ്ദമായി. ടാങ്കിലെ തീ നിലച്ചു, ‘അവര്‍ എന്റെ പ്രിയപ്പെട്ട മകനെ കൊല്ലാന്‍ വേണ്ടി വന്നതുപോലെ’,യാണ് എനിക്ക് തോന്നിയത്. അവള്‍ പറഞ്ഞു. അപ്പോള്‍ അവള്‍ കരഞ്ഞില്ല. സത്യത്തില്‍ അവള്‍ ഒരു ശബ്ദവും ഉണ്ടാക്കിയില്ല. ”എന്റെ ഭര്‍ത്താവ് ആകെ വിഷമത്തിലായിരുന്നു. എന്നോട് കരയാന്‍ പറഞ്ഞു, പക്ഷേ ഞാന്‍ കരഞ്ഞില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,” അവള്‍ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞ്, ഈ സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് പലായനം ചെയ്ത ശേഷം, ഒരു ഇസ്രായേല്‍ സൈനികന്‍ അവളുടെ മൂന്ന് വയസ്സുള്ള മകള്‍ നൗറിന്‍ തന്റെ കൈയിലിരിക്കുന്ന സമയത്ത് കുട്ടിയെ വെടിവെച്ചു. അവള്‍ ഭയന്ന് വിറച്ചു, വെടിയുണ്ട അവളുടെ രണ്ട് കുഞ്ഞുകാലുകളും തകര്‍ത്തു. സുരക്ഷിതരായിരിക്കുമെന്ന് അവര്‍ കരുതിയ ആശുപത്രിക്കുള്ളില്‍ വെച്ചാണ് വെടിയേറ്റത്.

ഞാന്‍ കുഞ്ഞ് നൗറിനെ കണ്ടപ്പോള്‍, അവളുടെ ചെറിയ കണങ്കാലില്‍ നിന്ന് ലോഹക്കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കാണാമായിരുന്നു, അവളുടെ വലത് കാലില്‍ നീളത്തില്‍ ഒരു മുറിവുണ്ടായിരുന്നു, അവിടെയാണ് വെടിയുണ്ട തുളച്ചുകയറി പുറത്തേക്ക് പോയത്. ഡോക്ടര്‍മാര്‍ അവളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും എങ്ങനെയെങ്കിലും എവിടെയെങ്കിലും ഒരു ടെന്റ് കിട്ടുമെന്ന് ഉറപ്പാക്കുന്നതുവരെ അവളെയും ഉമ്മ ജമീലയെയും കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ താമസിക്കാന്‍ അവര്‍ അനുവദിച്ചിരുന്നു.

വെടിവെപ്പില്‍ പരിക്കേറ്റ് കഷ്ടിച്ച് മാത്രം നടക്കാന്‍ കഴിയുന്ന ജമീലയുടെ ഭര്‍ത്താവ് മറ്റൊരു ടെന്റിലാണ് താമസിക്കുന്നത്, അദ്ദേഹത്തിന് ആകെ ചെയ്യാന്‍ കഴിയുന്ന കാര്യം ഓരോ ദിവസവും തുച്ഛമായ ലഭിക്കുന്ന ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്നതാണ്. തന്റെ കുഞ്ഞു മകളെ കാണാന്‍ ഒരിക്കല്‍ ഒരു ചെറിയ സമ്മാനവുമായി അദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഞാനും അവിടെയുണ്ടായിരുന്നു. 10 ഷെക്കലുകള്‍ സമാഹരിച്ചാണ് അദ്ദേഹം സമ്മാനം വാങ്ങിയതും യാത്ര ചിലവ് കണ്ടെത്തിയതും.

കാമുകന്മാര്‍ തമ്മിലുള്ള ഏറ്റവും ചെറിയ ശാരീരിക അടുപ്പം പോലും ഗസ്സയിലെ ഒരു സ്വകാര്യ കാര്യമാണ്, എന്നാല്‍ 40 രോഗികളും അവരുടെ പരിചാരകരും ഇവിടെ ഒരൊറ്റ മുറിയാണ് പങ്കിടുന്നത്. അവിടെ ആശുപത്രിയില്‍ ഒരു സ്വകാര്യതയുമില്ല. അവര്‍ക്ക് കിടക്കാന്‍ മാത്രം ഇടമുള്ള സ്ഥലത്ത് ഞെരുങ്ങിയാണ് കഴിയുന്നത്. ഒരു മാസത്തിലേറെയായി തന്റെ ഭര്‍ത്താവിനെ കാണാതെയും കേള്‍ക്കാതെയും നിന്ന ശേഷം (ബോംബ് സ്ഫോടനത്തില്‍ അവളുടെ ഫോണ്‍ തകര്‍ന്നിരുന്നു) അവനോടൊപ്പം ചിലവഴിക്കാന്‍ ഒരു മണിക്കൂറാണ് ജമീലക്ക് ലഭിച്ചത്.

എന്നാല്‍ അവനെ ഒന്നു കെട്ടിപ്പിടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഭര്‍ത്താവ് പോയ ശേഷം ജമീല എന്നോട് പറഞ്ഞു, അവന്റെ കവിളില്‍ ചുംബിക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നു. ‘അവന്‍ വളരെയധികം കഷ്ടപ്പെടുന്നു,’ അവള്‍ പറഞ്ഞു, അവന്റെ വേദന തന്റേതും കൂടിയാണ്. ഒരു ജനതയുടെ മുഴുവന്‍ വേദനയും അവളുടെ ചെറിയ തോളില്‍ വഹിക്കുന്നുണ്ട്.

നൈന

നൈന (അവളുടെ യഥാര്‍ത്ഥ പേരല്ല) അവളെക്കുറിച്ച് പുഞ്ചിരിയോടെയും ഉദാരമനസ്‌കതയോടെയുമാണ് എന്നോട് സംസാരിച്ചത്. ഇസ്രായേല്‍ സൈനികരുടെ പിടിയില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ എങ്ങനെ രക്ഷിച്ചുവെന്ന് എന്നോട് പറയാന്‍ അവള്‍ക്ക് വലിയ ആകാംക്ഷയുണ്ട്.
അവരുടെ വീടിന് സമീപത്ത് ഇസ്രായേല്‍ ബോംബാക്രമണം രൂക്ഷമായ സന്ദര്‍ഭത്തിലായിരുന്നു ഇരുവരുടെയും വിവാഹം. സൈനിക സംഘം തങ്ങള്‍ക്ക് ചുറ്റുമുള്ളതെല്ലാം ചവിട്ടി മെതിക്കുകയായിരുന്നു. വീടുകള്‍ കത്തിക്കുന്നു, കെട്ടിടങ്ങള്‍ തകര്‍ത്തു, ഗ്ലാസ് തകര്‍ത്തു, ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും ഭയപ്പെടുത്തുന്നു; പ്രഹരവും ഭൂകമ്പവും പോലെ എങ്ങും ഭീകരാന്തരീക്ഷം.

നൈനയുടെ ഭര്‍ത്താവ് ഹമദ് (യഥാര്‍ത്ഥ പേരല്ല) തന്റെ കുടുംബത്തിലെ മറ്റു നിരവധി അംഗങ്ങള്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, അമ്മാവന്‍മാര്‍, അമ്മായിമാര്‍, അവരുടെ ഭാര്യമാര്‍, കുട്ടികള്‍ അവരുടെ അയല്‍ക്കാര്‍ എന്നിവരോടൊപ്പം അവിടെ നിന്നും പോകാന്‍ തീരുമാനിച്ചു. അവര്‍ 75-ഓളം പേരുണ്ടായിരുന്നു, പട്ടണങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് മാറിത്താമസിച്ചു, ഇസ്രായേല്‍ സേനയില്‍ നിന്നും രക്ഷ തേടി പതുങ്ങിയിരിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലവും അവര്‍ക്ക് കണ്ടെത്താനായില്ല. അവിടെ നിന്നും പോയി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തന്റെ കുടുംബവീട് ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നതായി നൈന അറിഞ്ഞു. ആ ഒരൊറ്റ നിമിഷം കൊണ്ട് ഒരു ഇസ്രായേലി സൈനികന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയതോടെ അവളുടെ കുടുംബത്തിലെ 80 അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

തന്റെ ഉമ്മ രക്തസാക്ഷിയായെന്നാണ് ആദ്യം അവളോട് പറഞ്ഞിരുന്നത്. എന്നാല്‍, ഭാഗ്യവശാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തന്റെ പ്രിയപ്പെട്ട ഉമ്മയെ പരിചരിക്കാനായി നൈന ആശുപത്രിയിലെത്തി. അങ്ങനെയാണ് ഞാന്‍ ഈ അസാധാരണത നിറഞ്ഞ യുവതിയെ കാണാനെത്തുന്നത്.

നൈനയും അവളുടെ ഭര്‍ത്താവും സംഘത്തിലെ മറ്റുള്ളവരും ഒടുവില്‍ ഗസ്സ സിറ്റിയിലെ ഒരു താല്‍ക്കാലിക ക്യാംപിലെത്തി. അവിടെ നിന്ന് അവര്‍ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലെത്താന്‍ മതില്‍ക്കെട്ടുകള്‍ താണ്ടി സാഹസപ്പെട്ടാണ് പോയത്. ഓരോരുത്തരായി കടന്നു പോകാനാണ് അവര്‍ തീരുമാനിച്ചത്. അങ്ങിനെയാകുമ്പോള്‍ ഇസ്രായേല്‍ വെടിയുതിര്‍ത്താലും എല്ലാവരും കൊല്ലപ്പെടില്ലല്ലോ എന്നായിരുന്നു കണക്കുകൂട്ടല്‍.

സംഘത്തിലെ ഒരാള്‍ക്ക് ഇസ്രായേലി സ്നൈപ്പറുടെ വെടിയേറ്റു. അവരില്‍ പകുതിയോളം പേരും അപ്പോള്‍ വേലി കടന്നുകഴിഞ്ഞിരുന്നു. വെടിവെപ്പുണ്ടായതോടെ സംഘം കുറച്ച് സമയത്തേക്ക് പിളര്‍ന്നു. മാതാപിതാക്കള്‍ക്കിടയില്‍ നിന്നും കുട്ടികള്‍ വരെ വേര്‍പിരിഞ്ഞു, അവര്‍ വീണ്ടും അവിടെ നിന്നും ധൈര്യം സംഭരിച്ച് ഓടി രക്ഷപ്പെട്ടു. മുഴുവന്‍ കുടുംബാംഗങ്ങളും കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലതാണ് ഇങ്ങിനെ രണ്ടായി പിളരല്‍ എന്നായിരുന്നു അവര്‍ പറഞ്ഞത്.

എന്നാല്‍ അധികം താമസിയാതെ, അവരുടെ അഭയകേന്ദ്രം ഇസ്രായേലി ടാങ്കുകളാല്‍ ചുറ്റപ്പെട്ടു. അത്യാധുനിക ഇസ്രായേലി സംവിധാനമായ ‘ക്വാഡ്കോപ്റ്റര്‍’ അവരുടെ തലക്ക് മുകളിലേക്ക് പറന്നു, അവരുടെ താമസകേന്ദ്രങ്ങളുടെ ഭിത്തികളില്‍ അത് വെടിയുണ്ടകള്‍ തളിച്ചു. ഈ സമയം എല്ലാവരും അലറി കരഞ്ഞു, ”പുരുഷന്മാര്‍ പോലും”, നീന പറഞ്ഞു. ‘ഞങ്ങളുടെ കുടുംബത്തിലെ ശക്തരായ പുരുഷന്മാര്‍ വരെ ഇങ്ങനെ ഭയന്ന് വിറയ്ക്കുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു.’ ഒടുവില്‍ പട്ടാളക്കാര്‍ അകത്തേക്ക് പ്രവേശിച്ചു. ”അവര്‍ 80 പേരെങ്കിലും ഉണ്ടാകും,” അവള്‍ പറഞ്ഞു. അവര്‍ പുരുഷന്മാരെ സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി.

അതിശൈത്യത്തിലും അവരെ തുണിയുരിഞ്ഞ് ട്രൗസറില്‍ മാത്രം നിര്‍ത്തി. സ്ത്രീകളെയും കുട്ടികളെയും ഒരു ചെറിയ സ്റ്റോറേജ് റൂമിലാക്കി പൂട്ടി. പുരുഷന്മാരെ രണ്ട് മുറികളിലാക്കി തിരിച്ചു. മൂന്ന് രാത്രിയും നാല് പകലും അവര്‍ അവിടെ കഴിച്ചുകൂട്ടി. മറ്റ് മുറികളില്‍ വെച്ച് അവരുടെ ഭര്‍ത്താക്കന്മാരുടെയും ഉപ്പമാരുടെയും സഹോദരന്മാരുടെയും നിലവിളികള്‍ അവര്‍ക്ക് കേള്‍ക്കാമായിരുന്നു. ഒടുവില്‍, പാതി അറബിയില്‍ സൈനികര്‍ സ്ത്രീകളോട് അവരുടെ കുട്ടികളെയും കൂട്ടി ‘തെക്കോട്ട്’ പോകാന്‍ ആജ്ഞാപിച്ചു.

നീന ഒഴികെ എല്ലാ സ്ത്രീകളും അത് അനുസരിച്ചു. ”അത് ഞാന്‍ കാര്യമാക്കിയില്ല. ഞാന്‍ മരിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ എന്റെ ഭര്‍ത്താവില്ലാതെ ഞാന്‍ പോകാന്‍ പോകുന്നില്ല എന്നുറപ്പിച്ചു.” ഹമദിന്റെ പേര് വിളിച്ചുകൊണ്ട് അവള്‍ പുരുഷന്മാരെ പാര്‍പ്പിച്ചിരിക്കുന്ന മുറികളിലേക്ക് ഓടി. ആരും പ്രതികരിച്ചില്ല. അവിടെയെങ്ങും ഇരുട്ടായിരുന്നു, പട്ടാളക്കാര്‍ അവളെ അവിടെ വെച്ച് വലിച്ചിഴച്ചു. അവര്‍ ചിരിക്കുമ്പോള്‍ അവള്‍ അവരോട് യുദ്ധം ചെയ്തു, അവളുടെ മോഹാലസ്യത്തില്‍ പട്ടാളക്കാര്‍ രസിച്ചു. അവര്‍ അവളെ ഭ്രാന്തിയെന്ന് വിളിച്ചു.

രണ്ടാമത്തെ മുറിയില്‍ വെച്ച് ചുവന്ന ട്രൗസര്‍ ധരിച്ച തന്റെ ഭര്‍ത്താവിനെ അവള്‍ തിരിച്ചറിഞ്ഞു, അവന്റെ കണ്ണുകള്‍ കെട്ടിയിട്ട തുണി അവള്‍ അഴിച്ചു, കെട്ടിപ്പിടിച്ചു,അവനെ ചുംബിച്ചു, അവനോടൊപ്പം താനും മരിക്കുമെന്ന് അവനോട് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് സൈനികരെ ശപിച്ചും ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ കേണപേക്ഷിച്ചും അവള്‍ പട്ടാളക്കാര്‍ക്ക് മുന്നിലൂടെ മാറിമാറി നടന്നു. ഒടുവില്‍ അവന്റെ കൈയിലെ പ്ലാസ്റ്റിക് കെട്ടുകള്‍ മുറിച്ച് അവനെ വിട്ടയച്ചു. പക്ഷേ അതുകൊണ്ട് അവള്‍ അവസാനിപ്പിച്ചില്ല, ഹമദ് നടന്നകന്നപ്പോള്‍ അവള്‍ അവന്‍ക്കും തണുപ്പില്‍ നഗ്‌നരായി ഇരിക്കുന്ന തന്റെ അമ്മാവന്മാര്‍ക്കും വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ തിരികെ അകത്തേക്ക് പോയി. ആഴ്ചകള്‍ കഴിഞ്ഞിട്ടും അവരെ ഇസ്രായേല്‍ വിട്ടയച്ചില്ല. അവരില്‍ ചിലരെ വധിച്ചേക്കും.

ഒടുവില്‍ അവര്‍ സുരക്ഷിതമായ ഒരിടത്ത് എത്തിയപ്പോള്‍, ഹമദിന്റെ കാല് മുറിഞ്ഞതായും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയതിനാല്‍ കൈത്തണ്ട മുറിഞ്ഞതായും മുതുകില്‍ ഡേവിഡിന്റെ നക്ഷത്രം ചാപ്പ കുത്തിയതായും അവര്‍ മനസ്സിലാക്കി. കഴിഞ്ഞ ദിവസം നൈന കേട്ട നിലവിളികള്‍ പട്ടാളക്കാരന്‍ കത്തി ഉപയോഗിച്ച് ഹമദിന്റെ മുതുകില്‍ കൊത്തിയെടുക്കുമ്പോഴുള്ള അവര്‍ച്ച ആണെന്ന് പിന്നീട് മനസ്സിലാക്കി.

 

ഇസ്രയേലി പട്ടാളക്കാരന്‍ ഹമദിന്റെ മുതുകില്‍ ഡേവിഡ് നക്ഷത്രത്തിന്റെ ചിഹ്നം കത്തികൊണ്ട് വരച്ച നിലയില്‍.

Related Articles