Current Date

Search
Close this search box.
Search
Close this search box.

ബുആസ് മറക്കാം , നമുക്ക് മദീനക്ക് കാവലിരിക്കാം

മദീന രൂപംകൊള്ളുന്നതിന് മുമ്പ് ജൂതന്മാരായിരുന്നു അവിടത്തെ പ്രമാണിമാർ . നാട്ടുകാരായ പ്രമുഖ ഗോത്രങ്ങൾ അവരുടെ പിണിയാളുകൾ മാത്രം. അവരിൽ പ്രമുഖരായിരുന്നു ഔസും ഖസ്റജും . ഔസിന്റെ ശത്രു ഖസ്റജിന്റെ മിത്രം , നേരെ തിരിച്ചും . ആയിടെയാണ് ദൂരെ മക്കത്ത് മുഹമ്മദ് എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ച് യസ്രിബുകാരും അറിഞ്ഞത്. മക്കത്തെത്തിയ ആ ശത്രു ഗോത്രങ്ങൾ പലയിടത്തുവെച്ചും ആ മഹാമനുഷ്യനെ കണ്ടുമുട്ടി. ചിലർ അഖബായിൽ വെച്ച് അദ്ദേഹവുമായി സന്ധിയിലായി.

പ്രവാചകന്റെ പട്ടണത്തിന്റെ നിർമിതിയുടെ ആദ്യ ഇഷ്ടിക ആ രഹസ്യ സന്ധിയായിരുന്നു. അവിടെ വെച്ച് സന്ധിച്ചവർ നാട്ടിലെത്തിയിട്ടും ആ ചങ്ങാത്തം നനവോടെ കാത്തു സൂക്ഷിച്ചു. ജൂതനതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല. അവർ പലപ്പോഴും വളരെ പണ്ട് നടന്ന ബുആസ് പോരിന്റെ കഥകൾ അയവിറക്കി പരസ്പരം തല്ലിച്ച് വാഴാനായിരുന്നു ഭാവം . അതിനിടയിലാണ് നബിയുടെ പലായന വാർത്ത യസ്രിബിൽ പരക്കുന്നത്. ഒറ്റക്കും തെറ്റക്കും അദ്ദേഹത്തെ കണ്ടവർ വീണ്ടും കാണാനും കാണാത്തവർ ആവോളം കണ്ട് തൃപ്തിവരാനും ആഗ്രഹിച്ചിരിക്കുമ്പോഴാണ് ചെറിയ ചെറിയ സംഘങ്ങളായി മക്കക്കാരവിടെയെത്തുന്നത്. അവസാനമവരുടെയെല്ലാം ഹബീബും അവിടെയെത്തി. അവിടേക്കെത്തിയ പ്രവാസികൾക്കും നാട്ടുകാർക്കുമിടയിൽ അദ്ദേഹം പണിത പാലമായിരുന്നു ഇഖാഅ് എന്ന സൗഹൃദം . അതിന്റെ ഭാഗമായി നേരെത്തെ അവിടെയുണ്ടായിരുന്ന ഔസ്-ഖസ്റജ് ഭേദങ്ങൾ നേർത്ത് നേർത്തില്ലാതായി.

പഴയ അജ്ഞാത കാലത്തെ ബുആസെല്ലാം അവർ മറന്നു. അവരൊറ്റക്കെട്ടായി യസ്രിബിന് കാവലിരുന്നു. ഖുർആൻ (3:103)പറഞ്ഞത് പോലെ അക്ഷരാർഥത്തിൽ സഹോദരന്മാരായി മാറി. ജൂതനിതൊന്നും സഹിക്കുന്നുണ്ടായിരുന്നില്ല. അവർക്കിടയിൽ “മൂപ്പിള” കലാപമിളക്കി വിടാനായിരുന്നു പിന്നയവന്റെ ശ്രമം. അതിന് തീ പകരാൻ ആ നാട്ടിലെ ഭിക്ഷാംദേഹികളായ ചില തുരപ്പജന്മങ്ങളും . അവസാനമവരെല്ലാമൊന്നിച്ച് ആ ചെറു രാഷ്ട്രത്തിനെതിരെ ഉപജാപങ്ങൾ നടത്തി നോക്കി; പാര പണിതു, കാലുവാരി . അവസാനമവർക്ക് ഉപരി സൂചിത ഇഖാഎന്ന സുഭദ്രമായ കോട്ടക്ക് ഒരു കോട്ടവും ഏൽക്കില്ല എന്ന് ബോധ്യമായപ്പോൾ പ്രതിരോധിച്ച് നോക്കി. അവസാനം നാടുവിടേണ്ടി വന്നു. യസ്രിബിൽ നിന്നും ഫദക് വഴി ഖൈബർ ചുരവും കടന്ന് അവന്മാർ ഇപ്പോഴും കാത്തിരിക്കുകയാണ് , മദീനയെ പഴേ യസ്രിബാക്കാൻ . ബുആസിന്റെ രാഗങ്ങൾ പാടി അവരെ തമ്മിൽ ഇല്ലാ കഥകൾ പറഞ്ഞ് പരസ്പരം തല്ലിക്കാൻ . ജൂത പക തൂത്താൽ പോവില്ല എന്ന് ചരിത്രം സാക്ഷി .

Related Articles