Current Date

Search
Close this search box.
Search
Close this search box.

പ്രളയം: തിരിച്ചു വന്ന മാനുഷിക ബോധം

കേരള മനസ്സ് അത്രമാത്രം അകന്നു പോയിരുന്നു. നമുക്ക് അന്യമായ വര്‍ഗീയതയും വിഭാഗീയതയും നമ്മെ ഭരിച്ചു തുടങ്ങിയിരുന്നു. എന്തിലും അനാവശ്യമായി ജാതിയും മതവും നോക്കി നാം കാര്യങ്ങള്‍ വിലയിരുത്തി തുടങ്ങിയിരുന്നു. എല്ലാവരെയും ബാധിക്കുന്ന ഒന്ന് വരിക എന്നത് മാത്രമായിരുന്നു അതിനൊരു പരിഹാരം.

പ്രളയം എന്ന ദുരന്തം അടുത്ത് വന്നപ്പോള്‍ നമുക്ക് ഒരു വേള മനുഷ്യന്‍ എന്നതിലേക്ക് മാറാന്‍ കഴിഞ്ഞു. അവിശ്വസിച്ചു എന്നത് കൊണ്ട് മാത്രം ഒരു ജനതയും ശിക്ഷിക്കപ്പെട്ടിട്ടില്ല. സമൂഹത്തെ കൂടി പിടികൂടുന്ന തിന്മകള്‍ അധികരിക്കുമ്പോഴാണ് ദൈവിക ശിക്ഷ ഇറങ്ങാറ്. ആധുനിക സാങ്കേതിത വിദ്യകള്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള വഴികളായിരുന്നു. അകലെ ജീവിക്കുന്ന മനുഷ്യര്‍ അടുത്തെന്ന പോലെ ഇടപഴകാന്‍ അത് കൊണ്ട് കഴിഞ്ഞു. പക്ഷെ നമ്മുടെ കാര്യത്തില്‍ അത് തിരിച്ചാണ് സംഭവിക്കിതു. കേരളം സമൂഹത്തില്‍ ഉടെലെടുത്ത പല്‍ ഭിന്നിപ്പിന്റെയും പിന്നേല്‍ കാരണം അന്വേഷിച്ചു നാം കൂടുതല്‍ സമയം കളയേണ്ടതില്ല.

പ്രളയ മുഖത്തു നിന്നും കണ്ടത് ദുരന്തവും അതെ പോലെ പ്രതീക്ഷയുമാണ്. നമ്മുടെ മാനുഷിക ബോധം തിരിച്ചു വരാന്‍ ഇത്തരം ദുരന്തങ്ങള്‍ വരേണ്ടിയിരുന്നു എന്നത് മറ്റൊരു ദുരന്തം. കേരളം കഴിഞ്ഞ ദിവസങ്ങളില്‍ മാനുഷിക മുഖത്തോടെ ജീവിച്ചു എന്ന് വേണം പറയാന്‍. മനുഷ്യന്‍ എത്ര നിസ്സാരന്‍ എന്ന് കൂടി ഈ പ്രളയം നമ്മെ ബോധ്യപ്പെടുത്തും. ഒരു മഴ കൊണ്ട് തീരുന്നതാണ് നമ്മുടെ സൗകര്യങ്ങള്‍. ഒരു ദിനം കൊണ്ട് നാം പഴയ കാലത്തേക്ക് തിരിച്ചു പോയി. വെളിച്ചവും കുടിവെള്ളവും നെറ്റും ഫോണുമില്ലാതെ കാലത്തേക്ക് നാം തിരിച്ചു പോയി. മെഴുകുതിരികള്‍ പോലും ലഭ്യമല്ലാത്ത ദിനങ്ങളാണ് കഴിഞ്ഞു പോയത്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങിനെ ഒന്ന് അനുഭച്ചിട്ടില്ല എന്നത് പ്രായമായ പലതും ഉറപ്പിച്ചു പറഞ്ഞു.

ദുരന്ത മുഖത്തെ നന്മകള്‍ ഇപ്പോള്‍ നമ്മുടെ സാമൂഹിക മാധ്യമങ്ങളില്‍ പറന്നു നടക്കുന്നു. അതിനിടയില്‍ വരുന്ന തിന്മകളെ നാം ഒന്നിച്ചെതിര്‍ക്കുന്നു. ഇതൊരു നിലപാടായി നാം സ്വീകരിക്കണം. സാമൂഹിക മാധ്യമങ്ങള്‍ പരസ്പരം വിദ്വേഷം വളര്‍ത്തുന്ന ഇടമായി തീരരുത്. സഹായ അഭ്യര്‍ത്ഥനകളും സഹായവും കടല്‍ തിരകള്‍ പോലെ ആര്‍ത്തിരമ്പി വരുന്നു. സഹായിക്കുക എന്ന മാനുഷിക നന്മ ഇന്നും സമൂഹത്തില്‍ ശക്തമാണ്. ചുരുക്കത്തില്‍ നന്മ തന്നെയാണ് സമൂഹത്തില്‍ കൂടുതല്‍. അത് കൊണ്ട് തന്നെയാണ് ഈ ലോകം നിലനില്‍ക്കുന്നതും. ദുരന്ത മുഖത്ത് നിന്നും നേരിട്ടു മനസ്സിലാക്കിയ പലതും അതാണ് നമുക്കു നക്കുന്ന പാഠം.

ക്യാംപുകളില്‍ ആവശ്യമുള്ള കാര്യങ്ങള്‍ എത്തിക്കാന്‍ വ്യക്തികളും സംഘടനകളും മത്സരിക്കുന്നു. നന്മയില്‍ മുന്‍കടക്കുക എന്ന പ്രയോഗം നാം നേരില്‍ കണ്ട ദിനങ്ങള്‍. ഇത്തരം നന്മകള്‍ പുറത്തു വരാന്‍ ഈ ദുരന്തം കാരണമായി എന്നതും എടുത്തു പറയണം . പ്രകൃതിയെ നാം പരിഗണിക്കണം എന്ന് കൂടി ഈ ദുരന്തം നമുക്ക് വരച്ചു കാണിച്ചു തരുന്നു. കേരളത്തിന്റെ അവസ്ഥ പ്രകാരം അവസാനം വെള്ളം അറബിക്കടലില്‍ ചെന്നു ചേരണം. അതിനു വരുന്ന തടസ്സങ്ങള്‍ എന്തൊക്കെ എന്നത് നാം ചിന്തിച്ചു തീരുമാനിക്കേണ്ട കാര്യങ്ങളാണ്. മനുഷ്യനും പ്രകൃതിയും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുക എന്നത് അനിവാര്യമാണ്. അതില്ല എന്നത് പലപ്പോഴും നമ്മെ തിരിഞ്ഞു കൊത്താന്‍ പ്രകൃതിക്കു പ്രചോധനം നല്‍കുന്നു.

വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എത്ര മാത്രം അശാസ്ത്രീയമാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഴയെയും മറ്റു പ്രകൃതി പ്രതിഭാസങ്ങളെയും പരിഗണിക്കാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പലയിടത്തും വെള്ളം കയറാന്‍ കാരണമായത്. എല്ലാ ദുരന്തത്തിലും ഒരു നന്മയുണ്ട് എന്നാണു നാം കേട്ട് പോരുന്ന ചൊല്ല്. എല്ലാ അനാവശ്യമായ തര്‍ക്കങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന ഏകകത്തിലേക്കു കേരളീയന് ഉയരാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഈ ദുരന്തിത്തിലെ നന്മ.

Related Articles