Current Date

Search
Close this search box.
Search
Close this search box.

അയാളും മനുഷ്യനല്ലേ ?!

ജൂതന്റെ ജഡം കണ്ടപ്പോൾ എഴുന്നേറ്റ പ്രവാചകനോട് അടുത്തിരുന്ന സഖാക്കൾ ഉന്നയിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയാണ് തലവാചകം. മനുഷ്യാവകാശത്തിനും അതിന്റെ സംരക്ഷണത്തിനും വേണ്ടി ലോകത്ത് ആദ്യമായി ശബ്ദമുയര്‍ത്തിയത് ഇസ്ലാമിക ദര്‍ശനമാണ്. ശരീഅത്തിനെക്കുറിച്ച് അല്‍പം പഠിക്കുന്ന ഏതൊരാള്‍ക്കും മതപരവും ബുദ്ധിപരവും സാമ്പത്തികവും കുടുംബപരവുമായ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് അവയുടെ ലക്ഷ്യമെന്ന് ബോധ്യപ്പെടുന്നതാണ്.

മനുഷ്യാവകാശത്തിന് മുന്നില്‍ വിലങ്ങ് നിന്ന തന്റെ ഗവര്‍ണറോട് രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ്(റ) പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു : “മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ച ജനങ്ങളെ നിങ്ങള്‍ എപ്പോള്‍ മുതലാണ് അടിമകളാക്കി തുടങ്ങിയത്?”.

പ്രധാനമായും രണ്ട് അടിസ്ഥാനങ്ങള്‍ക്ക് മേലാണ് ഇസ്ലാമിന്റെ മനുഷ്യാവകാശ വീക്ഷണം നിലകൊള്ളുന്നത്. എല്ലാ മനുഷ്യര്‍ക്കിടയിലും സമത്വം പുലര്‍ത്തുക, എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയവയാണ് അവ. മനുഷ്യവംശത്തിന്റെ പ്രാരംഭം, എല്ലാ മനുഷ്യര്‍ക്കുമുള്ള ആദരവ് എന്നിവയാണ് മനുഷ്യര്‍ക്കിടയിലെ സമത്വത്തെക്കുറിക്കുന്ന ഘടകങ്ങള്‍. അല്ലാഹു എല്ലാ മനുഷ്യരെയും ഒരു ആത്മാവില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനമാണ് സമത്വത്തിന്റെ ഏറ്റവും മൂര്‍ത്തമായ പ്രതീകം. എല്ലാവരും മനുഷ്യവംശത്തിലെ സഹോദരന്മാരാണെന്നും, അവിടെ വര്‍ഗീയതക്കോ, വര്‍ണവിവേചനത്തിനോ, ജാതിവ്യവസ്ഥക്കോ യാതൊരു വിധ സ്ഥാനവുമില്ലെന്നും പഠിപ്പിക്കാൻ നബി (സ) ഉപയോഗിച്ച ഉപമ ” ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരാണ് ” എന്നാണ്. ഭൗതികമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യാസം പരിഗണനീയമല്ലെന്ന് മാത്രമല്ല, അവ പരസ്പരം തിരിച്ചറിയാനും, മനസ്സിലാക്കാനുമുള്ള സംവിധാനം മാത്രമാണെന്നും ഖുര്‍ആന്‍ പറയുന്നു. (മനുഷ്യരെ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാൻ മാത്രം “അൽ ഹുജുറാത്ത് : 13

ഇന്ത്യയിൽ 1993 ലെ മനുഷ്യവകാശ സംരക്ഷണ നിയമപ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകള് ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളെന്നാല് ഇന്ത്യൻ നിയമത്തില് അര്ത്ഥമാക്കിയിട്ടുള്ളത് ജീവിതം, സ്വാതന്ത്രം, തുല്യത എന്നിവയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും മനുഷ്യാവകാശങ്ങളാണ് എന്നതാണ്. മാന്യതയോടുകൂടി ജീവിക്കുന്നതിന് ഇന്ത്യന്ഭരണഘടന ഉറപ്പുനല്കിയിട്ടുള്ളതും അന്താരാഷ്ട്ര വേദികളിലെ നിയമപ്രകാരമുള്ള ഏത് മൗലവിക അവകാശങ്ങളും ഇന്ത്യയില് ബാധകമായ എല്ലാ അവകാശങ്ങളും മനുഷ്യാവകാശങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. വളരെ വിപുലമായ ഒരു അര്ത്ഥമാണ് മനുഷ്യാവകാശം എന്നതിന്റെ നിര്വ്വചനമായി ഇന്ത്യൻ ഭരണഘടന നല്കിയിരിക്കുന്നത്.

യൂറോപ്പിലെ മനുഷ്യാവകാശ ചർച്ച ആരംഭിക്കുന്നതു പോലും സി ഇ പന്ത്രണ്ടാം നൂറ്റാണ്ടിൽ മാത്രമാണ്. സി ഇ 1215 ജൂൺ 15 ന് ബ്രിട്ടീഷ് ചക്രവർത്തി ജോണിന്റെ കാലത്തോ കാൺ കർഡ് 2nd ന്റെ കാലത്തോ 1789 ൽ റൂസോയുടെ കാലത്തുമെല്ലാം ഇത്തരത്തിലുള്ള മനുഷ്യാവകാശ ചർച്ചകൾ നടന്നിട്ടുണ്ട്. അവസാനം 1948 ഡിസംബർ 10 നാണത്രേ യു എൻ ഒ ഇങ്ങിനെയൊരു മനുഷ്യാവകാശ രേഖക്ക് തുടക്കം കുറിച്ചെന്നാണ് ആധുനിക ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നത്.

(ചില മനുഷ്യാവകാശ വിചാരങ്ങൾ
കടപ്പാട് : ഇസ്ലാം ഇൻസാനീ ഹുഖൂഖ് കാ പാസ്ബാൻ – മൗലാനാ സയ്യിദ് ജലാലുദ്ദീൻ ഉമരി )

Related Articles