Current Date

Search
Close this search box.
Search
Close this search box.

വെറുപ്പ് സാധാരണത്വം കൈവരിക്കുന്ന വിധം

‘ Eichmann in Jerusalem: A Report on the Banality of Evil ‘ ഹന്നാ ആർഡെന്റ് 1963 ൽ എഴുതിയ പുസ്തകമാണ്. ബനാലിറ്റി ഓഫ് ഈവ്ള്‍ (തിന്മയുടെ സാധാരണത്വം ) എന്നാൽ ഫാഷിസത്തിന്റെ ഉദ്യോഗസ്ഥ വൃന്ദം പ്രവര്‍ത്തിക്കുന്ന ഒരു ശൈലിയെ കുറിക്കുന്നു. ധാരാളം ജൂതരെ കോണ്‍സെട്രേഷന്‍ ക്യാമ്പുകളിലേക്കും മരണത്തിലേക്കും പറഞ്ഞയച്ച അഡോൾഫ് ഐഖ്മാന്‍ എന്ന ഉദ്യോഗസ്ഥന്‍ താന്‍ തന്റെ ഉത്തരവാദിത്തം നിർവഹിക്കുകയാണെന്നാണ് സ്വയം മനസ്സിലാക്കിയിരുന്നത്. കൊന്നുതള്ളിയ ജൂതരോട് അയാള്‍ക്ക് വ്യക്തിപരമായി യാതൊരു വിരോധവും ഉണ്ടായിരുന്നില്ല. മാത്രമല്ല, അയാൾ അയൽവാസികളോട് നന്നായി പെരുമാറിയിരുന്ന പള്ളിയില്‍ പോവുകയും, കുട്ടികളോടൊപ്പം കളിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു സാധാരണക്കാരനായിരുന്നു. താൻ നടപ്പാക്കുന്ന എല്ലാ ക്രൂരതകളെയും ഞാൻ നിയമമാണല്ലോ നടപ്പാക്കുന്നത് എന്ന ലാഘവത്തിൽ തിരിച്ചറിഞ്ഞൊരാൾ. അവിടം നീതി എപ്പോഴും നിയമത്തിനു മുമ്പിൽ തോറ്റുപൊയ്ക്കേണ്ടേയിരുന്നത് എന്ത് കൊണ്ടായിരിക്കും? വെറുപ്പ് സ്വാഭാവികവൽക്കരിക്കപ്പെടുകയും ചിലർക്ക് അത് ഉത്തരവാദിത്തമായി പോലും തോന്നുന്ന അവസ്ഥയിലേക്ക് ബോധ്യങ്ങൾ നിർമിക്കപ്പെന്നത് എങ്ങനെയായിരിക്കും?

മുഹമ്മദ് അഖ്‌ലാഖ് മോബ് ലിംഞ്ചിങിന് വിധേയപ്പെടുമ്പോൾ കൂട്ടത്തിൽ സൗഹൃദം പങ്കുവെച്ചിരുന്ന അയൽവാസിയും ഉണ്ടായിരുന്നതായി വായിച്ചതോർക്കുന്നു. രേവതി ലോൽ തന്റെ ‘അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പുസ്തകത്തിന്റെ പ്രാരംഭത്തിൽ വിവരിക്കുന്നൊരു സംഭവമുണ്ട്. ഗോധ്ര സംഭവത്തിനുശേഷം ഉണ്ടായ ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ വംശഹത്യയിൽ നിന്ന് രക്ഷപ്പെടാൻ വിശ്വസ്തനായ തന്റെ അയൽവാസി ജയ് ഭവാനിയുടെ വീടിന്റെ ടെറസിനു മുകളിൽ അഭയം തേടിച്ചെന്നതാണ് അബ്ദുൽ മാജിദ്. കുറച്ചു കഴിഞ്ഞപ്പോൾ ജയ്ഭവാനി മാജിദിനോട് “ഞാൻ നിങ്ങൾക്ക് ഖാദി കിച്ചടി ഉണ്ടാക്കിത്തരാം” എന്നു പറഞ്ഞു. “ഖാദി കിച്ചടിയോ, അത് ശവമടക്കിന്റെ സമയത്തുണ്ടാക്കുന്നതല്ലേ…” എന്നാണ് ഒരു ഞെട്ടലോടെ മാജിദ് ചോദിച്ചത്. “അതെ നിങ്ങളെല്ലാവരുമിന്ന് കൊല്ലപ്പെടാൻ പോകുകയാണ്” എന്നായിരുന്നു ജയ്ഭവാനി അപ്പോൾ മറുപടി നൽകിയത്.

താനൂരിൽ ബോട്ടപകടം നടന്ന വാർത്തയുടെ ചുവട്ടിൽ മലപ്പുറമല്ലേ എന്ന് പറഞ്ഞ് ചിരിക്കുന്ന കമന്റുകൾ കാണുമ്പോൾ അത്ഭുതപ്പെടേണ്ടതില്ലെന്ന് സാരം. മുമ്പ് പാലയിൽ നിന്ന് വിഷം പരത്തിയൊരാൾ ഒരു ജനപ്രതിനിധിയാൽ പണ്ഡിതനായി പുനരവതരിപ്പിച്ചതോർമയില്ലേ ! ഭരണകൂടം തന്നെയാണ് തങ്ങൾക്ക് വേണ്ട വിധം ‘കോമൺസെൻസ്’ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇവിടം ഹിന്ദുത്വവൽക്കരിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. മൃദുവായും അല്ലാതെയും മാധ്യമങ്ങൾ അതിന് വെള്ളവും വളവും നൽകുന്നു.

നിരോധനത്തിന്റെ പേരിൽ ജപ്തി നടപടികൾ നേരിട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളുടെ മുമ്പിൽ അഡോൾഫ് ഐഖ്മാന്റെ ആവർത്തനങ്ങളെ കണ്ടവരാണ് നമ്മൾ. ഇത്തരത്തിൽ നീരസമൊന്നുമില്ലാതെ നിയമം നടപ്പാക്കാൻ വരുന്നവർ ഒരു സാമൂഹിക പ്രക്രിയയുടെ ഉൽപ്പന്നമാണ്. വെറുപ്പിന്റെ പ്രകടനങ്ങളോട് നിസ്സംഗമായിരിക്കുന്തോറും അതിന് വീര്യം കൂടിക്കൊണ്ടേയിരിക്കും. കേരള സ്റ്റോറിയെല്ലാം അതിലേക്കുള്ള സ്ഥിര നിക്ഷേപമാണ്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles