Current Date

Search
Close this search box.
Search
Close this search box.

ശബരിമലയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും

എന്ത് കൊണ്ട് സംഘ പരിവാര്‍ മലയിറങ്ങി എന്ന് ചോദിച്ചാല്‍ ആ ഉത്തരം ഇന്ന് തന്നെ ലഭിക്കും. കാലിനടിയില്‍ നിന്നും മണ്ണ് ഒലിച്ചു പോകുന്നത് അറിയാതിരിക്കുക എന്നതിന്റെ അര്‍ത്ഥം തലച്ചോറിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് കൂടിയാണ്. യു ഡി എഫിനേക്കാള്‍ നേരത്തെ ആ വിവരം സംഘപരിവാര്‍ മനസ്സിലാക്കി എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക.

39 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് വെച്ച് കൊണ്ട് കേരളത്തെ മൊത്തം വിലയിരുത്താന്‍ കഴിയില്ല. എങ്കിലും വിശ്വാസവും രാഷ്ട്രീയവും ചേര്‍ത്ത് വെച്ച് കൊണ്ട് നടന്ന തിരഞ്ഞെടുപ്പ് അവഗണിക്കാനും കഴിയില്ല. ഇടതുപക്ഷം രാഷ്ട്രീയ വിജയം നേടിയിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. പത്തനംതിട്ട ജില്ലയില്‍ പോലും സംഘ് പരിവാറിന് വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഒന്നാമത്തെ പാഠം. മറ്റൊരു പാഠം സംഘ പരിവാര്‍ നേടിയ രണ്ടു സീറ്റുകള്‍ യു ഡി എഫില്‍ നിന്നും. യുഡി എഫില്‍ നിന്നും ബി ജെ പി യില്‍ നിന്നും ഇടതു പക്ഷം സീറ്റുകള്‍ പിടിച്ചു. നാം മുമ്പ് സൂചിപ്പിച്ചതു പോലെ ശബരിമല നഷ്ടം വരുത്തുക യു ഡി എഫിന് തന്നെയാണ്. അതെസമയം, പത്തനംതിട്ട ജില്ലയില്‍ എസ് ഡി പി ഐ സീറ്റ് നേടി എന്നതും എടുത്തു പറയേണ്ടതാണ്. സി പി എമ്മിന്റെ സീറ്റ് ആലപ്പുഴയിലും എസ് ഡി പി ഐ സ്വന്തമാക്കി.

കേരള സമൂഹം ശബരിമല വിഷയത്തിലെ രാഷ്ട്രീയം അവഗണിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ശബരിമല ഒരു കലാപ ഹേതുവാക്കാന്‍ എന്ത് കൊണ്ട് കഴിഞ്ഞില്ല എന്നതും ഈ വിജയം പറഞ്ഞു തരും. അത് കൊണ്ട് ശബരിമലയില്‍ നിന്നും എത്രയും പെട്ടെന്ന് ഇറങ്ങി പോകലാണ് എല്ലാവര്‍ക്കും ഉത്തമം. ആര്‍ക്കു വേണ്ടിയാണോ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബ്ദിക്കുന്നത് അവര്‍ നിങ്ങളോടു കൂടെയില്ല എന്നുറപ്പാണ്. ശബരിമലയിലെ വിശ്വാസത്തെ നാം മാനിക്കുന്നു. മതങ്ങളുടെ ആചാരങ്ങളും നിര്‍ദ്ദേശങ്ങളും മാറ്റം വരുത്താന്‍ കോടതികള്‍ മുതിര്‍ന്നാല്‍ അതൊരു ദുരന്തമാണ്. ആ ദുരന്തത്തെ അതിന്റെ രീതിയില്‍ തന്നെ കൈകാര്യം ചെയ്യണം. സുവര്‍ണാവസരം എന്ന രീതിയില്‍ ദുരന്തങ്ങളെ കണ്ടാല്‍ കേരളം ഇങ്ങിനെ തന്നെയാകും പ്രതികരിക്കുക.

ഒരു കാര്യം ഉറപ്പാണ് സംഘ പരിവാറും യു ഡി എഫും തിരഞ്ഞെടുപ്പില്‍ ശബരിമല കാര്യമായി ഉപയോഗിച്ച് കാണും. ജനം ടി വി കാണുന്ന ജനം വാസ്തവത്തില്‍ മറുപടി പറയാനുള്ള അവസരമാണ് വേണ്ടെന്ന് വെച്ചത് എന്ന് കരുതാന്‍ കഴിയില്ല. ശബരിമല ആര്‍ക്കു ഗുണം ചെയ്താലും അത് യു ഡി എഫിന് എന്നും എതിരാകും. അവരിലെ ഇളകിയ വോട്ടുകളെ സംഘ് പരിവാര്‍ കൈവശപ്പെടുത്തുന്നു. കേരളം അതിന്റെ പ്രബുദ്ധത കാത്തു സൂക്ഷിച്ചു. മതത്തിന്റെ മറവില്‍ കലാപത്തിന് ശ്രമിച്ചവര്‍ ഇരുത്തേണ്ടിടത്തു തന്നെ അവര്‍ ഇരുത്തി.

Related Articles