Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും ജനാധിപത്യവും

ഇംഗ്ലീഷ് പദമായ Democracy ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഉണ്ടായത്. ഭാഷാപരമായി ജനങ്ങളുടെ ആധിപത്യം (rule by the people) എന്നാണർഥം. ഗ്രീക്കിലെ demos, എന്നാൽ “ജനങ്ങൾ,” എന്നും kratos, എന്നാൽ “ഭരണം” എന്നുമാണു.
ജനാധിപത്യത്തെ സൂചിപ്പിക്കുന്ന ഡെമോക്രസി എന്ന പദവും തത്ത്വവും രൂപം കൊള്ളുന്നത് ഗ്രീസിലാണ്. ഭാഷാപരമായി ജനങ്ങളുടെ ഭരണം, ജനങ്ങളുടെ വിധികർതൃത്വം, ജനങ്ങളുടെ പരമാധികാരം, ജനങ്ങളുടെ നിയമനിർമ്മാണാധികാരം എന്നൊക്കെയാണ് ഇത് അർത്ഥമാക്കുന്നത്.

The Merriam-Webster Dictionary ൽ ഇതിനു നൽകിയിരിക്കുന്ന അർത്ഥം കാണുക: ജനങ്ങളുടെ ഭരണം, ഭൂരിപക്ഷ ഭരണം, പരമാ‍ാധികാരം ജനങ്ങളിൽ അർപ്പിതമായ ഭരണം. Britanica Encyclopedia ൽ പറയുന്നു: ജനങ്ങൾക്ക് പരമാധികാരമുള്ള ഭരണം ജനതയുടെ പരമാധികാരം -Sovereignty of the people. (പാർലമെന്റും ലെജിസ്ലേറ്റീവുമാണത്‌. നിയമഭേദഗതി നടത്താനുള്ള അവകാശവും അധികാരവും പാർലമെന്റിനും ലെജിസ്ലേറ്റീവിലും നിക്ഷിപ്തമാണ്‌. ആ അർത്ഥത്തിൽ പരമാധികാരകോടതിയേക്കാൾ അധികാരം പാർലമെന്റിനായിരിക്കും)

തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ സദാചാരത്തിന്‌ അളവുകോൽ ഏർപ്പെടുത്താൻ വ്യവസ്ഥയില്ലാത്തതിനാൽ ജനതയുടെ പരമാധികാരം ഭരണകൂത്തിന്റെ പിഴവിനും കഴിവില്ലായ്മക്കും കാരണമാകുന്ന നിരവധി സന്ദർഭങ്ങൾക്ക്‌ ജനാധിപത്യം സാക്ഷിയാകാറുണ്ടെന്ന കാര്യം ആരോടും പറഞ്ഞറിയിക്കേണ്ടതില്ല.

ജനാധിപത്യവും ഇസ്‌ലാമും
നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും ഒഴിവാക്കുന്നതിലും ജനാധിപത്യ രീതിശാസ്ത്രത്തെ അംഗീകരിക്കുന്ന ഇസ്‌ലാം, പക്ഷെ നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ വെച്ചിരിക്കുന്നു. അടിസ്ഥാന ധാർമിക-നൈതിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന രീതിയിലുള്ള നിയമനിർമ്മാണത്തിന്‌ മാത്രമേ സഭക്ക് അധികാരമുണ്ടാകൂ. നബിക്ക് ശേഷം ഖലീഫമാരെ നിശ്ചയിച്ച രീതികൾ പരിശോധിച്ചാൽ ഇസ്‌ലാമിന്റെ ജനാധിപത്യ വീക്ഷണം മനസ്സിലാക്കാൻ കഴിയും. എന്നാൽ പിന്നീട് അത് രാജഭരണത്തിലേക്ക് വഴിതെറ്റുകയായിരുന്നു.

ഭരണാധികാരികളെ തിരഞ്ഞടുക്കുക, കൂടിയാലോചന സംവിധാനം, വിമർശനാധികാര്യം, അധികാരികളെ നിശ്ചയിക്കുവാനും മാറ്റാനുമുള്ള പൗരൻമാരുടെ അവകാശം എന്നു തുടങ്ങുന്ന ജനാധിപത്യത്തിൻറെ ഈ വിശാല മേഖലയെ ഇസ്‌ലാം പിന്തുണക്കുന്നു. ഖിലാഫത്തിലൂടെ തെരഞ്ഞെടുപ്പു സംവിധാനം, ശൂറ(പാർലമെൻററി സംവിധാനം), നീതിനിർവാഹക സംവിധാനം എന്നിവക്ക് മാതൃകകൾ സമർപ്പിക്കാനായി. ആധുനിക ജനാധിപത്യത്തെയും ഇസ്‌ലാമിനെയും ഈ രീതിയിൽ ആദ്യമായി സൈദ്ധാന്തിക തലത്തിൽ വിശകലനം ചെയ്തത് സയ്യിദ് മൗദൂദിയാണ്. ബുദ്ധിയുള്ള ഒരുത്തനും ജനാധിപത്യത്തിന്റെ ക്രിയാത്മക വശത്തെ എതിർക്കുകയില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.
ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു:

“ ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല ”.-(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20).

ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്ന ജനാധിപത്യം
ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്നത് ശരി/തെറ്റ്, നന്മ/തിന്മ, നീതി/അനീതി തുടങ്ങിയവ വേര്‍തിരിക്കാനുള്ള സുസ്ഥിരമായ മാനദണ്ഡങ്ങളെ നിരാകരിക്കുകയും അവ ഭൂരിപക്ഷം നോക്കി ജനഹിതമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണെന്ന് സിദ്ധാന്തിക്കുകയും ചെയ്യുന്ന, നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ജനാധിപത്യത്തിന്റെ മതവിരുദ്ധവും മൂല്യവിരുദ്ധവുമായ തത്ത്വത്തെ മാത്രമാണ്.

അതുകൊണ്ട് തന്നെ തിന്മകളാണെന്ന് ശുദ്ധ പ്രകൃതിയുള്ള ഏതൊരു മനുഷ്യനും അംഗീകരിക്കുന്ന കള്ള്, ചൂത്, സ്വവർഗ വിവാഹം എന്നു തുടങ്ങി ഏത് തിന്മയും ഒരു നാട്ടിൽ നിയമ വിധേയമാക്കുന്നതിനും നിയമ വിരുദ്ധമാക്കുന്നതിനുമുള്ള മാനദണ്ഡം ജനാധിപത്യ വ്യവസ്ഥയിൽ പാർലമെന്റിലെ ഭൂരിപക്ഷം പ്രതിനിധികളുടെ പിന്തുണ മാത്രമാണ്. അഥവാ 51% പേർ എന്ത് നിലപാടെടുക്കുന്നുവോ അതായിരിക്കും നിയമ നിർമാണത്തിന്റെ മാനദണ്ഡം എന്നർഥം.

ഈയടിസ്ഥാനം ഒരു മുസ്ലിമിന് പോയിട്ട്, സാമാന്യ ബുദ്ധിയുള്ള ആർക്കാണ് അംഗീകരിക്കാൻ കഴിയുക !
എന്നാൽ ഒരു രീതിശാസ്ത്രമെന്ന നിലയില്‍ ജനാധിപത്യത്തെ അത് അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. ഈ വസ്തുത പരിഗണിക്കാതെയാണ് പലരും ജനാധിപത്യത്തോടുള്ള ജമാഅത്തിന്റെ സമീപനത്തെ വിമര്‍ശിക്കാറുള്ളത്.

Related Articles