Current Date

Search
Close this search box.
Search
Close this search box.

ആരാണ് അല്ലാഹു

But Who is Allah എന്ന പുസ്തകത്തില്‍ ആദം എന്ന കുട്ടിയുടെ കഥയാണ് പറയുന്നത് .
ആദം ജനാലയുടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്. അപ്പോള്‍ ചന്ദ്രന്‍ തിളങ്ങി നില്‍ക്കുന്നത് കണ്ടു.
‘ഉമ്മാ എന്ത് ഭംഗിയാണല്ലേ..’
‘സുബ്ഹാനല്ലാഹ്.. നല്ല ഭംഗിയുണ്ട്.’
‘സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞാലെന്താണ് ഉമ്മാ’- ആദം ചോദിച്ചു.
‘അല്ലാഹു എത്ര പരിശുദ്ധന്‍ എന്നാണതിന്റെ അര്‍ത്ഥം. ഇത്രയും മനോഹരമായ കാര്യങ്ങളൊക്കെ ഉണ്ടാക്കിയത് അല്ലാഹുവല്ലേ.. അതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.’

പിറ്റേന്ന് രാവിലെ ഒരു മധുരമായ ശബ്ദം കേട്ടാണ് ആദം എഴുന്നേറ്റത്.
അല്ലാഹു അക്ബര്‍ എന്ന് ഇടക്കിടക്ക് കേള്‍ക്കുന്നുണ്ട്.
അവന്‍ വേഗം ബെഡില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനാ റൂമിലുള്ള ഉമ്മയുടെ അടുത്തെക്ക് ചെന്നു.
‘അസ്സലാമു അലൈക്കും ആദം, ഇന്ന് നേരത്തെ എഴുന്നേറ്റോ..’
‘ഞാനിന്ന് അല്ലാഹു അക്ബര്‍ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. അതെവിടെ നിന്നാണ് ഉമ്മാ വരുന്നത്?’
‘അത് ബാങ്ക് വിളിയാണ് മോനേ.. നമസ്‌കാരിക്കാന്‍ സമയമായി എന്നറിയിക്കാനാണ് ബാങ്ക്. അല്ലാഹു അക്ബര്‍ എന്നാല്‍ അല്ലാഹു മഹാനാണ് എന്നാണര്‍ത്ഥം.’
അത് കേട്ടപ്പോള്‍ ചിരിച്ച് കൊണ്ട് ആദം ബെഡ്‌റൂമിലേക്ക് തന്നെ പോയി.

പിന്നീട് ബ്രേക്ക്ഫാസ്റ്റിന്റെ സമയമായി.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉമ്മയും ഉപ്പയും ബിസ്മില്ലാഹ് എന്ന് പറയുന്നത് കേട്ടു. ഭക്ഷണ ശേഷം അല്‍ഹംദുലില്ലാഹ് എന്നും.
എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ആദമിന് സംശയമായി.
‘അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് ” ഉപ്പ പറഞ്ഞു .
എപ്പോഴും അല്ലാഹുവിനെ കുറിച്ചാണല്ലോ എല്ലാവരും പറയുന്നത് എന്ന് ആദം ആലോചിച്ചു.സുബ്ഹാനല്ലാഹ്, ബിസ്മില്ലാഹ്, അല്‍ഹംദുലില്ലാ…. എന്നിങ്ങനെ എല്ലാവരും പറയുന്നു. അപ്പോള്‍ ആരാണ് അല്ലാഹു? അല്ലാഹു ആരാണെന്ന് കൃത്യമായ ഒരു ധാരണ ആദമിന് ലഭിച്ചില്ല. പക്ഷെ ജീവിതത്തില്‍ ഏറെ പ്രധാനമാണതെന്ന് അവന് മനസ്സിലായി.

അന്ന് വൈകുന്നേരം ആദം പാര്‍ക്കില്‍ പോയപ്പോള്‍ കുട്ടികള്‍ പട്ടം പറത്തുന്നത് കണ്ടു. അവനത് വളരെ ഇഷ്ടമായി. വീട്ടിലെത്തിയപ്പോള്‍ പട്ടം വാങ്ങിത്തരുമോ എന്നവന്‍ ഉപ്പയോട് ചോദിച്ചു.

ഇന്‍ശാ അല്ലാഹ് എന്ന് ഉപ്പ പറഞ്ഞു.
‘എന്ന് വെച്ചാല്‍ എന്താ?’ ആദം ചോദിച്ചു.
അല്ലാഹു ഉദ്ദേശിച്ചാല്‍ എന്നാണ് അതിന്റെ അര്‍ത്ഥം എന്ന് ഉപ്പ പറഞ്ഞു. അല്ലാഹു വിചാരിക്കാത്ത ഒരു കാര്യവും ഇവിടെ നടക്കില്ല എന്നും ഉപ്പ കൂട്ടിച്ചേര്‍ത്തു.
‘ഈ ലോകത്തുള്ള എല്ലാത്തിനെയും പടച്ചതും അല്ലാഹുവാണ്.’
അവന് അത് കേട്ടപ്പോള്‍ വല്ലാത്ത അല്‍ഭുതമായി.

 

 

അവന്‍ ഉപ്പയോട് ചോദിച്ചു, ‘ഉപ്പാ ആരാണ് അല്ലാഹു?’
‘നമ്മെയും നമുക്ക് ചുറ്റുമുള്ളതിനെയുമെല്ലാം സൃഷ്ടിച്ചവനാണ് അല്ലാഹു. ഈ ലോകത്തുള്ള മനുഷ്യരെ, മൃഗങ്ങളെ.. അങ്ങനെ എല്ലാത്തിനെയും..’
പിറ്റേ ദിവസം ഉപ്പ വന്നത് ഒരു മഞ്ഞ നിറത്തിലുള്ള പട്ടവും കൊണ്ടാണ്.
അത് കണ്ടപ്പോള്‍ ആദം പറഞ്ഞു, ‘അല്‍ഹംദുലില്ലാഹ്..’

Related Articles