Current Date

Search
Close this search box.
Search
Close this search box.

മണിപ്പൂര് സ്ത്രീവേട്ടയെ വിചാരണ ചെയ്യലാണ് ഇന്നിൻെറ നവോത്ഥാനം

ഗുജറാത്തിൽ പൂർണ ഗർഭിണിയുടെ വയറ് കീറി കുട്ടിയെ ത്രിശൂലത്തിൽ കുത്തി ഉയർത്തി അഗ്നിയിലിട്ടു ദഹിപ്പിച്ച സംഘ് പരിവാർ മണിപ്പൂരിൽ അതിലപ്പുറവും ചെയ്യും എന്ന കാര്യത്തിൽ പക്ഷാന്തരമില്ല.

സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യ, 80കാരിയായ വയോധികയെ വീട്ടിൽ പൂട്ടിയിട്ട് നിഷ്ഠൂരമായി തീ കൊളുത്തി കൊന്നത് മണിപ്പൂരിൽ നിന്നു വരുന്ന അകം പൊള്ളുന്ന അനേകം വാർത്തകളിൽ ഒന്നു മാത്രം!

ക്രൂര ബലാത്സംഗങ്ങൾ, ചുട്ടുകൊല്ലൽ, മൃഗീയ പീഡനങ്ങൾ.. പ്രാകൃത സംഘടിത സായുധ കാവിപ്പടകൾ നെറ്റിക്കണ്ണുകൾ ജ്വലിപ്പിച്ച് ദംഷ്ട്രകൾ നീട്ടി മണിപ്പൂരിൻ്റെ മണ്ണിനെ ഇളക്കിമറിച്ച് കുക്കികളെ (ക്രിസ്ത്യൻ ജനസമൂഹം ) ഉന്മൂലനം ചെയ്യുന്നു. ഗോത്രവർഗമായതിനാൽ സായുധരായ കുക്കികൾ പരമാവധി തിരിച്ചടിക്കുന്നുണ്ട്. അതോടെ അക്ഷരാർഥത്തിൽ യുദ്ധക്കളമായിരിക്കുന്നു മണിപ്പൂര്.

ആബാലവൃദ്ധം സ്ത്രീ ജനങ്ങൾ ആക്രമിക്കപ്പെടുന്ന മണിപ്പൂരിൽ രാഷ്ട്രം ലജ്ജിച്ചു തല താഴ്ത്തിയ, ഏതാനും സ്ത്രീകളെ വിവസ്ത്രരായി നടത്തിച്ച ഭീകര കൃത്യത്തോട് അവിടം ഭരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി ബീരേൻ സിങ് നിസ്സാരവത്ക്കരിച്ചു കൊണ്ട് പറഞ്ഞത് “സംസ്ഥാനത്ത് ഇത്തരം നൂറു കണക്കിന് സംഭവങ്ങൾ നടന്നിട്ടുണ്ട് ” എന്നത്രെ! (പത്രവാർത്ത: 21.7.23)

എത്ര ഉന്നത പദവിയിലെത്തിയാലും ഒരു സംഘ് ഫാഷിസ്റ്റിൽ നിന്ന് ഉയർന്ന മാനവിക മൂല്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലാ എന്നു മാത്രമല്ല ഇതിനർഥം.
“ആരംബായ് തെൻഗ്ഗോൽ ” പോലുള്ള ആർ.എസ്.എസ് സ്പോൺസേഡ് ഭീകര സംഘങ്ങളാണ് മണിപ്പൂര് ക്രിസ്ത്യൻ വേട്ടക്ക് നേതൃത്വം നൽകുന്നത് എന്നിരിക്കേ താൻ നിസ്സഹായനാണ് എന്ന മന:സ്ഥാപവും ബീരേൻ സിങിൻ്റെ പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കാം!

സംഘ് ഫാഷിസം 2002 ൽ ഗുജറാത്തിൽ ചെയ്തതും ഇതൊക്കെത്തന്നെയാണ്.

ബിൽക്കീസ് ബാനു, സക്കിയാ ജാഫ് രി, ഇശ്റത്ത് ജഹാൻ, സാഹിറാ ശൈഖ്, കൗസർബി.. എന്നിങ്ങനെ ഏതാനും സ്ത്രീകളെ നാം ഓർക്കുന്നത് പീഡകരെയും കൊലയാളികളെയും ഇതിഹാസതുല്യം ധീരമായി അതിജീവിച്ചതിൻ്റെ പേരിലാണ്.

എന്നാൽ അറിയപ്പെടാത്ത പേരുകളിൽ എത്രയോ സ്ത്രീ ജന്മങ്ങൾ ഗുജറാത്തിൽ ഹോമിക്കപ്പെട്ട വാർത്ത പലതും മുഖ്യധാരയിൽ വരികയോ നാം അറിയുകയോ പോലും ചെയ്തിട്ടില്ല!

രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധം ചെയ്യുമ്പോഴും സമൂഹങ്ങൾ തമ്മിൽ കലഹിക്കുമ്പോഴും സമനില തെറ്റിയ ആൾക്കൂട്ടങ്ങൾ വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കുമ്പോഴും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെറുതെ വിടാറാണ് പതിവ്.

അതേയവസരം മുസ് ലിം വംശഹത്യക്കു ശേഷം ഗുജറാത്ത് സന്ദർശിച്ച വനിതാ വസ്തുതാന്വേഷണ സംഘം പുറത്തുവിട്ട റിപ്പോർട്ട് “ഗുജറാത്ത് സ്ത്രീ വേട്ടയുടെ സാക്ഷ്യങ്ങൾ ” എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

വെട്ടിനുറുക്കിയും ചുട്ടെരിച്ചും കൊന്ന രണ്ടായിരത്തിലധികം മനുഷ്യരല്ല, ചാരിത്ര്യം കവർന്നെടുക്കപ്പെട്ടവരും ആൺതുണ നഷ്ടപ്പെട്ടവരും കൺമുന്നിൽ മക്കൾ ഭീകരതക്കിരയാവുന്നത് കണ്ട് മനസ്സ് തകർന്നവരുമായ സ്ത്രീകളും, മാതാപിതാക്കൾ കൊല്ലപ്പെടുന്നതും പിച്ചിച്ചീന്തപ്പെടുന്നതും കണ്ട് പകച്ചുപോയ കുഞ്ഞുങ്ങളുമാണ് ഗുജറാത്ത് വംശഹത്യയുടെ യഥാർഥ ബാക്കി പത്രമെന്ന് പ്രസ്തുത ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു!

ഹിന്ദുത്വ ഫാഷിസം നടത്തിയ നൂറുക്കണക്കിന് വർഗീയ / വംശീയ വേട്ടകളെ ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികൾ ചോദ്യം ചെയ്തിരുന്നുവെങ്കിൽ ഗുജറാത്ത് വംശഹത്യ നടക്കുമായിരുന്നില്ലായെന്ന് കെ.ഇ.എൻ നിരീക്ഷിക്കുന്നുണ്ട്. (ഇരകളുടെ മാനിഫെസ്റ്റോ )

അതിനാൽ മണിപ്പൂര് ക്രിസ്ത്യൻ വേട്ടയെ നാം ഒന്നിച്ചെതിർക്കേണ്ടതുണ്ട്. മിനിമം, മനുഷ്യരെന്ന നിലയിലെങ്കിലും നമുക്കതിന് ബാധ്യതയുണ്ട്!

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles