Current Date

Search
Close this search box.
Search
Close this search box.

സിനിമയിലെ സ്ത്രീ

prithiraj.jpg

സമകാലിക മലയാളം വാരികയില്‍ ‘പൃഥി തിരുത്തി ബാക്കിയുള്ളവരോ?’ എന്ന കവര്‍ സ്‌റ്റോറി തയ്യാറാക്കിയ ഡോ. ജിനേഷ് കുമാര്‍ എരമം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. കലാസാംസ്‌കാരിക ലോകം പൊതുവേയും സിനിമാ വേദി സവിശേഷമായും പെണ്ണുടല്‍ വില്‍പ്പനച്ചരക്കാക്കുന്നു എന്ന വീക്ഷണം ശക്തിപ്പെട്ടു വരുന്നതിനിടെയാണ് അഭ്രപാളികളില്‍ അതിരുവിടുന്ന സെക്ഷ്വല്‍ സംഭാഷണങ്ങളുടെ നൈതികതയെ വിചാരണ ചെയ്യുന്ന ശ്രീ ജിനേഷിന്റെ ലേഖനം പ്രത്യക്ഷപ്പെടുന്നത്. (സമകാലിക മലയാളം വാരിക: 3.3.17)

തന്റെ വാദമുഖങ്ങള്‍ക്ക് ഉപോല്‍ബലകമായി നിരവധി സിനിമകളിലെ സംഭാഷണ ശകലങ്ങള്‍ ലേഖകന്‍ ഉദ്ധരിക്കുന്നുണ്ട്. നരസിംഹം, മീശ മാധവന്‍, സീനിയേഴ്‌സ്, അയാള്‍ കഥയെഴുതുകയാണ്, പട്ടാഭിഷേകം, കഥാനായകന്‍, ഹിറ്റ്‌ലര്‍, ദ കിങ്ങ്,കസബ.. തുടങ്ങിയവയിലെ നായക കഥാപാത്രങ്ങളായ സൂപ്പര്‍സ്റ്റാറുകള്‍ തന്നെ വളരെ തരംതാഴ്ന്ന ഭാഷയിലാണ് സ്ത്രീകളോട് സംസാരിക്കുന്നത്.

ന്യൂജന്‍സിനികളും ഇക്കാര്യത്തില്‍ പിറകിലല്ല. എന്നല്ല; ഏറെ ജീര്‍ണതയിലാണ്. 22 ഫീമെയില്‍ കോട്ടയം, ബ്യൂട്ടിഫുള്‍ തുടങ്ങിയവയിലെ ചില സംഭാഷണങ്ങള്‍ സ്ത്രീ പീഡനത്തിനു കേസെടുക്കേണ്ടവയത്രെ!

സ്‌ക്രീനില്‍ കാണുന്നതു പോലെ ജീവിക്കാന്‍ ശ്രമിക്കുന്ന അന്ധമായ അനുകര്‍ത്താക്കളുള്ള ഒരു നാട്ടില്‍ സിനിമയില്‍ സാംസ്‌കാരിക നിയന്ത്രണങ്ങള്‍ വന്നില്ലെങ്കില്‍ ‘ഇതിനേക്കാള്‍ ഭീകരമായ സ്ത്രീ ഹിംസകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും’ എന്ന പ്രസ്താവനയോടെയാണ് ജിനേഷ് ലേഖനം അവസാനിപ്പിക്കുന്നത്.

Related Articles