Current Date

Search
Close this search box.
Search
Close this search box.

വൈദ്യശാസ്ത്രത്തിലെ ധാര്‍മികത – ഭാഗം-2

അതിനാല്‍ ഡോക്ടറിന് നിഷിദ്ധ വസ്തുക്കള്‍ കൊണ്ടുള്ള ചികിത്സ ഉദാഹരണത്തിന് ആല്‍ക്കഹോളോ, ആല്‍ക്കഹോള്‍ ചേര്‍ത്തമരുന്നുകളോ ഉപയോഗിച്ചുള്ള ചികിത്സയില്‍ നിന്ന് വിട്ട് നില്‍ക്കണം. പക്ഷെ, ചില സന്ദര്‍ഭങ്ങളില്‍ അത് അനുവദനീയമാകും.
1. ഇത്തരമൊരു മരുന്നുപയോഗിക്കാതിരുന്നാല്‍ രോഗിയുടെ അസുഖത്തിന് ആപത്തുണ്ടാവുകയും അതിന് പകരം മറ്റൊന്ന് ലഭ്യമല്ലാതിരിക്കുകയും ചെയ്യുക.
2. ശസ്തക്രിയ സമയത്ത് രോഗിയെ ബോധക്ഷയനാക്കാനോ അവയവങ്ങളിലെ വേദന ലഘൂകരിക്കാനോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുക.
അവയവങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍:
ഒരു വ്യക്തിയുടെ ഏതെങ്കിലും ഒരു അവയവം ഉപയോഗരഹിതമാവുകയും തുടര്‍ന്നുള്ള അതിന്റെ പ്രവര്‍ത്തനത്തിന് മറ്റൊരു ബദല്‍ ആവശ്യമായി വരുകയും ചെയ്യുമ്പോള്‍ അവയവങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അനുവാദമുണ്ട്.
1. ജീവനില്ലാത്ത വസ്തുക്കളും മാംസം തിന്നപ്പെടുകയും ചെയ്യുന്ന മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗപ്പെടുത്താം.
2. മാംസം ഭക്ഷിക്കപ്പെടാത്ത മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കുന്നത് രോഗിയുടെ ജീവനോ അവയവമോ നഷ്ടപ്പെടുമെന്നും അപകടമുണ്ടാവുകയും മറ്റൊരവയവം പകരം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാള്‍ മാംസം ഭക്ഷിക്കപ്പെടാത്ത മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കാം.
3. മനുഷ്യ ശരീരത്തിലെ ഒരു ഭാഗം മറ്റൊരു ഭാഗത്തേക്ക് ഉപയോഗപ്പെടുത്താം.
4. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍.
ഒരാളുടെ അവയവം മറ്റൊരാളുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കാം. a) അവയവമാറ്റം നടന്നാല്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാനോ അപകപ്പെടാനോ സാധ്യതയുണ്ടാവുക. b) മറ്റൊരു ബദല്‍ ഈയൊരു കുറവിനെ നികത്താന്‍ കഴിയാതെ വരുക. c) രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ അവയവമാറ്റമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലാതിരിക്കുക. d)മനുഷ്യാവയവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിഷിദ്ധമാണ്. e) മരണസമയത്ത് അവയവം മാറ്റാമെന്ന ഉദ്ദേശ്യത്തോടെ അവയവങ്ങള്‍ ഇളക്കിമാറ്റാന്‍ വസിയ്യത്ത് ചെയ്യുന്നത് അനുവദനീയമല്ല. f) അടിയന്തിര ഘട്ടത്തില്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് രക്തദാനം ചെയ്യുന്നത് അനുവദനീയമാണ്. എന്നാല്‍ അതിന്റെ കച്ചവടപരമായ ക്രയവിക്രയം അനുവദനീയമല്ല.
ഗര്‍ഭനിരോധനവും ഗര്‍ഭം അലസിപ്പിക്കലും
ഭൂമിയിലെ മുഴവന്‍ ജീവജാലങ്ങളുടെയും ഉപജീവനം അല്ലാഹു സ്വയം ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. അതിനാല്‍ ദാരിദ്ര്യത്തെ കുറിച്ചുള്ള ആശങ്ക, ഉയര്‍ന്ന ജീവിതനിലവാരം, അതുപോലെ മറ്റു ചില കാരണങ്ങളാലും സന്താനനിയന്ത്രണം ഇസ്്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഗര്‍ഭത്തിന്റെ തുടര്‍ച്ച നിര്‍ത്താനുള്ള ശസ്ത്രക്രിയ പൊതുവെ അനുവദനീയമല്ല. അതു പോലെ തന്നെയാണ് ഭര്‍ഭ നിരോധന മരുന്നുകള്‍ ഉപയോഗിക്കുന്നതും. എന്നാല്‍ ചില അനിവാര്യഘട്ടങ്ങളില്‍ ഗര്‍ഭം നിരോധിക്കാന്‍ അനുവാദമുണ്ട്.
1. സ്ത്രീ വളരെയധികം ദുര്‍ബലമാവുകയും ഗര്‍ഭത്തിന്റെ അവസരത്തില്‍ ശക്തമായ ഉപദ്രവമുണ്ടാവുമെന്ന ആശങ്കയുണ്ടാവുക.
2. കുട്ടികളുണ്ടാവുക, അവരുടെ പോഷണത്തിനും മുലകുടയിലും മാതാവ് ഗര്‍ഭിണിയവുന്നത് മൂലം വീഴ്ചകള്‍ സംഭവിക്കുക.
ഡോക്ടര്‍ ന്യായമായ കാരണം കൊണ്ടല്ലാതെ അലസിപ്പിക്കുകയോ ഭ്രൂണത്തെ കൊല്ലുന്ന ഏതെങ്കിലും വിധത്തിലുള്ള മരുന്നുകള്‍ നല്‍കുകയോ ശസത്രക്രിയയിലൂടെ വന്ധീകരണം നടത്തുകയോ ചെയ്യാന്‍ പാടില്ല. എന്നാല്‍ സ്ത്രീയുടെ ആരോഗ്യത്തിന് ശക്തമായ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ ഭ്രൂണത്തില്‍ ജീവന്‍ ഉണ്ടാകുന്നതിന് മുമ്പ് അഥവാ 120 ദിവസത്തിനുള്ളില്‍ അതിനെ അലസിപ്പിക്കാവുന്നതാണ്.

പര്‍ദ്ദയുടെയും മറയുടെയും പരിധികള്‍
ഇസ്്‌ലാം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍്ക്കും മറയുടെയും അന്യരില്‍ നിന്ന് സ്വീകരിക്കേണ്ട പര്‍ദ്ദയുടെയും വിഷയത്തില്‍ ചില രീതികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് മറ്റൊരാളുടെ നഗ്നത കാണുക അനുവദനീയമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവെ ഒരു ഡോക്ടറിന് അന്യസ്ത്രീയുടെ നഗ്നത നോക്കാനും ചികിത്സ നടത്താനും അനുവദനീയമല്ല. അതേ പോലെ തന്നെ സത്രീ ഡോക്ടര്‍മാര്‍ക്കും അന്യ പുരഷന്‍മാരുടെ ചികിത്സ നടത്താന്‍ അനുവാദമില്ല. എന്നാല്‍ അനിവാര്യായ സന്ദര്‍ഭങ്ങളില്‍ ഇത് അനുവദനീയമാണ്. ഇത്തരം ഘട്ടങ്ങളില്‍ ചികിത്സക്ക് മൂന്നാമതൊരാളുണ്ടാവണമെന്ന് നിബന്ധനയുണ്ട്. അതു പോലെ തന്നെ നിര്‍ബന്ധിത സാഹചര്യത്തില്‍ ഡോക്ടര്‍ക്ക് രോഗിയുടെ ചികിത്സക്ക് ആവശ്യമായ ഭാഗങ്ങള്‍ കാണുകയെന്നത് മാത്രമേ അനുവാദമുള്ളൂ.

ദയാവധം:

രോഗം എത്ര തന്നെ മൂര്‍ച്ചിച്ചതാണെങ്കിലും രോഗിക്ക് എല്ലാവിധത്തിലും ശമനപ്രതീക്ഷ നല്‍കുകയെന്നത് ഡോക്ടറുടെ ബാധ്യതയാണ്. അദ്ദേഹം രോഗിക്ക് നാശകാരിയായ മരുന്നുകള്‍ നല്‍കരുത്. ചികിത്സയില്ലാതെ അവസാനിപ്പിക്കാനോ നടപടികള്‍ സ്വീകരിക്കാനോ ഡോക്ടര്‍മാര്‍ക്ക് അനുവാദമില്ല. ബക്ക്‌റത്തിന്റെ സത്യപ്രതിജ്ഞയിലും ഇത് കാണാം: ‘ഞാന്‍ ആരുടെയെങ്കിലും ആവശ്യപ്രകാരം രോഗിക്ക് നാശകാരിയായ മരുന്ന് നല്‍കുകയോ അതില്‍ അഭിപ്രായം പ്രകടിപ്പിക്കുകയോ ഇല്ല’

രോഗിയുടെ രോഗം മാറ്റാനാണ് ഡോക്ടര്‍ ശ്രമിക്കേണ്ടത്, ജീവന്‍ എടുക്കാനല്ല. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിന് ദയാവധം (euthanasia) എന്നു പറയും. ഇസ്്‌ലാമിക ശരീഅത്ത് പ്രകാരം ഇത് അനുവദനീയമല്ല.

പൊതുധാര്‍മ്മികത
ഡോക്ടര്‍ രോഗിയോട് നിര്‍മ്മലമായും സന്തോഷത്തിലും പെരുമാറണം. രോഗിയോട് അനുകമ്പ കാണിക്കുകയും വിവേചന രഹിതമായി ഇടപെടുകയും വേണം. എപ്പോഴും സേവനസന്നദ്ധനായിരിക്കണം. നിര്‍മ്മലവും സന്തോഷവും നിറഞ്ഞതുമായ സ്വഭാവം ദീനിന്റെ അടിസ്ഥാനങ്ങളില്‍ പെട്ടതാണ്. ഖുര്‍ആനും സുന്നത്തും അതിനെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഖുര്‍ആന്‍ റസൂല്‍ (സ)യെ അഭിസംബോധന ചെയ്യുന്നു. (3:159)

മെഡിക്കല്‍ എത്തിക്‌സും ആധുനിക പ്രശ്‌നങ്ങളും
ആധുനിക യുഗത്തില്‍ ചില പുതിയ രോഗങ്ങളും ശാസ്ത്രത്തിന്റെ പുതിയ കണ്ടു പിടുത്തങ്ങളും വൈദ്യശാസ്ത്ര ധാര്‍മ്മികതക്ക് പുതിയ പ്രശ്‌നങ്ങള്‍ രൂപം കൊടുത്തിരിക്കുന്നു. എയ്ഡ്‌സ് രോഗികളോട് എന്ത് സമീപനമാണ് പുലര്‍ത്തേണ്ടത്? ശ്വസനത്തിന്റെയും ഹൃദയമിടിപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉപകരണങ്ങള്‍ എത്ര ഉപയോഗിക്കാം എപ്പോള്‍ അതിനെ മാറ്റി വെക്കണം.? എന്നു തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലുമെല്ലാമുള്ള ഫിഖ്ഹ് അക്കാദമികളില്‍ ഇത്തരം വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തി വരുന്നു.

വിവ: മഹ്ബൂബ് ത്വാഹാ (ജാമിഅ മില്ലിയ്യയില്‍ വെസ്റ്റ് ഏഷ്യന് സ്റ്റഡീസ് വിഭാഗത്തില് റിസര്‍ച്ച് സ്റ്റുഡന്റ്)

 

 

Related Articles