Current Date

Search
Close this search box.
Search
Close this search box.

ഡോ: ഹിശാം മുഹമ്മദ് ഖിന്‍ദീല്‍

hisham qindeel.png

1962-ല്‍ ഈജിപ്തില്‍ ജനിച്ച ഹിശാം ഖിന്‍ദീല്‍ സ്വന്തം നാട്ടില്‍തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. 1984-ല്‍ എഞ്ചിനീയറിഗില്‍ ബിരുദം നേടി. ശേഷം അമേരിക്കയിലാണ് പഠനം നടത്തിയത്. അമേരിക്കയിലെ യൂത്ത്‌ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1988-ല്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ശേഷം 1993ല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂനിവേഴ്‌സിറ്റിയില്‍നിന്ന് ജലസേചനത്തെ കുറിച്ച പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു.

1995-ല്‍ ഈജിപ്തിലെ ജലവിഭവ പഠനകേകേന്ദ്രത്തില്‍ ചേര്‍ന്നു. 2005-വരെ പ്രസ്തുത സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. ഇവിടെ നടത്തിയ സേവനങ്ങള്‍ക്ക് ഓര്‍ഡര്‍ ഓഫ് ദ റിപബ്ലിക്ക് പദവി നല്‍കപ്പെട്ടു. ജലവിഭവ സംരക്ഷണത്തിന് വേണ്ടി രൂപം കൊണ്ട ആഫ്രിക്കന്‍ സംഘത്തിന്റെ സ്ഥാപകാംഗമായിരുന്നു. ജലസേചനവുമായും ജലവിഭവ സംരക്ഷണവുമായും ബന്ധപ്പെട്ട ധാരാളം പ്രബന്ധങ്ങളും പഠനങ്ങളും വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൈല്‍ നദി സംരക്ഷണവുമായി ബന്ധപ്പെട്ട സമിതിയുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കമാല്‍ ജസ്‌രി ഈജിപ്ഷ്യന്‍ പ്രധാനമന്ത്രയായിരുന്ന കാലത്ത് 2011 ജൂലൈ 21 മുതല്‍ ജലവിഭവ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നൈല്‍ നദി വെള്ള ഉപഭോക്താക്കളായ രാജ്യങ്ങളുടെ സമിതിയിലും അദ്ദേഹം അംഗമാണ്. 2012 ജൂലൈ 24ന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഹിശാം ഖിന്‍ദീലിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. 2013 ല്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി.
 

Related Articles