Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് ബാങ്കിങ്ങില്‍ പുതിയ ഓണ്‍ലൈന്‍ കോഴ്‌സ്

ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്ര പഠനം എള്ളുപ്പമാക്കുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്നു. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ബാങ്കിങ്ങ്, ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ് (ഐ.ഐ.ബി.എഫ്.ഐ) എന്ന സ്ഥാപനമാണ് പ്രസ്തുത കോഴ്‌സ് തുടങ്ങുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്നാണ് സ്ഥാപനാധികാരികള്‍ അറിയിച്ചത്.
ലോകത്ത് പരക്കെ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണ് ഇസ്‌ലാമിക് ബാങ്കിംങ്ങ് സിസ്റ്റവും, സാമ്പത്തിക ഇടപാടുകളും. ഇന്ത്യയില്‍ ഇതിന്റെ പ്രചാരണം വളരെ കുറവായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി ഇതിന് ഇന്ത്യയിലും സാമ്പത്തിക ശാസ്ത്ര ഗവേശകര്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങ് തന്നെ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സാധ്യതകളെ കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

 

Related Articles