Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ ഖാദിര്‍ മുല്ല

mulla.jpg

അബ്ദുല്‍ ഖാദിര്‍ മുല്ല ബംഗ്ലാദേശിലെ അമീറാബാദില്‍ 1948 ആഗസ്റ്റ് 14-ന് ജനിച്ചു. അമീറാബാദിലെ ഫസ്‌ലുല്‍ ഹഖില്‍ വെച്ചായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1966-ല്‍ ഫരീദ്പൂര്‍ രാജേന്ദ്രകോളേജില്‍ ഡിഗ്രി തലത്തില്‍ പഠിക്കുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനായി അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ‘ഇസ്‌ലാമി ചാത്ര സംഘ’യില്‍ ചേര്‍ന്നത്. പിന്നീട് അദ്ദേഹം വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1968-ല്‍ രാജേന്ദ്ര കോളേജില്‍ നിന്ന് ബിരുധം നേടിയ അദ്ദേഹം ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ‘സന്‍ഗ്രാം’ ദിനപത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി സേവനം ചെയ്തിട്ടുണ്ട്. 1986-ലും 1996-ലും രണ്ടു തവണ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

1971-ല്‍ മുജീബുറഹ്മാന്റെ നേതൃത്വത്തില്‍ വിമോചന സമരം ആരംഭിച്ചപ്പോള്‍ അതിനെതിരെ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഒപ്പമാണ് കിഴക്കന്‍ പാകിസ്താനിലെ (ഇന്നത്തെ ബംഗ്ലാദേശ്) ജമാഅത്തെ ഇസ്‌ലാമിയും നിലകൊണ്ടത്. പാകിസ്താന്‍ വിഭജനത്തിന് ശേഷം ബംഗ്ലാദേശില്‍ അധികാരത്തിലെത്തിയ അവാമി ലീഗ് സര്‍ക്കാര്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. ജമാഅത്ത് നേതാവായ അബ്ദുല്‍ ഖാദിര്‍ മുല്ലക്കെതിരെയും യുദ്ധകുറ്റം ചുമത്തി. 2013 ഫെബ്രുവരി 5-ന് ബംഗ്ലാദേശിലെ യുദ്ധകുറ്റ ട്രൈബ്യൂണല്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. വധശിക്ഷാ വിധിക്കെതിരെ സെക്യുലറിസ്റ്റുകളടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും 2013 ഡിസംബര്‍ 12-ന് രാത്ര് 10.01-ന് അദ്ദേഹത്തിന്റെ വധശിക്ഷ ബംഗ്ലാദേശ് നടപ്പാക്കി.

Related Articles