Views

സൗദിയും ഇറാനും അവസാനം അനുരഞ്ജനത്തിലെത്തിയേക്കാം

ഒക്ടോബര്‍ 11ന് സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്ത് വെച്ച് ഇറാനിയന്‍ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണം മേഖലയെ കൂടുതല്‍ സംഘടര്‍ഷഭരിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മേയില്‍ നടന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് മേഖലയിലെ എണ്ണ ഖനന കേന്ദ്രങ്ങള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചത്. ഇത് സൗദിയും ഇറാനും തമ്മിലുള്ള യുദ്ധഭയത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍.

ഇതു വരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ അട്ടിമറിക്കുന്നത് അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണെന്നാണ് ഇറാന്‍ നിരന്തരം ആരോപണം ഉന്നയിക്കാറുണ്ടെങ്കിലും ഇത്തവണ അവര്‍ അതില്‍ നിന്നും വിട്ടുനിന്നു. ഇറാന്‍ ദേശീയ ടാങ്കര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെയാണ് കഴിഞ്ഞ ആഴ്ച ആക്രമണമുണ്ടായത്. സൗദിയിലെ ജിദ്ദ തുറമുഖത്തിന് സമീപത്തു നിന്നും രണ്ട് വ്യത്യസ്ത സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്ഭവം സൗദിയുടെ മണ്ണില്‍ നിന്നാണെന്ന് നിഷേധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് വിഷദമായി അന്വേഷിക്കുമെന്നാണ് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചത്. ഇതെല്ലാം കാണിക്കുന്നത് ഇറാന്‍ ഈ വിഷയത്തിലുള്ള പിരിമുറുക്കത്തിന്റെ തീവ്രത കുറക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. പ്രത്യേകിച്ചും വര്‍ഷങ്ങളായി പ്രാദേശികമായ മറ്റു എതിരാളികളായ യെമന്‍,സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റുമുട്ടലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനെ ഒരു ചെറിയ സംഭവമായി മാത്രമേ വിശേഷിപ്പിക്കാനാവൂ.

എങ്കിലും ഇതിനകം അസഥിരമായ ഗള്‍ഫ് മേഖലയെ ആക്രമണം എങ്ങിനെ ബാധിക്കുമെന്ന് സമയത്തിന്റെ മാത്രം വിഷയമാണ്. എങ്കിലും നിശ്ചിതത്വത്തിന്റെ നിലവിലെ അവസ്ഥ പ്രകടമാണ്. പതിറ്റാണ്ടുകളായുള്ള ഒറ്റപ്പെടലിനു ശേഷം അന്താരാഷ്ട്ര സമൂഹവുമായി ഇറാന്‍ വീണ്ടും ചേരാന്‍ ആഗ്രഹിക്കുകയും സൗദി അറേബ്യയും ഗള്‍ഫ് സഖ്യ കക്ഷികളും കൂടുതല്‍ സാമ്പത്തികവും സാമൂഹികവുമായ വികസനവും തേടുകയും ചെയ്യന്നുവെങ്കില്‍ നിലവിലെ അവസ്ഥ തുടരാന്‍ കഴിയില്ല. മൂന്നാം കക്ഷികളുടെ സഹായത്തോടെ ശാന്തവും ലക്ഷ്യബോധവുമുള്ളതുമായ ഒരു നയതന്ത്രത്തിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണ് പ്രതിവിധി. ഇതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നികത്താനും പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക ഏറ്റുമുട്ടലുകളിലൊന്ന് തടയാന്‍ സഹായിക്കാനും കഴിയൂ.

സൗദി ഒരു ഏറ്റുമുട്ടലിന് താല്‍പര്യപ്പെടുന്നില്ല

ആക്രമണത്തിന് പിന്നില്‍ സൗദിയാണെന്നത് അസംഭവ്യമാണ്,കഴിഞ്ഞ നിരവധി മാസങ്ങളായി സൗദിക്ക് നേരെ നടന്ന ആക്രമണങ്ങളോട് പ്രതികാരം ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിരുന്നിട്ടു പോലും. സെപ്റ്റംബര്‍ 14ന് ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രമായ അരാംകോക്ക് നേരെ ആക്രമണമുണ്ടായിരുന്നു. വലിയ നാശനഷ്ടങ്ങളാണ് അന്ന് ലൗദിക്കുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും ഇറാന്‍ ആണ് പിന്നിലെന്നായിരുന്നു അമേരിക്കന്‍ ഭാഷ്യം. എന്നാല്‍ ഇറാന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

രാജ്യത്തെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ സൗദി കിരീടാവാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പരാജയപ്പെട്ടെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ഇറാന്‍ ടാങ്കറിനെ ആക്രമിക്കാന്‍ ഉത്തരവിട്ടതെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഇവ വളരെ അസംഭവ്യമാണ്. താന്‍ ഇറാന്‍ ടാങ്കറിന് നേരെ ആക്രമണത്തിനുത്തരവിട്ടാല്‍ ഹൂതികള്‍ക്ക് സൗദിക്ക് നേരെ ആക്രമണം നടത്താനുള്ള വഴി തുറന്നിടുകയാണെന്ന് എം.ബി.എസിന് വ്യക്തമായി അറിയാം.

രണ്ടാമതായി, ഇരു പക്ഷവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സമീപഭാവിയില്‍ ഇറാനുമായുള്ള അനുരഞ്ജനത്തിനുള്ള സാധ്യത സൗദി തള്ളിക്കളയുന്നില്ല. പാക്,ഇറാഖ് പ്രധാനമന്ത്രിമാരുമായി ബിന്‍ സല്‍മാന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നുള്ള റി്‌പ്പോര്‍ട്ടുകള്‍ അതാണ് വ്യക്തമാകുന്നത്.

മൂന്നാമതായി, ഇറാനുമായി നേരിട്ട് ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ സൗദിക്ക് യു.എസില്‍ നിന്നു നേരിട്ട് സഹായം ലഭിക്കുമെന്ന് ഉറപ്പില്ല. പ്രത്യേകിച്ചും, കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ ചാര ഡ്രോണ്‍ തകര്‍ത്തതിന് ഇറാനെ ആക്രമിക്കുന്നില്‍ നിന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിനു ശേഷം സൗദിയുടെ ആവേശം ഇല്ലാതെയായി. മേഖലയില്‍ ഒരു പാരയായി നില്‍ക്കാന്‍ ഇറാനും ആഗ്രഹിക്കുന്നില്ല.

വരാനിരിക്കുന്നതെന്ത് ?

നിലവിലെ അനിശ്ചിതത്വത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തില്‍, സൗദി-ഇറാനിയന്‍ ബന്ധങ്ങള്‍ക്ക് എന്തായിരിക്കുമെന്ന് കൃത്യമായി രേഖപ്പെടുത്താന്‍ പ്രയാസമാണ്.
എന്നാല്‍, അടുത്തിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് റിയാദും തെഹ്റാനും സംസാരിക്കുകയും രണ്ട് പ്രാദേശിക ശക്തികള്‍ സമാധാനപരമായി നിലനില്‍ക്കാന്‍ ആവശ്യമായ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല കണ്ടെത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്, മറ്റെന്തിനെക്കാളും ഉപരിയായി ഗള്‍ഫിലെ സുസ്ഥിര സമാധാനത്തിനുള്ള യഥാര്‍ത്ഥ സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മുസ്ലിം ലോകത്തെ രണ്ട് വലിയ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സൗഹൃദപരവും നിഷ്പക്ഷവുമായ മൂന്നാം കക്ഷികള്‍ക്ക് സഹായിക്കാനാകും.

ഒരു കാര്യം ഉറപ്പാണ്, അറബ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ കുറക്കുകയും പ്രാദേശിക പ്രശ്നങ്ങളില്‍ ഇറാനും അഭിപ്രായമുണ്ടെന്ന് സൗദി അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ സുഗമമായ സഹവര്‍ത്തിത്വം സാധ്യമാകൂ. യെമനില്‍ ഹൂതികളെയും ഇറാഖിലും ലെബനാനിലും ഹൂതികള്‍ ചെയ്യുന്ന ആക്രമണങ്ങളും തുടരാനും അത് നിയന്ത്രിക്കുന്നതും ഇറാന്‍ തുടരുമെന്നും ഒരിക്കലും പ്രതീക്ഷിക്കരുത്. ഒക്ടോബര്‍11ന് ശേഷം സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇറാനും സൗദിയും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. രണ്ട് പ്രാദേശിക എതിരാളികളും ഒത്തുതീര്‍പ്പിന് തയാറായി എന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. സമാധാനപരമായ സഹവര്‍തിത്വത്തിന് പരസ്പരം സംസാരിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള ഇഛാശക്തി ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇരു വിഭാഗവും തങ്ങളുടെ വഴികള്‍ ഒരുക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെങ്കില്‍, ഈ പ്രദേശം ഒരു യുദ്ധത്തിനുള്ള സാധ്യതയുമായി തുടരും, കഴിഞ്ഞ മറ്റു യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതെല്ലാം വളരെ ചെറുതായി തോന്നുകയും ചെയ്യും.

വിവ: സഹീര്‍ അഹ്മദ്
അവലംബം: aljazeera.com

Facebook Comments
Related Articles
Show More
Close
Close