Views

കശ്മീരിലെ സ്ഥലനാമങ്ങള്‍ ; കശ്മീരികളെയാണ് ഓര്‍ക്കേണ്ടത്

കശ്മീരിലെ റോഡുകളുടെയും നഗരങ്ങളുടെയും മറ്റു പൊതുസ്ഥലങ്ങളുടെയും പേരുകള്‍ മാറ്റാനൊരുങ്ങന്നതായി കഴിഞ്ഞ ആഴ്ചകളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. നേരത്തെ ചനാനി-നഷ്‌രി ടണലിന് ഹിന്ദുത്വ പ്രത്യയശാസത്രജ്ഞനായ ശ്യമപ്രദാസ് മുഖര്‍ജിയുടെ പേര് നല്‍കിയിരുന്നു. ശ്രീനഗറിലെ ഷെരി കശ്മീര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേര് നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പട്ടേലിന്റെ ചരമദിനമായ ഡിസംബര്‍ 15ന് പുതിയ നാമകരണം ചെയ്യപ്പെടുമെന്നായിരുന്നു വാര്‍ത്തകള്‍. ഈ നീക്കത്തിനെതിരെ കശ്മീരിലെ ഹിന്ദു,മുസ്ലിം,സിഖ് സമുദായക്കാരുടെ സംയുക്ത കൂട്ടായ്മയായ ചിന്നാര്‍ ഫൗണ്ടേഷന്‍ ശക്തമായി എതിര്‍പ്പറിയിച്ച് രംഗത്തു വന്നിരുന്നു.

സര്‍ദാര്‍ പട്ടേലിനെതിരെ ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. അദ്ദേഹത്തിന് കശ്മീരുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേര് സ്റ്റേഡിയത്തിന് നല്‍കുന്നത് തികച്ചും അനുചിതമായിരിക്കും. എല്ലാ പൊതു റോഡുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നാമധേയത്തില്‍ നിന്നും ഷെയ്ഖ് അബ്ദുല്ലയുടെ പേര് നീക്കം ചെയ്യുന്നതിനോട് ഞങ്ങള്‍ക്ക് പൂര്‍ണ സമ്മതമാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം സംശകരമായതിനാലാണത്. സ്റ്റേഡിയത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്ത് സുല്‍ത്താന്‍ സൈനുല്‍ ആബിദീന്റ എന്ന പേര് നല്‍കണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അദ്ദേഹം അക്ബറിനെ പോലെ കശ്മീരികളെ എല്ലാവരെയും ഹിന്ദുവെന്നോ മുസ്ലിമെന്നോ തരംതിരിക്കാതെ സ്‌നേഹിച്ച സഹിഷ്ണുതയോടെ വര്‍ത്തിച്ച മതേതര ചക്രവര്‍ത്തിയായിരുന്നു.

കശ്മീരിലെ റോഡുകളുടെയും നഗരങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും പേരുകള്‍ മാറ്റുകയാണെങ്കില്‍ കശ്മീരിന്റെ ചരിത്രം,സംസ്‌കാരം,ക്ഷേമം എന്നീ മേഖലയിലേക്ക് സംഭാവന നല്‍കിയവരുടെ പേരുകളാണ് പരിഗണിക്കേണ്ടതെന്നും ചിന്നാര്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെടുന്നു. ഉദാഹരണമായി പ്രമുഖ ചരിത്രകാരനും രാജ്തരംഗിണിയുടെ കര്‍ത്താവുമായ കല്‍ഹന്‍,പ്രമുഖ കവി ഹബ്ബ ഖാതൂന്‍,സൂഫി വര്യനായ നൂറുദ്ദീന്‍ ഷെയ്ഖ്,പ്രമുഖ പണ്ഡിതന്‍ ലക്ഷ്മണ്‍ ജൂ,മനുഷ്യാവകാശ പേരാളി ഹൃദ്യ നാഥ് വാഞ്ചൂ,പര്‍വീണ അഹങ്കാര്‍ എന്നിവരുടെ പേരുകള്‍ നല്‍കാം. അടിയന്തിരമായി കശ്മീരില്‍ ഇന്റര്‍നെറ്റ് ബന്ധവും പ്രീപെയ്ഡ് മൊബൈല്‍ സേവനങ്ങളും പുന:സ്ഥാപിക്കണമെന്നും അവ ഇന്ന് ആഢംബരങ്ങളല്ല, ആവശ്യകതകളാണെന്നും ഈ സൗകര്യങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നതിലൂടെ കശ്മീരിലെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചിന്നാര്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെടുന്നു.

മാധ്യമങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം അടിയന്തരമായി നീക്കണം. താഴ്‌വരയിലെ കര്‍ഫ്യൂ പിന്‍വലിക്കണം. കശ്മീരിനകത്തും പുറത്തും എങ്ങോട്ടും യാത്ര ചെയ്യാനും ആരുമായും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം വേണം.

യു.എസ് സുപ്രീം കോടതിയിലെ പ്രശസ്ത ജഡ്ജി ജസ്റ്റിസ് ലൂയിസ് ബ്രാന്‍ഡീസ് 1927ല്‍ പറഞ്ഞ ഒരു പ്രസ്താവമവുണ്ട്:

”നമ്മുടെ സ്വാതന്ത്ര്യം നേടിയവര്‍ ഭീരുക്കളായിരുന്നില്ല. രാഷ്ട്രീയ മാറ്റത്തെ അവര്‍ ഭയപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വില ഉപയോഗിച്ച് അവര്‍ മഹത്വവല്‍ക്കരിച്ചിരുന്നില്ല. ഗുരുതരമായ പരിക്ക് ഭയന്ന് സ്വതന്ത്രമായി സംസാരിക്കുന്നതിനെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. പുരുഷന്മാര്‍ മന്ത്രവാദികളെ ഭയപ്പെടുകയും സ്ത്രീകളെ ചുട്ടുകൊല്ലുകയും ചെയ്യുന്നു. യുക്തിരഹിതമായ ആശയങ്ങളുടെ അടിമത്വത്തില്‍ നിന്നും പുരുഷന്മാരെ മോചിപ്പിക്കുക എന്നത് സ്വതന്ത്രമായ സംസാരിത്തിനുള്ള പ്രവര്‍ത്തനമാണ്. നിയമലംഘനത്തിനായി വാദിക്കുന്നത്, ധാര്‍മ്മികമായി എത്രമാത്രം അപലപനീയമാണെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനുള്ള ഒരു അടിസ്ഥാനമല്ല.”

1969ല്‍ യു.എസ് സുപ്രീം കോടതി ബ്രാന്‍ഡ്ബര്‍ഗില്‍ നിര്‍ദേശിച്ച ‘ആസന്നമായ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെ’ ഞങ്ങള്‍ അനുകൂലിക്കുന്നു. ഇത് പിന്തുടര്‍ന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാനായി ഇന്ത്യയിലെ സുപ്രീം കോടതിയും അരുപ് ഭുയാന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് അസം,ശ്രീ ഇന്ദിര ദാസ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് അസം എന്നിവയെ ന്യായീകരിക്കുന്നതായി കാണാന്‍ കഴിയും.

അവലംബം: thewire.in

Facebook Comments
Related Articles
Close
Close