Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കി തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും

അങ്കാറ: സിറിയയിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും അവസരമൊരുക്കുന്നു. ഇതിനോടകം 4200 വിദ്യാര്‍ത്ഥികള്‍ക്ക് തുര്‍ക്കി ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുര്‍ക്കിയിലെ വിവിധ സ്ഥാപനങ്ങളില്‍ മികച്ച വിദ്യാഭ്യാസം ഒരുക്കാനാണ് പദ്ധതി.

യു.എന്‍.എച്ച്.സി.ആറുമായി സഹകരിച്ചാണ് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. തുര്‍ക്കി സര്‍വകലാശായില്‍ പഠിക്കാന്‍ തുര്‍ക്കി ഭാഷ പഠിക്കേണ്ടതുണ്ടെന്നും സിറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുര്‍ക്കി ഭാഷയില്‍ മികവു പുലര്‍ത്താനുള്ള പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതിനുള്ള ധനസഹായം നല്‍കുന്നത് യൂറോപ്യന്‍ യൂണിയനാണ്.

തുര്‍ക്കിയിലെ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണക്കുകയും അതുവഴി സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുകയുമാണ് യു.എന്നും യൂറോപ്യന്‍ യൂണിയനും ലക്ഷ്യമിടുന്നത്. 2017-18 അധ്യയന വര്‍ഷത്തില്‍ 4200 സിറിയന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്‍പത് മാസത്തെ തുര്‍ക്കി ഭാഷ പഠനത്തിനായുള്ള കോഴ്‌സ് പൂര്‍ത്തീകരിച്ചു. ഇത്തരത്തില്‍ തുര്‍ക്കിയിലേക്ക് ഉന്നത പഠനത്തിനായി സിറിയയിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 

 

Related Articles