Current Date

Search
Close this search box.
Search
Close this search box.

ശരീഅത്ത് കോടതി വിവാദം ആര്‍ക്ക് വേണ്ടി?

ആധിപത്യ മാനോഭാവം പുലര്‍ത്തുന്ന പ്രത്യയശാസ്ത്രം ഏതാണോ അത് നിരന്തരമായ ഏറ്റുമുട്ടലുകള്‍ക്ക് വിധേയമാവും അല്ലെങ്കില്‍ വിധേയമാവേണ്ടതുണ്ട് എന്നത് ഒരു ചരിത്രയാഥാര്‍ത്യമാണ്. കായ്ക്കുന്ന മരത്തിനേ കല്ലേറ് കിട്ടൂ. നടപ്പു ലോകക്രമത്തില്‍ പ്രത്യശാസ്ത്രങ്ങളുടെ കൂട്ടത്തില്‍  കൂട്ടമായ ആക്രമണത്തിന് പാത്രമായിക്കൊണ്ടരിക്കുന്നത് ഇസ്‌ലാം ആണെന്ന് അതിശയോക്തി കൂടാതെ പറയാം. ആഗോളതലത്തില്‍ തുറക്കപ്പെട്ടിട്ടുള്ള യുദ്ധമുഖത്തേക്ക് ആന്റി-ഇസ്‌ലാം സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കോപ്പുകള്‍ നമ്മുടെ ഇന്ത്യയില്‍നിന്നും കയറ്റിയയക്കാന്‍ തുടങ്ങയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. ഈ പ്രക്രിയയെ ശക്തിപ്പെടുത്തുന്ന ഒരു മുന്നേറ്റം ഈയടുത്ത് നടക്കുയുണ്ടായി.

മുസ്‌ലിം വ്യക്തി നിയമത്തിന്റെ പ്രായോഗിക സ്ഥാപനമായ ‘ദാറുല്‍ ഖദാ’ കള്‍ ഒരിക്കല്‍ കൂടി സുപ്രീം കോടതിക്ക് മുമ്പാകെ പ്രശ്‌നവല്‍ക്കരിക്കപ്പെട്ടെങ്കിലും എതിരാളികളുടെ അജ്ഞതയും, അസഹിഷ്ണതയും വെളിവാക്കിക്കൊണ്ട് കെട്ടടങ്ങുകയാണുണ്ടായത്. ഒരുപരിധിവരെ കോടതികളുടെ സമയലാഭത്തിന് മുതല്‍ക്കൂട്ടാവുന്ന രൂപത്തിലാണ് ‘ദാറുല്‍ ഖദാ’ കളുടെ പ്രവര്‍ത്തനം. വര്‍ഷം തോറും ആയിരക്കണക്കിന് തര്‍ക്കങ്ങളാണ് ഇവയിലൂടെ പരിഹരിക്കപ്പെടുന്നത്. ബീഹാറിലെ ഇമാറത്തെ ശരീഅ ഒരുത്തമ മാതൃകയാണ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളൊക്കെ ഭരണഘടനയെ അതിലംഘിക്കുന്ന സമാന്തര ‘ശരീഅത്ത് കോടതി’ കളാണ് എന്നാരോപിച്ചാണ് തല്‍പരകക്ഷികള്‍ കോടതിയെ സമീപിച്ചത്. യഥാര്‍ത്ഥത്തില്‍ ഇവയൊന്നും തന്നെ താല്‍ക്കാലിക പ്രശ്‌ന പരിഹാര സംവിധാനങ്ങള്‍ എന്നതില്‍ കവിഞ്ഞ് ‘ശരീഅത്ത് കോടതി’ എന്ന അര്‍ത്ഥത്തില്‍ വിവക്ഷിക്കപ്പെടാന്‍ അര്‍ഹമല്ല. മുസ്‌ലിം സമൂഹത്തിന് തങ്ങളുടെ മതപരമായ പ്രശ്‌നങ്ങള്‍ക്ക് ‘ദാറുല്‍ ഖദാ’ കളെ ആശ്രയിക്കാമെന്നും അവ പുറപ്പെടുവിക്കുന്ന ഫത്‌വകള്‍ക്ക് ഭരണഘടനാ സാധുതയില്ലെന്നും സമ്മര്‍ദ്ദമേതുമില്ലാതെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
 
എന്നിരുന്നാലും ഇസ്‌ലാം വിരുദ്ധ ശക്തികളുടെ അജണ്ഡ തന്നെയാണ് ഇവിടെയും നടപ്പാക്കപ്പെട്ടത്. ഫ്രാന്‍സിലെ ‘നിഖാബ്’ നിരോധനത്തിന്റെ തൊട്ടുടനെയാണ് ഇന്ത്യയില്‍ മുസ്‌ലിം വ്യക്തി നിയമം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത് എന്ന വസ്തുത കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്. ‘മനുഷ്യ കടത്ത്’  എന്ന പദത്തിന് ‘യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവരല്‍’ എന്ന ഒരു അര്‍ത്ഥം കൂടിയുണ്ടെന്ന് ഈയടുത്താണ് മാധ്യമങ്ങള്‍ പൊതുജനത്തെ പറഞ്ഞ് പഠിപ്പിച്ചത്. ഇസ്‌ലാമിന്റെ നിയമ സംഹിതകളെ, അതിന്റെ സാമൂഹിക സ്ഥാപനങ്ങളെയും ചിഹ്നങ്ങളെയും നിരന്തരമായി പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ജനമനസ്സില്‍ ഇസ്‌ലാം വിരുദ്ധ മനോഭാവം അണയാതെ സൂക്ഷിക്കുക എന്ന ഗൂഢ പദ്ധതിയുടെ ഭാഗമാണിതൊക്കെയെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

Related Articles