Current Date

Search
Close this search box.
Search
Close this search box.

മധുരപ്പതിനേഴ് ഇനി നിയമത്തിന്‍ മറയത്തോ?

 

വിവാദങ്ങളുടെ ഘോഷയാത്രയില്‍ മുസ്‌ലിം വിവാഹ പ്രായത്തെ കുറിച്ചുള്ള സംവാദങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഓര്‍മയുടെ മറയത്തെക്ക് മാറിയെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇനിയും അതിന്റെ ഓളങ്ങള്‍ അടങ്ങാത്തത് മധുര പതിനെഴിനെ മറക്കാന്‍ മാപ്പിള മക്കള്‍ക്ക്  മനസ്സ് വരുന്നില്ലെന്നാണോ?

 

പതിനെട്ടു വയസ്സ് തികയുന്നതിനു മുമ്പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിക്കുന്നു എന്നോ ഇരുപത്തി അഞ്ചു കഴിഞ്ഞതിനു ശേഷം കല്യാണം കഴിപ്പിച്ചയച്ചവള്‍ ഭാഗ്യവതി എന്നോ പറയുന്നത് ഉചിതമാണോ? പെണ്ണിന്  വേണ്ടത് അവള്‍ ചെന്ന് ചേരുന്നിടത്ത് അവളെ സ്വന്തം മകളെപ്പോലെ കാണാന്‍ മനസ്സുള്ളവര്‍ ഉണ്ടായിരിക്കുക എന്നതാണ്. പ്രായം പതിനെട്ടു കടന്നില്ലെങ്കിലും തനിക്ക് വേണ്ട സംരക്ഷണവും വിദ്യാഭ്യാസ ത്തിനുള്ള അവകാശങ്ങളും ലഭിക്കുന്ന എത്രയോ വീടുകളില്‍ പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലെക്കാള്‍ സുരക്ഷിതത്ത്വം അനുഭവിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇരുപത്തഞ്ചു കഴിഞ്ഞു ജോലിയും നേടി എത്തിയവളെ പൊന്മുട്ടയിടുന്ന താറാവ് എന്ന് മാത്രം കണക്കാക്കുന്നകൊണ്ട് സംതൃപ്ത കുടുംബ ജീവിതം അന്യമായവരും നമുക്കിടയില്‍ കുറവല്ല. ഒന്നുമല്ലാതിരുന്ന മുസ്‌ലിം സ്ത്രീകള്‍ ഭര്‍ത്താകവിന്റെ ചിറകിലേറി കേരളത്തിന്റൊ സാമൂഹിക മണ്ഡലത്തില്‍ ശോഭിച്ചതും കേരളം നിറഞ്ഞാടിയ കലാകാരികള്‍ വിവാഹത്തോടെ യവനികക്ക് പിന്നെലേക്ക് മറഞ്ഞതുമെല്ലാം നമ്മള്‍ കാണുന്നതല്ലേ?

എങ്കിലും, പതിനെട്ടു തികയാത്ത ഇളം മനസ്സുകളെ കല്യാണം കഴിച്ചു കൊണ്ട് വന്നു സ്ത്രീധനത്തിന്റെ  പേരിലും എടുത്താല്‍ പൊങ്ങാത്ത വീട്ടു ജോലി നല്‍കിയും മറ്റും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് ഏതു സമുദായത്തിലായാലും അത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി തന്നെയാണ്. മുസ്‌ലിം സമൂഹത്തില്‍ പെണ്‍കുട്ടികളോട് അത്തരം രീതിയില്‍ പെരുമാറുന്ന കുടുംബങ്ങള്‍ ഇന്നും നില നില്‍ക്കുന്നുണ്ട് എന്നത് കൊണ്ടും ഇസ്‌ലാമിന്റെ ആശയങ്ങള്‍ക്ക് നിരക്കാത്ത  അത്തരം പീഡനങ്ങള്‍ നടത്തുന്നവരെ നിലക്ക് നിര്‍ത്താന്‍  സമുദായ നേത്രത്വത്തിനോ മത നേതൃത്വത്തിനോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നത് കൊണ്ടും വിവാഹം പ്രായം ഉയര്‍ത്തുന്നത് തന്നെയാണ് ഉചിതം. അതിലൂടെ അവള്‍ക്കു  പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്തും അറിവും നേടാനായേക്കാം.

പക്ഷെ, അതോടൊപ്പം വായിക്കേണ്ട മറ്റൊന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ കുത്തഴിഞ്ഞ ലൈംഗിക സംസ്‌കാരം സ്വപ്നം കാണുന്ന പൈങ്കിളി മീഡിയകളുടെ സ്വാധീനം മൂലമോ അതോ മനസ്സില്‍ വിരിയുന്ന വികാരം മൂലമോ പത്താം ക്ലാസ്സ് കഴിയുമ്പോഴേക്ക് ബോയ് ഫ്രണ്ടിനെ തേടിപ്പോകുന്ന പല പെണ്‍കുട്ടികളും മാതാപിതാക്കളുടെ മനസ്സില്‍ തീ കൊരിയിടുകയാണ്. പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തു നടക്കുന്ന ആണുങ്ങളുടെ വലയില്‍ കുടുങ്ങി ജീവിതം നശിച്ചവരുടെ കഥകള്‍ നിത്യവും പുറത്തു വരുമ്പോള്‍ എല്ലാ പ്രേമവും നല്ലതില്‍ അവസാനിക്കുമെന്ന് മക്കളെ സ്‌നേഹിക്കുന്ന ഒരു രക്ഷിതാവിന് എങ്ങിനെ ഉറപ്പിക്കാനാവും. അത്തരം രക്ഷിതാക്കളുടെ വികാരങ്ങള്‍ മത നേതാക്കന്മാര്‍ പൊതു സമൂഹത്തില്‍ പങ്കു വെക്കുമ്പോള്‍ അവര്‍ ഉപയോഗിച്ച വാക്കുകളോ അവതരിപ്പിച്ച രീതികളോ ആയുധമാക്കി അവരെ സംസ്‌കാരമില്ലാത്തവരായി മുദ്ര കുത്തിയത് കൊണ്ട് ഒരു സമൂഹത്തിന്റെ ആശങ്കയ്ക്ക് പരിഹാരമാകുന്നില്ല.

കൗമാരക്കാരുടെ മോഹത്തിന് പാശ്ചാത്യ രാജ്യങ്ങളില്‍ സ്വീകരിച്ച ലൈംഗിക സ്വാതന്ത്ര്യം എന്ന പരിഹാര മാര്‍ഗമാണ് നിര്‍ദേശിക്കാനുള്ളതെങ്കില്‍ അതും പെണ്ണിന്റെ രക്ഷക്കായിരിക്കില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ യുവതലമുറ ലൈംഗിക സ്വാതന്ത്ര്യം ആസ്വദിച്ചത് കാരണം ബാല പ്രസവങ്ങള്‍ ശരവേഗത്തില്‍ ഉയര്‍ന്നു. പതിനെട്ടിനു മുമ്പേ അച്ചനാരെന്നു ചൂണ്ടിക്കാട്ടാന്‍ ഇല്ലാത്ത കുഞ്ഞുങ്ങളുടെ ജനനവും അത് കാരണം ഭാവി ഇരുളടയുന്ന പെണ്‍കുട്ടികളുടെ ജീവിതവും ഉയര്‍ത്തിയ  സാമൂഹ്യ പ്രശ്‌നം  പരിഹരിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ അബോര്‍ഷന്‍ നിയമ വിധേയമാക്കുകയും ‘മോര്‍ണിങ് ആഫ്ടര്‍ പില്‍’ എന്ന അബോര്‍ഷന്‍ ഗുളികകളും ഗര്‍ഭനിരോധന മാര്‍ഗങ്ങളും സ്‌കൂളില്‍ തന്നെ ലഭ്യമാക്കുകയും ആണ്. പക്ഷെ ഇണയുടെ തുണയില്ലാതെ  മക്കളെ വളര്‍ത്താന്‍ വിധിക്കപ്പെടുന്ന ഒരമ്മയുടെ വ്യഥയും ഗര്‍ഭചിദ്രത്തിന്റൈ നോവുകള്‍ പേറുന്ന പെണ്ണിന്റെ പ്രയാസവും അച്ഛന്റെ ലാളനിയില്ലാതെ വളരുന്ന കുഞ്ഞിന്റെക വേദനയും മുന്‍കൂട്ടി കാണുന്ന ഇസ്‌ലാം അധാര്‍മികതയുടെ ആ പരിഹാരംപെണ്ണിനെ സംരക്ഷിക്കാനുള്ളതായി ഒരിക്കലും അംഗീകരിക്കുന്നില്ല.

പരസ്ത്രീ ബന്ധം വന്‍പാപമായി കാണുന്ന മുസ്‌ലിം സമൂഹത്തിനു വിവാഹ പ്രായത്തില്‍ ഇളവ് നല്കി അവരുടെ ആശങ്കകള്‍ക്ക് നിയമത്തിന്റെ  പരിരക്ഷ നല്‍കാന്‍ ജനപ്രതിനിധികള്‍ ജനാധിപത്യം വിട്ടു കുറുക്കു വഴികള്‍ തേടിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. എതിരാളികളുടെ രോഷത്തിനു മുമ്പില്‍ അവര്‍ പത്തി മടക്കിയെങ്കിലും സര്‍ക്കാറിന്റെ  പ്രായ പരിധിയെത്തുന്നതിനു മുമ്പ് മനസ്സില്‍ മുഹബ്ബത് മൊട്ടിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്തുള്ള ആശങ്കകള്‍ പിന്നെയും ബാക്കിയായി.

വിദ്യാഭ്യാസം നേടുന്നതും സമ്പാദിക്കുന്നതും മനസ്സിന്റെ വളര്‍ച്ച പൂര്‍ണ്ണമാകാന്‍ കാത്തുനില്‍ക്കുന്നതുമെല്ലാം ഒരു പെണ്ണിന് സുരക്ഷിതത്വ ബോധം നല്‍കിയേക്കാം. പക്ഷെ ആത്യന്തികമായി അവളിലെ മനുഷ്യത്വത്തെ അംഗീകരിക്കുന്ന ഒരു സമൂഹം ഉണ്ടെങ്കിലെ അവയൊക്കെ ഉപകരിക്കൂ. അതിനു ആദ്യം വേണ്ടത് മനുഷ്യനെ ബഹുമാനിക്കുന്ന മാനവികതയുടെ മഹത്വം ഉള്‍ക്കൊള്ളുന്ന ജീവിത വ്യവസ്ഥകള്‍ സര്‍വരിലും വളര്‍ത്താന്‍നമ്മള്‍ പരിശ്രമിക്കണം. വ്യക്തികളുടെ വീഴ്ചകളുടെ പേരില്‍ അത്തരം വ്യവസ്ഥിതികളെ തള്ളിപ്പറഞ്ഞു പുറത്തു വന്നാല്‍ പിന്നെ എത്തി പ്പെടുവാനുള്ളത് അരക്ഷിതത്തിന്റെുയും അരാജകത്വത്തിന്റെയും ലോകത്തായിരിക്കും. അത് കൊണ്ട് യഥാര്‍ത്ഥ നന്മയുടെ പുനസ്ഥാപനത്തിനായിരിക്കട്ടെ നാം ആളും അര്‍ത്ഥവും ചെലവഴിക്കുന്നത്.

Related Articles